കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്!ഉമ്മന്‍ചാണ്ടിയുടേയും മുല്ലപ്പള്ളിയുടേയും കാര്യത്തില്‍ തിരുമാനം

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ രാത്രി ഏറെ വൈകിയും ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു.ഇതോടെ പട്ടികയുടെ അന്തിമരൂപം ആയെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഉള്ള തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച രാവിലെ യോഗം ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും.

<strong>ബിജെപിയിലെ തര്‍ക്കം കഴിഞ്ഞു! അന്തിമ പട്ടിക ഇങ്ങനെ! പ്രഖ്യാപനം ഇന്ന്</strong>ബിജെപിയിലെ തര്‍ക്കം കഴിഞ്ഞു! അന്തിമ പട്ടിക ഇങ്ങനെ! പ്രഖ്യാപനം ഇന്ന്

അതേസമയം ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും മത്സരിച്ചേക്കില്ലെന്നാണ് വിവരം. ദേശീയ നേതൃത്വം ഇടപെട്ടാല്‍ ഒരുപക്ഷേ മത്സരത്തിനായി ഉമ്മന്‍ചാണ്ടിക്ക് വഴങ്ങേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ ഇങ്ങനെ

 തര്‍ക്കം ഒഴിഞ്ഞു

തര്‍ക്കം ഒഴിഞ്ഞു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ദിവസങ്ങള്‍ക്ക് മുന്‍പേ പുറത്തുവന്നെങ്കിലും യുഡിഎഫ് തിരുമാനം ഏറെ വൈകുകയായിരുന്നു. ഘടകക്ഷി സീറ്റുകളും മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വവുമായിരുന്നു തലവേദന സൃഷ്ടിച്ചത്.

 മാരത്തണ്‍ ചര്‍ച്ച

മാരത്തണ്‍ ചര്‍ച്ച

എന്നാല്‍ നിലവില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തിരുമാനം എത്തിയെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് മാരത്തണ്‍ ചര്‍ച്ചകളായിരുന്നു ദില്ലിയില്‍ കേരള ഹൗസില്‍ നടന്നത്.

 മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ഇല്ല

മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ഇല്ല

മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും എ കെ ആന്‍റണിയും ചേര്‍ന്നായിരുന്നു ചര്‍ച്ച നടത്തിയത്. നിലവില്‍ ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും മത്സരിക്കാതെ മാറി നില്‍ക്കാനാണ് സാധ്യത. അതേസമയം ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ ദേശീയ നേതൃത്വം ഇടപെടുകയാണെങ്കില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വയനാട്ടില്‍

വയനാട്ടില്‍

കെസി വേണുഗോപാലിന്‍റെ കാര്യത്തിലും തിരുമാനം ആയിട്ടില്ല. വേണുഗോപാലിന്‍റെ സാന്നിധ്യം ദില്ലിയില്‍ ആവശ്യമാണെന്നാണ് ഉയരുന്ന നിര്‍ദ്ദേശം. മത്സരത്തിനില്ലെന്ന് വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. ഇനി അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ മത്സരിച്ചേക്കാനാണ് സാധ്യത.

ഷാനി മോള്‍ ഉസ്മാന്‍

ഷാനി മോള്‍ ഉസ്മാന്‍

വേണുഗോപാല്‍ മത്സര രംഗത്ത് ഇല്ലേങ്കില്‍ ഷാനിമോള്‍ ഉസ്മാനെയാവും വയനാട്ടില്‍ പരിഗണിക്കുക. എന്നാല്‍ ഷാനിമോളെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

 ദേശീയ നേതൃത്വം ഇടപെട്ടു

ദേശീയ നേതൃത്വം ഇടപെട്ടു

ഈ സാഹചര്യത്തില്‍ മുല്ലപ്പള്ളിയുടേയും ഉമ്മന്‍ചാണ്ടിയുടേയും വേണുഗോപാലിന്‍റേയും കാര്യത്തില്‍ ദേശീയ നേതൃത്വം നേരിട്ട് നടപടി കൈക്കൊണ്ടേക്കും. ഇവരുടെ കാര്യത്തില്‍ തിരുമാനം വന്ന ശേഷം മാത്രമേ ആലപ്പുഴ, വയനാട് തുടങ്ങിയ മണ്ഡലങ്ങളുടെ കാര്യത്തില്‍ അന്തിമ തിരുമാനം കൈകൊളളാനാവു.

