തൃശ്ശൂരില്‍ വെട്ടേറ്റ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് മരിച്ചു; 3 പേര്‍ അപകടനില തരണം ചെയ്തു
തൃശ്ശൂര്‍: ചാവക്കാട് വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശ് നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതകര്‍ അറിയിച്ചു. പുന്ന സെന്‍ററില്‍ നില്‍ക്കുകയായിരുന്ന ഇവരെ 7 ബൈക്കുകളില്‍ എത്തിയ 15 അംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റാണ് മരിച്ച നൗഷാദ്.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്ഡിപിഐ നേതൃത്വം നിഷേധിച്ചു. പൂർവ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് ചാവക്കാട് പോലീസ് അറിയിക്കുന്നത്.












Click it and Unblock the Notifications