വിടി ബല്‍റാം, ടിഎന്‍ പ്രതാപന്, കെ മുരളീധരന്; ശക്തരെ ഇറക്കാന്‍ കോണ്‍ഗ്രസ്, മുതിര്‍ന്ന നേതാക്കളും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തരായ നേതാക്കളെ അണിനിരത്താന്‍ കോണ്‍ഗ്രസ്. 30 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ധാരണയായി. ഈ മാസം 25ന് ആദ്യ പട്ടിക കോണ്‍ഗ്രസ് നേതൃത്വം പുറത്തിറക്കും. വിഡി സതീശന് നയിക്കുന്ന യാത്ര അവസാനിച്ചാല്‍ മാര്‍ച്ച് ആദ്യവാരം രണ്ടാം പട്ടികയും പരസ്യപ്പെടുത്തും. മാര്‍ച്ച് രണ്ടാം വാരം തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്.
കെ മുരളീധരന് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിക്കും. അടുത്താഴ്ച പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ മുരളീധരന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പേരുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കൂട്ടത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിടി ബല്‍റാം തൃത്താല മണ്ഡലത്തില്‍ ജനവിധി തേടും.

തൃത്താലയില്‍ നിന്നുള്ള മുന്‍ എംഎല്‍എ ആണ് വിടി ബല്‍റാം. കഴിഞ്ഞ തവണ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എംബി രാജേഷ് ജയിക്കുകയായിരുന്നു. എങ്കിലും മണ്ഡലത്തില്‍ വലിയ ജനസ്വീകാര്യതയുള്ള യുവ നേതാവാണ് ഇദ്ദേഹം. കൂടാതെ സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ വഴി എളുപ്പമാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നു.
ടിഎന്‍ പ്രതാപന് ഇത്തവണ മണലൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് വിവരം. ഇദ്ദേഹത്തോട് മണ്ഡലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കുമ്പോള്‍ ടിഎന്‍ പ്രതാപന്റെ പേരുമുണ്ടാകുമെന്നാണ് വിവരം.
മണലൂര്‍ പ്രമുഖര്‍ ജയിച്ച മണ്ഡലം, തൊട്ടതെല്ലാം പൊന്നാക്കിയ പ്രതാപന്
പ്രഥമ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി മുതല്‍ വിഎം സുധീരനും റോസമ്മ ചാക്കോയും ജയിച്ചുകയറിയ മണലൂര്‍ മണ്ഡലം ഇടത്തോടും വലത്തോട്ടും ചാഞ്ഞ ചരിത്രമുണ്ട്. കഴിഞ്ഞ രണ്ടുതവണയായി തുടര്‍ച്ചയായി സിപിഎമ്മിലെ മുരളി പെരുനെല്ലിയാണ് ജയിക്കുന്നത്. ബിജെപിക്ക് 35000ത്തില്‍ അധികം വോട്ടുകള്‍ ലഭിക്കുന്ന മണ്ഡലം കൂടിയാണിത്. കഴിഞ്ഞ തവണ 30000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുരളി ജയിച്ചത്.
മല്‍സരിച്ച മണ്ഡലങ്ങളിലെല്ലാം ജയിക്കുന്ന നേതാവാണ് ടിഎന്‍ പ്രതാപന്. നാട്ടികയിലും കൊടുങ്ങല്ലൂരുമെല്ലാം അത് തെളിയിച്ചതാണ്. മല്‍സര രംഗത്തിറങ്ങിയാല്‍ ജയിച്ചു കയറാനുള്ള വിദ്യ പ്രതാപനുണ്ട് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നത്. തൃശൂരില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതാപന് കഴിഞ്ഞ തവണ മാറിയപ്പോഴാണ് കെ മുരളീധരന് മല്‍സരിച്ചതും സുരേഷ് ഗോപി ജയിച്ചുകയറിയതും.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications