കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബിന്‍ പീറ്ററിനെ തള്ളിയതില്‍ കലിയടങ്ങാതെ അടൂര്‍ പ്രകശ്; തിരുവനന്തപരുത്തേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ

Google Oneindia Malayalam News

പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി പാര്‍ട്ടിയില്‍ രൂപപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍. പാര്‍ട്ടി നേതൃത്വം തീരുമാനിച്ച പി മോഹന്‍ രാജിനെ അംഗീകരിക്കന്‍ മണ്ഡലത്തിലെ മുന്‍ എംഎല്‍എയും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ് തയ്യാറാവാത്തതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്.

'പാഠം പഠിച്ചില്ലേ, ഇനി മിണ്ടിപ്പോകരുത്': കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാളോങ്ങി യുഡിഎഫ്'പാഠം പഠിച്ചില്ലേ, ഇനി മിണ്ടിപ്പോകരുത്': കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാളോങ്ങി യുഡിഎഫ്

പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് അടൂര്‍ പ്രകാശിന്‍റെ ആവശ്യം. പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗവും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ അടൂര്‍ പ്രകാശിന്‍റെ ആവശ്യത്തെ പത്തനംതിട്ട ഡിസിസി അംഗീകരിച്ചില്ല. കെപിസിസി സെക്രട്ടറി പഴകുളം മധുവും അടൂര്‍ പ്രകാശിന്‍റെ ആവശ്യത്തെ എതിര്‍ത്ത് രംഗത്ത് വന്നു.

adoorprakash

പി മോഹന്‍ രാജിനായിരുന്നു ഡിസിസിയുടേയും പഴകുളം മധുവിന്‍റെയും പിന്തുണ. റോബിന്‍ പീറ്ററിനെ തള്ളി മോഹന്‍ രാജിനെ സംസ്ഥാന നേതൃത്വവും തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകശ് രംഗത്ത് എത്തി. കോന്നിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചോ എന്നറിയല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

എസ്എഫ്ഐ കോട്ടകള്‍ തകരും; ഏഴില്‍ നിന്ന് 589 ആയെങ്കില്‍ അടുത്ത വര്‍ഷം സീറ്റ് നേടും: കെ എസ് യുഎസ്എഫ്ഐ കോട്ടകള്‍ തകരും; ഏഴില്‍ നിന്ന് 589 ആയെങ്കില്‍ അടുത്ത വര്‍ഷം സീറ്റ് നേടും: കെ എസ് യു

പി. മോഹന്‍രാജിന്റെ പേര് ചാനലുകളില്‍ കണ്ടു. പൊതുസമ്മതനെന്ന നിലയിലാണ് റോബിന്‍ പീറ്ററിന്റെ പേര് നിര്‍ദേശിച്ചത്. കൂട്ടായി തീരുമാനമെടുത്താല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലായിരുന്നുവെന്നും അടൂര്‍ വ്യക്തമാക്കി. അടൂർ പ്രകാശ് മുന്നോട്ടുവച്ച തന്റെ പേര് കോൺഗ്രസ് തള്ളിയതിൽ നിരാശയുണ്ടെന്ന് വ്യക്തമാക്കി റോബിന്‍ പീറ്ററും രംഗത്ത് എത്തി. ഇതോടെയാണ് പ്രശ്നപരിഹാരത്തിനായി നേതാക്കളെ കോണ്‍ഗ്രസ് തിരുവന്തപുരത്തേക്ക് വിളിപ്പിച്ചത്.

English summary
congress calls Adoor Praksh to trivandrum to solve the crisis in Konni UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X