കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുലിന്‍റെ ഭൂരിപക്ഷം 5 ലക്ഷം കടക്കും'; വയനാട്ടില്‍ അണിയറയില്‍ പട നയിക്കുന്നത് കെസി വേണുഗോപാല്‍

Google Oneindia Malayalam News

Recommended Video

cmsvideo
'രാഹുലിന്‍റെ ഭൂരിപക്ഷം 5 ലക്ഷം കടക്കും'

കല്‍പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വലിയ ആവേശത്തിലാണ് വയനാട് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

<strong>ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ല; ഒടുവില്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തി സ്മൃതി ഇറാനി</strong>ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ല; ഒടുവില്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തി സ്മൃതി ഇറാനി

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രചരണത്തിന് നേതൃത്വം നല്‍കേണ്ടതിനാല്‍ രാഹുല്‍ ഗാന്ധിക്ക് വയനാട് മണ്ഡലത്തില്‍ സജീവമകാന്‍ കഴിയില്ല. അതിനാല്‍ സ്ഥാനാര്‍ത്ഥി മണ്ഡലത്തിലില്ലാത്തതിന്‍റെ അഭാവം പരിഹരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തുന്നത്. വിശദി വിവരങ്ങള്‍ ഇങ്ങനെ..

ശക്തമായ അടിത്തറയിട്ട്

ശക്തമായ അടിത്തറയിട്ട്

ഓരോ നിയോജക മണ്ഡലങ്ങളിലും ശക്തമായ അടിത്തറയിട്ട് കൃത്യമായ പ്രചാരണ പരിപാടികളാണ് യുഡിഎഫ് നേതൃത്വവും പ്രവര്‍ത്തകരും താഴെത്തട്ടുമുതല്‍ നടത്തുന്നത്. ഓരോ നിയോജകമണ്ഡലത്തിന്റെയും സ്വതന്ത്രചുമതലയിൽ എഐസിസി, കെപിസിസി ഭാരവാഹികളെ നിയമിച്ചിട്ടുണ്ട്.

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

എഐസിസി നേതൃത്വം കൃത്യമായ ഇടവേളകളില്‍ മണ്ഡലത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക് എന്നിവര്‍ പ്രചരണത്തിന്‍റെ ചുമതല ഏറ്റെടുക്കുന്നത്. കെസി വേണുഗോപാല്‍ പൂര്‍ണ്ണമായും വയനാട്ടില്‍ കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

5 ലക്ഷത്തിനും മുകളില്‍

5 ലക്ഷത്തിനും മുകളില്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷത്തിനും എത്രയോ മുകളിലെത്തുമെന്നാണ് തിരഞ്ഞെടുപ്പ് അവലോകനത്തിനായി ബത്തേരിയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്.

സമനില തെറ്റി

സമനില തെറ്റി

രാഹുലിന്‍റെ പ്രചരണത്തിനായി ദേശീയ നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ വരും ദിവസങ്ങള്‍ വയനാട്ടില്‍ എത്തും. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ സമനില തെറ്റിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വയനാട്ടിലെ സ്ഥാനാർഥിത്വം

വയനാട്ടിലെ സ്ഥാനാർഥിത്വം

രാജ്യത്തെ രണ്ടായി മുറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള കോൺഗ്രസിന്റെ ജാഗ്രത കൂടിയാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം. വയനാട് ഉപേക്ഷിക്കില്ലെന്ന് രാഹുൽ പറഞ്ഞിരിക്കെ മറ്റു പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ല.

അനാവശ്യം

അനാവശ്യം

യച്ചൂരി രാഹുലിന്റെ പ്രധാനമന്ത്രിപദത്തെ എതിർക്കാതിരിക്കുമ്പോൾ പിണറായിയുടെയും കൂട്ടരുടെയും നിലപാടുകൾ പരിഹാസ്യമാണെന്നും കര്‍ഷകരെ രാഹുലിനെതിരെ അണിനിരത്തുന്നത് അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷിക്കുന്നത്

പ്രതീക്ഷിക്കുന്നത്

മലപ്പുറം ജില്ലകളില്‍പ്പെടുന്ന വണ്ടൂര്‍, ഏറനാട്, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന മണ്ഡലത്തിന് സമ്മാനം നല്‍കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

വീണ്ടും വയനാട്

വീണ്ടും വയനാട്

ഭൂരിപക്ഷം വര്‍ധിപ്പിക്കാനായി ഓരോ വോട്ടും പോള്‍ചെയ്യിപ്പിക്കാനുള്ള ഇടപെടലാണ് യുഡിഎഫ് നേതൃത്വം നടത്തുന്നത്. 17 ന് രാഹുല്‍ ഗാന്ധി വീണ്ടും വയനാട് മണ്ഡലത്തില്‍ പ്രചരണത്തിന് എത്തുന്നത് പ്രവര്‍ത്തകരുടെ ആവേശം വീണ്ടും വര്‍ധിപിക്കും.

പൂര്‍ണ്ണമായും വയനാട്ടില്‍

പൂര്‍ണ്ണമായും വയനാട്ടില്‍

16 ന് കേരളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അന്നേദിവസം തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി പാലക്കാട് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും. 17 ന് രാഹുലിന്‍റെ പ്രചരണം പൂര്‍ണ്ണമായും വയനാട് മണ്ഡലത്തിലായിരിക്കും.

ആസൂത്രണം

ആസൂത്രണം

ഒരു ദിവസം പൂര്‍ണ്ണമായി വയനാട്ടില്‍ ചിലവഴിക്കണമന്ന് രാഹുല്‍ ഗാന്ധി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെപിസിസി പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം മാവോയിസ്റ്റ് ഭീഷണിയുള്ള സാഹചര്യത്തില്‍ രാഹുലിന്‍റെ വയനാട്ടിലെ താമസത്തിന് എസ്പിജി ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

പ്രിയങ്കയും എത്തും

പ്രിയങ്കയും എത്തും

എസ്പിജിയുടെ എതിര്‍പ്പ് കണക്കിലെടുത്ത് മാനന്തവാടിയിലെ റോഡ് ഷോ പൊതുപരിപാടിയാക്കി മാറ്റി വണ്ടൂരിലും നിലമ്പൂരിലും റോഡ് ഷോ നടത്തും. രാഹുല്‍ മടങ്ങിയതിനു ശേഷം മറ്റൊരു ദിവസം പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി വയനാട്ടില്‍ എത്തുമെന്ന് പ്രചാരണ കമ്മിറ്റിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ്; വയനാടിനെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
congress campaign for rahul gandhi in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X