കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വര്‍ഷത്തിന് ശേഷം മൈസൂരില്‍ കോണ്‍ഗ്രസ്സിന് മേയര്‍; പ്രതീക്ഷിച്ച വോട്ടുപോലും ലഭിക്കാതെ ബിജെപി

Google Oneindia Malayalam News

മൈസൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസ്സും-ജനതാ ദള്‍ എസും കൈകൊര്‍ത്ത് ഭരണ നടത്തുമ്പോഴും മൈസുര്‍ നഗരസഭയില്‍ ഇരുപാര്‍ട്ടികളും വര്‍ഷങ്ങളായി തുടരുന്ന ശത്രുതയ്ക്ക് അയവ് വന്നിരുന്നില്ല. മൂന്ന് കക്ഷികള്‍ക്കും ഒരുപോലെ സ്വാധീനമുള്ള മൈസൂരില്‍ ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്സിന് കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം ലഭിച്ചത്.

<strong>തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് തന്ത്രമൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നാളെ</strong>തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് തന്ത്രമൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നാളെ

കോര്‍പ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ആവശ്യത്തിന് ജനതാദള്‍ വഴങ്ങിയതോടെയാണ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ക്ക് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ലഭിച്ചത്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

ബദ്ധശത്രുക്കള്‍

ബദ്ധശത്രുക്കള്‍

1980 മുതല്‍ മൈസൂര്‍ മേഖലയില്‍ കോണ്‍ഗ്രസ്സും ജനതാ ദളും ബദ്ധശത്രുക്കളാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മേഖലയിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം ഇരുപാര്‍ട്ടികളുമായിരുന്നു നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയത്.

സഖ്യ സര്‍ക്കാര്‍

സഖ്യ സര്‍ക്കാര്‍

പിന്നീട് സംസ്ഥാനത്ത് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെങ്കിലും മൈസൂരിലെ ശത്രുതക്ക അയവ് വന്നിരുന്നില്ല. പ്രധാനമായും മൈസൂര്‍ മേഖലയിലെ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്തായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യം രൂപീകരിക്കാതെ മത്സരിച്ചത്.

മൈസൂര്‍ നഗരസഭയില്‍

മൈസൂര്‍ നഗരസഭയില്‍

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പതിവുപോലെ മൈസൂര്‍ നഗരസഭയില്‍ ഒരു പാര്‍ട്ടിക്കും തനിച്ച് കേവലഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയായി. 25 സീറ്റ് നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ്സിന് 21 ഉം ദളിന് 22 സീറ്റുമായിരുന്നു ലഭിച്ചത്.

അധികാരം കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കില്ല

അധികാരം കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കില്ല

സമാന അവസ്ഥയായിരുന്ന ബെംഗളൂരു കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം അധികാരത്തില്‍ എത്തിയെങ്കിലും മൈസൂരിലെ തീരുമാനം തര്‍ക്കങ്ങളെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. അധികാരം കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കില്ല എന്നായിരുന്നു ദളിന്റെ നിലപാട്.

ബിജെപി പിന്തുണയോടെ

ബിജെപി പിന്തുണയോടെ

2013 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ബിജെപി പിന്തുണയോടെ ദള്‍ ആയിരുന്നു മൈസൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത്. കോണ്‍ഗ്രസ്സുമായുള്ള തര്‍ക്കം നീണ്ടുപോയതോടെ ദളിലെ ഒരുവിഭാഗം വീണ്ടും ബിജെപിയുമായി സഖ്യം രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു.

ജനതാദള്‍ വഴങ്ങി

ജനതാദള്‍ വഴങ്ങി

എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കും കോണ്‍ഗ്രസ്സിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കും ജനതാദള്‍ വഴങ്ങുകയായിരുന്നു. ഇതോടെയാണ് മൈസൂരു സിറ്റി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസ്സിലെ പുഷ്പലത തിരഞ്ഞെടുക്കപ്പെട്ടത്. ദളിലെ ഷഫി അഹമ്മദ് ആണ് ഡപ്യൂട്ടി മേയര്‍.

