കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊലപാതകങ്ങളുടെ കാര്യത്തിൽ ആർഎസ്എസിനോട് മത്സരിയ്ക്കാൻ കഴിയുന്നവരാണ് കോൺഗ്രസ്'

Google Oneindia Malayalam News

തിരുവനന്തപുരം; വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എം സ്വരാജ് എംഎൽഎ. കൊന്നു തീർത്ത കമ്യൂണിസ്റ്റുകാരുടെ ചോര കുടിച്ചു വളർന്ന കൊലയാളി കൂട്ടമാണിവിടുത്തെ കോൺഗ്രസെന്ന് സ്വരാജ് പറഞ്ഞു.. രാഷ്ട്രീയ വിരോധം മൂലം മാത്രമല്ല ഗ്രൂപ്പ് വിരോധം കൊണ്ടും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത അധമ സംസ്കാരമാണ് കോൺഗ്രസിൻ്റേത്. കൂടെ കൊടി പിടിയ്ക്കുന്ന സഹപ്രവർത്തകരെപ്പോലും ഗ്രൂപ്പ് വൈരം കൊണ്ട് വെട്ടിനുറുക്കിക്കൊന്ന പാരമ്പര്യമുള്ള നീചന്മാർക്ക് രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞു തള്ളാൻ മടിയുണ്ടാവുമോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചോദിച്ചു. പോസ്റ്റ് വായിക്കാം

സഖാക്കളെ വെട്ടിനുറുക്കിയത്

സഖാക്കളെ വെട്ടിനുറുക്കിയത്

ചോരയിൽ കേരളത്തെ മുക്കിക്കൊല്ലുന്ന കോൺഗ്രസ്.ജീവിതത്തിൻ്റെ വസന്ത കാലത്ത് നാടിന് പ്രിയങ്കരരായ രണ്ടു ചെറുപ്പക്കാർ കൊല്ലപ്പെട്ടിരിയ്ക്കുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്‌ DYFI ഭാരവാഹികളായ സഖാക്കൾ മിഥ്ലാജും ഹക്ക് മുഹമ്മദുമാണ് ഇന്നലെ രാത്രിയിൽ അരുംകൊല ചെയ്യപ്പെട്ടത്. കോൺഗ്രസിൻ്റെ കൊലയാളി സംഘമാണ് സഖാക്കളെ വെട്ടിനുറുക്കിയത്.

കോൺഗ്രസ് ക്രിമിനലുകളാണ്

കോൺഗ്രസ് ക്രിമിനലുകളാണ്

രാഷ്ട്രീയ വിരോധം മൂത്ത് എതിരാളികളെ കൊന്നു തീർക്കാൻ കച്ചകെട്ടിയിറങ്ങിയ കൊലയാളി സംഘം ഇന്നലെ ലക്ഷ്യം കണ്ടു.
ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം DYFl മേഖലാ ജോ: സെക്രട്ടറി സ .ഫൈസലിനെ കൊല്ലാൻ ശ്രമിച്ച അതേ കോൺഗ്രസ് ക്രിമിനലുകളാണ് ജയിലിൽ നിന്നിറങ്ങിയ ശേഷം ഇപ്പോൾ മിഥ്ലാജിനെയും ഹക്കി നെയും അരുംകൊല ചെയ്തത്.ഫൈസൽ അന്ന് തലനാരിഴ വ്യത്യാസത്തിൽ
രക്ഷപ്പെടുകയാണുണ്ടായത്.

കോൺഗ്രസ് ഭീകരമുഖം

കോൺഗ്രസ് ഭീകരമുഖം

കൊലപാതകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ RSS നോട് മത്സരിയ്ക്കാൻ കഴിയുന്നവരാണ് കോൺഗ്രസ്. പക്ഷേ അവർ തമ്മിലൊരിടത്തും പറയത്തക്ക സംഘർഷമുണ്ടാവുകയുമില്ല. ആർ എസ് എസിനോടൊപ്പം ചേർന്ന് ആയിരങ്ങളെ കൊന്നൊടുക്കിയ സിഖ് കൂട്ടക്കൊലയിലുൾപ്പെടെ കോൺഗ്രസിൻ്റെ ഭീകരമുഖം ഇന്ത്യ കണ്ടതാണ്.

അരിഞ്ഞു തള്ളാൻ മടിയുണ്ടാവുമോ ?

അരിഞ്ഞു തള്ളാൻ മടിയുണ്ടാവുമോ ?

കേരളത്തിലെ കോൺഗ്രസിൻ്റെ ചരിത്രം നിറയെ ചോര മാത്രമാണുള്ളത്. കൊന്നു തീർത്ത കമ്യൂണിസ്റ്റുകാരുടെ ചോര കുടിച്ചു വളർന്ന കൊലയാളി കൂട്ടമാണിവിടുത്തെ കോൺഗ്രസ്. രാഷ്ട്രീയ വിരോധം മൂലം മാത്രമല്ല ഗ്രൂപ്പ് വിരോധം കൊണ്ടും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത അധമ സംസ്കാരമാണ് കോൺഗ്രസിൻ്റേത്. കൂടെ കൊടി പിടിയ്ക്കുന്ന സഹപ്രവർത്തകരെപ്പോലും ഗ്രൂപ്പ് വൈരം കൊണ്ട് വെട്ടിനുറുക്കിക്കൊന്ന പാരമ്പര്യമുള്ള നീചന്മാർക്ക് രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞു തള്ളാൻ മടിയുണ്ടാവുമോ ?

തിരുവോണ മുറ്റത്ത് ചോരയിൽകുളിച്ചു കിടക്കുന്നത്

തിരുവോണ മുറ്റത്ത് ചോരയിൽകുളിച്ചു കിടക്കുന്നത്

പി.വി ബഷീർ , ഔസേപ്പ് , ശ്രീവത്സൻ , ലാൽജി , മധു , ഹനീഫ എത്രയെത്ര കോൺഗ്രസ് പ്രവർത്തകരാണ് കോൺഗ്രസുകാരാൽ കൊല്ലപ്പെട്ടിട്ടുള്ളത് . ചോര കണ്ട് അറപ്പ് തീർന്ന ചോരക്കൊതിയന്മാർക്ക് ആയുധത്തിൻ്റെ ഭാഷ മാത്രമേ അറിയൂ.
മനുഷ്യരെന്നാൽ അവർക്ക് കൊന്നു തള്ളാനുള്ള ശരീരങ്ങൾ മാത്രമാണ്.നാടിൻ്റെ കാവൽക്കാരായി നിലയുറപ്പിച്ചവരാണ് DYFl പ്രവർത്തകർ .കോവിഡ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനായി ഖദർ ചുളിയാതെ അസംബന്ധ നാടകം കളിയ്ക്കുന്ന അപഹാസ്യകഥാപാത്രങ്ങൾക്കിടയിൽ വേറിട്ടുനിന്ന് നാടിൻ്റെ കാവൽക്കാരായ ചെറുപ്പക്കാരാണ് തിരുവോണ മുറ്റത്ത് ചോരയിൽകുളിച്ചു കിടക്കുന്നത്.

ചലനമറ്റു കിടക്കുന്നത്

ചലനമറ്റു കിടക്കുന്നത്

പാഴ് വസ്തുക്കൾ പെറുക്കിയെടുത്ത് വിറ്റും മണ്ണ് ചുമന്നും കൃഷിയിറക്കിയും പതിനൊന്നു കോടി രൂപ കേരളത്തിനു നൽകിയ ചെറുപ്പക്കാരിൽ രണ്ടു പേരാണീ ചലനമറ്റു കിടക്കുന്നത്. കായംകുളത്ത് സ.സിയാദിനെ കൊന്നു തള്ളിയത് കഴിഞ്ഞ ദിവസമാണ്. ദുരന്തകാലത്തു പോലും ആയുധം താഴെ വെയ്ക്കാത്ത കോൺഗ്രസ് കേരളത്തിന് ഭീഷണിയാണ്.കൊലയാളികളെ ഒറ്റപ്പെടുത്തിക്കൊണ്ടും കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിച്ചും സമാധാനത്തിൻ്റെ പതാക മുറുകെ പിടിച്ചും നാടൊന്നായി പ്രതികരിയ്ക്കേണ്ട സന്ദർഭമാണിത്.

കത്തിയ തീ അണഞ്ഞു പോവില്ല

കത്തിയ തീ അണഞ്ഞു പോവില്ല

ആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല . യുവാക്കളുടെ രോഷത്തിൻ്റെയും അമ്മമാരുടെ കണ്ണീരിൻ്റെയും മുന്നിൽ കോൺഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിയ്ക്കും .തീർച്ച ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം . ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിയ്ക്കണം . അന്നേ നമ്മുടെ നാട്ടിൽ സമാധാനമുണ്ടാവൂ.

ഇന്ത്യ-ചൈന സംഘർഷം; പ്രശ്ന പരിഹാരത്തിന് ചുഷുൽ താഴ്വരയിൽ കമാന്റർ തല ചർച്ചഇന്ത്യ-ചൈന സംഘർഷം; പ്രശ്ന പരിഹാരത്തിന് ചുഷുൽ താഴ്വരയിൽ കമാന്റർ തല ചർച്ച

ഇന്ത്യയിൽ ആശങ്ക ഉയർത്തി കൊവിഡ്; ഒറ്റദിവസം 80,092 കൊവിഡ് രോഗികൾ! ഇന്നലെ 970 മരണംഇന്ത്യയിൽ ആശങ്ക ഉയർത്തി കൊവിഡ്; ഒറ്റദിവസം 80,092 കൊവിഡ് രോഗികൾ! ഇന്നലെ 970 മരണം

English summary
Congress can compete with RSS over political murders; slams swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X