 ചുമരെഴുത്ത് തുടങ്ങി

ചുമരെഴുത്ത് തുടങ്ങി

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനാണ് സാധ്യത.തൃശ്ശൂല്‍ ടിഎന്‍ പ്രതാപനാണ് മത്സരിക്കുകയെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രതാപന്‍റെ പേരില്‍ മണ്ഡലത്തില്‍ ചുമരെഴുത്ത് തുടങ്ങി.

 രാഹുല്‍ ഗാന്ധി ഇടപെട്ടു

രാഹുല്‍ ഗാന്ധി ഇടപെട്ടു

ആലത്തൂരില്‍ രമ്യ ഹരിദാസാണ് പരിഗണനയില്‍.ഇടുക്കി സീറ്റിന്‍റെ കാര്യത്തില്‍ ഹൈക്കമാന്‍റ് തിരുമാനമെടുത്ത് കഴിഞ്ഞു.മണ്ഡലം ജോസഫിന് വിട്ട് കൊടുക്കാതെ കോണ്‍ഗ്രസ് തന്നെ മത്സരിക്കാനാണ് തിരുമാനം. ഇനി ഘടകക്ഷികള്‍ക്ക് സീറ്റ് നല്‍കേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

 ആര്‍എംപി നേതാവ്

ആര്‍എംപി നേതാവ്

വടകരയില്‍ മുല്ലപ്പള്ളി പിന്‍മാറിയ സാഹചര്യത്തില്‍ ആര്‍എംപി നേതാവ് രമയ്ക്ക് യുഡിഎഫ് പിന്തുണ കൊടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ രമയെ പിന്തുണയ്ക്കില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

 കെവി തോമസ് പിന്‍മാറി?

കെവി തോമസ് പിന്‍മാറി?

വടകരയില്‍ ഒരുപക്ഷേ ടി സിദ്ധിഖിനേയായിരിക്കും പരിഗണിക്കുക. എറണാകുളത്ത് കെവി തോമസിനെ തള്ളി ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയായേക്കും.ദില്ലിയില്‍ കഴിഞ്ഞ ദിവസം കെവി തോമസിനെ എകെ ആന്‍റണിയുടെ വസതിയിലേക്ക് നേരിട്ട് വിളിച്ച് വരുത്തി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു.

 സിറ്റിങ്ങ് എംപിമാര്‍

സിറ്റിങ്ങ് എംപിമാര്‍

ചര്‍ച്ചയ്ക്ക് ശേഷം നേതൃത്വത്തിന്‍റെ ഏത് തിരുമാനവും അംഗീകരിക്കുന്നു എന്നായിരുന്നു മാധ്യമങ്ങളോടുള്ള കെവി തോമസിന്‍റെ പ്രതികരണം.അതേസമയം സിറ്റിങ്ങ് എമപിമാര്‍ക്ക് സീറ്റ് നല്‍കുമെന്നായിരുന്നു നേതൃത്വത്തിന്‍റെ ഉറപ്പെന്നും കെവി തോമസ് പ്രതികരിച്ചു.

 അഞ്ചെണ്ണം

അഞ്ചെണ്ണം

തിരുവനന്തപുരത്ത് ശശി തരൂരും കണ്ണൂരില്‍ കെ സുധാകരനും കാസര്‍കോഡ് ബി സുബ്ബറായിയും ആയിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമേ വ്യക്തത വരേണ്ടതുള്ളൂവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

<strong>വീണ്ടും അടര്‍ത്തി ബിജെപി! എത്തിയത് മുന്‍ എംപി! ഞെട്ടി കോണ്‍ഗ്രസ് നേതൃത്വം</strong>വീണ്ടും അടര്‍ത്തി ബിജെപി! എത്തിയത് മുന്‍ എംപി! ഞെട്ടി കോണ്‍ഗ്രസ് നേതൃത്വം

English summary
congress candidate list latest developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X