വാക്കേറ്റങ്ങളും തര്‍ക്കങ്ങളും

വാക്കേറ്റങ്ങളും തര്‍ക്കങ്ങളും

കഴിഞ്ഞ ദിവസം വരെ നടന്ന വാക്കേറ്റങ്ങലും തര്‍ക്കങ്ങളും മറന്ന് അവസാന നിമിഷം ദളും കോണ്‍ഗ്രസും കൈകോര്‍ത്തതോടെ 48 വോട്ടിനാണ് പുഷ്പലത വിജയം ഉറപ്പാക്കിയത്. ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച ദളിലെ ഷാഫി അഹമ്മദിനും 48 വോട്ടുകള്‍ ലഭിച്ചു.

ജയിക്കാന്‍ 38

ജയിക്കാന്‍ 38

65 കൗണ്‍സിലര്‍മാരും മൈസൂരുവിലെ എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാരും ഉള്‍പ്പടെ ആകെ 74 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 38 വോട്ടായിരുന്നു. കോണ്‍ഗ്രസ്സിനും ദളിനും കൂടി 43 വോട്ട് ഉണ്ട്.

ധാരണ

ധാരണ

ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ അനുസരിച്ച് അടുത്ത വര്‍ഷവും അവസാന രണ്ടുവര്‍ഷവും ദളിനായിരിക്കും മേയര്‍ സ്ഥാനം. 2020 ല്‍ കോണ്‍ഗ്രസും. 25 വോട്ടുള്ള ബിജെപി സുനന്ദ പലനേത്രയെ ആയിരുന്നു മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിച്ചെങ്കിലും 24 വോട്ട് മാത്രമാണ് ലഭിച്ചത്. 2 സ്വതന്ത്രര്‍ ബിജെപിയെ പിന്തുണച്ചെങ്കില്‍ ഇത് വോട്ടായില്ല.

നീക്കങ്ങള്‍ സജീവമാക്കിയത്

നീക്കങ്ങള്‍ സജീവമാക്കിയത്

പ്രാദേശിക നേതാക്കളുടേയും പ്രവര്‍ത്തകരുടെയും കടുത്ത പ്രതിഷേധത്തിനിടെയാണ് മേയര്‍ സ്ഥാനം ദള്‍ കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തത്. മുന്‍മുഖ്യമന്ത്രിയും സഖ്യകക്ഷി ഏകോപന സമിതി ചെയര്‍മാനുമായ സിദ്ധരാമയ്യ ആണ് കോണ്‍ഗ്രസ്സിന് വേണ്ടി നീക്കങ്ങള്‍ സജീവമാക്കിയത്.

സര്‍ക്കാരിനു ഭീഷണി

സര്‍ക്കാരിനു ഭീഷണി

കോണ്‍ഗ്രസ്സിനെ പിന്തുണക്കാതിരുന്നാല്‍ അവര്‍ പിന്തുണക്കുന്ന മുഖ്യമന്ത്രി എച്ചി ഡി കുമാരസ്വാമി സര്‍ക്കാരിനു ഭീഷണി ആയേക്കുമെന്ന സാഹചര്യത്തിലാണ് മേയര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ദള്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്.

അതൃപ്തി

അതൃപ്തി

അതേസമയം കോണ്‍ഗ്രസ്സിന് മേയര്‍ സ്ഥാനം വിട്ടുകൊടുത്തതില്‍ അതൃപ്തി പരസ്യമാക്കിക്കൊണ്ട് മന്ത്രി ജിടി ദേവഗൗഡ രംഗതത്തെത്തി. ബെംഗളൂരു നഗരസഭയില്‍ ദള്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് മേയറെ പിന്തുണക്കുന്നുണ്ട്. മൈസൂരുവില്‍ ദളിന് അധികാരമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ അനുസരിക്കേണ്ട ഗതികേടാണ് ദളിനെന്നും ജിടി ദേവ ഗൗഡ പ്രതികരിച്ചു

English summary
Congress candidate is Mysore City Corporation mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X