കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണസമിതി; ചെന്നിത്തല അധ്യക്ഷന്‍, തരൂര്‍ സഹ അധ്യക്ഷന്‍, ഷാഫി കണ്‍വീനര്‍
നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഒരുക്കങ്ങള്‍ നേരത്തെ ആരംഭിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതിയും പ്രകടന പത്രിക സമിതിയും രൂപീകരിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി അധ്യക്ഷന്‍. ശശി തരൂരാണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷന്‍. ഷാഫി പറമ്പില്‍ പ്രചാരണ സമിതി കണ്‍വീനറാകും. എഐസിസിയാണ് പട്ടിക പുറത്തു വിട്ടത്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റിയുടെ ചെയര്‍മാനായി ബെന്നി ബഹന്നാന് എംപിയെയും എഐസിസി നിയമിച്ചു.
എംഎല്‍എമാരായ റോജി എം ജോണ്‍, സിആര്‍ മഹേഷ്, മാത്യു കുഴല്നാടന് എന്നിവരും ഹൈബി ഈഡന് എംപിയും രമ്യ ഹരിദാസും എം ലിജുവും ദീപ്തി മേരി വര്‍ഗീസും പ്രചാരണ സമിതി അംഗങ്ങള്‍ ആയിരിക്കും. പത്തംഗ പ്രചാരണ സമിതിയാണ് നിലവില്‍ വന്നിരിക്കുന്നത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെ രമേശ് ചെന്നിത്തല നയിക്കും. പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാന്‍ മികച്ച സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. തന്റെ പരാതികള്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് തരൂരിന്റെ നിയമനം എന്നത് ശ്രദ്ധേയമാണ്.

പ്രകടന പത്രിക സമിതിയില്‍ ബെന്നി ബഹന്നാന് അധ്യക്ഷനായപ്പോള് കൊടിക്കുന്നില്‍ സുരേഷ് ഉപാധ്യക്ഷനാണ്. എംപിമാരായ ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ എന്നിവര്‍ അംഗങ്ങളാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനപ്പെട്ട രണ്ട് സമിതികളാണ് കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുള്ളത്. വിഡി സതീശന് ഉള്‍പ്പെടെ പല നേതാക്കളുടെയും പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ പ്രചാരണ സമിതിയുടെ മുഖമായി രമേശ് ചെന്നിത്തലയെ തന്നെ നിയോഗിക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട സമിതികളില്‍ ഒന്നാണ് പ്രചാരണ സമിതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സമിതികളെ രൂപീകരിച്ചുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് വളരെ വേഗം കടക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
എന്തെല്ലാം വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുമെന്ന് ഈ സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഈ മാസം 22ന് ഡല്‍ഹിയില്‍ ചേരും. ഈ യോഗവും നിര്‍ണായകമാണ്. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കളും കേരളത്തില്‍ നിന്നുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഏപ്രില്‍-മെയ് മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications