കണ്ണൂരില്‍ ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു; സിപിഎമ്മിലെത്തിയത് 2395 പേര്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും സിപിഎമ്മിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കമ്മിറ്റിയുടെ കാലയളവില്‍ 2395പേര്‍ മറ്റുപാര്‍ട്ടികളില്‍നിന്നായി പേര്‍ സി.പി.എമ്മില്‍ വന്നുചേര്‍ന്നു. കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂരില്‍ പി ജയരാജന്റെ പ്രധാന നേട്ടങ്ങളിലൊന്നായി വിലയിരുത്തുന്നത് മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകരെയും നേതാക്കളെയും സിപിഎമ്മിലെത്തിച്ചതാണ്. ഇത് പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയവുമായി. മുഖ്യശത്രുവായ ബിജെപിയോട് ഏറ്റുമുട്ടുമ്പോഴും അവര്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തകരെ ജയരാജന്‍ സിപിഎമ്മിലെത്തിച്ചിട്ടുണ്ട്.

അതേസമയം, കണ്ണൂരില്‍ കോണ്‍ഗ്രസില്‍നിന്നാണ് കൂടുതല്‍ പേര്‍ സിപിഎമ്മിലെത്തിയതെന്നുകാണാം. 1257 പേര്‍ കോണ്‍ഗ്രസില്‍ നിന്നും എത്തിയപ്പോള്‍ മുസ്ലിം ലീഗില്‍ നിന്ന്്് 738 പേരും ബി.ജെ.പി.യില്‍ നിന്ന് 311 പേരും സ്വന്തം പാര്‍ട്ടിവിട്ട് സിപിഎമ്മിലെത്തി. എസ്.ഡി.പി.യില്‍നിന്ന് 47 പേര്‍
സി.പി.എമ്മിലെത്തിയപ്പോള്‍ 66 പേര്‍ മറ്റുപാര്‍ട്ടികളില്‍ നിന്നും എത്തി.
ബി.ജെ.പി. നേതാവ് ഒ.കെ.വാസു, കോണ്‍ഗ്രസ് നേതാവ് ഒ.വി.ജാഫര്‍, ലീഗ് നേതാവ് മൂസാന്‍കുട്ടി നടുവില്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ പാര്‍ട്ടിയിലെത്തിച്ചത് ജയരാജന്‍ നടത്തിയ ഇടപെടലിലൂടെയാണ്. ഇതരപാര്‍ട്ടികളില്‍നിന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും അടര്‍ത്തിമാറ്റുന്ന പി.ജയരാജന്റെ രാഷ്ട്രീയതന്ത്രത്തിന് കേന്ദ്ര നേതാക്കള്‍പോലും കൈയ്യടി നല്‍കിയതാണ്. ഇത് കണ്ണൂരില്‍ പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തതായി തെരഞ്ഞെടുപ്പ് ഫലങ്ങളും എടുത്തുകാണിക്കുന്നു.












Click it and Unblock the Notifications