പെണ്‍പോരിനൊടുവില്‍ 'കരഞ്ഞ് വിളിച്ച്' കോണ്‍ഗ്രസ് വനിത സ്ഥാനാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം
അഴീക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലാണ്. പഞ്ചായത്തുകളിലെ പോരിനെപ്പറ്റി പറയാതിരിയ്ക്കുന്നതാവും ഭേദം. തിരഞ്ഞെടുപ്പ് കഴിയും നാളെയും കാണേണ്ടവരാണെന്നൊന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു ചിന്തയുമില്ല. പരസ്പരമുള്ള പാരവയ്പ്പുകള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഒരു കുറവുമില്ല. എതിരാളികള്‍ തനിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഒരു വനിത സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അഴീക്കോട് പഞ്ചായത്ത് പള്ളിക്കുന്നുമ്പ്രം നാലാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്ത പരക്കുന്നത്. വീടിന് മുന്നിലൂടെ തനിയ്‌ക്കെതിരെ എതിര്‍ പാര്‍ട്ടിക്കാര്‍ സാമ്പത്തിക അഴിമതി ആരോപണം വരെ മൈക്കിലൂടെ വിളിച്ച് പറഞ്ഞതില്‍ മനംനൊന്താണ് സ്ഥാനാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം.

ഫാനില്‍ തൂങ്ങി മരിയ്ക്കാന്‍ ശ്രമിച്ച ഇവരെ തലനാരിഴയ്ക്കാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. അഴിമതി ആരോപണങ്ങള്‍ക്ക് പുറമെ പട്ടികജാതി വിഭാഗക്കാരിയായ ഇവരെ മൈക്കിലൂടെ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിയ്ക്കുന്നതായും പരാതിയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുംതോറും പോരും മുറുകുകയാണ്.












Click it and Unblock the Notifications