നേമം മണ്ഡലത്തില്‍ 6360, വട്ടിയൂര്‍ക്കാവ് 8400... വ്യാജ വോട്ട് കണക്കുമായി കോണ്‍ഗ്രസ്, അട്ടിമറി നീക്കം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയാകുകയാണ് വ്യാജ വോട്ടര്‍മാര്‍. പലതും വോട്ടര്‍മാര്‍ പോലും അറിയാതെയാണ് ചേര്‍ത്തിരിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പറയുന്നു. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ കണക്കുകള്‍ യുഡിഎഫ് പുറത്തുവിട്ടു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സ്ഥാനാര്‍ഥികള്‍.
ബിജെപിയും സിപിഎമ്മും ഒത്തുകളി നടത്തുന്നു എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു. വ്യാജ വോട്ടര്‍മാര്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ പുറത്തുവിട്ട വിവരങ്ങള്‍ ഇങ്ങനെ....
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

തിരിച്ചുപിടിക്കുക
തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഇറങ്ങുന്ന മണ്ഡലങ്ങളാണ് നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവ. ഇവിടെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ വ്യാജ വോട്ടര്‍മാരുണ്ട് എന്ന് കാണിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

ജീവന്മരണ പോരാട്ടം
തിരുവനന്തപുര സെന്‍ട്രല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഎസ് ശിവകുമാര്‍, വട്ടിയൂര്‍ക്കാവിലെ വീണ എസ് നായര്‍ എന്നിവരാണ് കണക്കുകള്‍ പുറത്തുവിട്ടത്. നേമം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥനാര്‍ഥി കെ മുരളീധരന്‍ സമാനമായ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.

വ്യാജ വോട്ടുകളുടെ കണക്ക്
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 8400 വോട്ടുകളും തിരുവനന്തപുരം സെന്‍ട്രലില്‍ 7600 വോട്ടുകളും നേമം മണ്ഡലത്തില്‍ 6360 വോട്ടുകളും വ്യാജമായി ചേര്‍ത്തിരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആരോപണം. വ്യാജ വോട്ടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കമ്മീഷന് സമര്‍പ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.

ബിജെപിയെ ജയിപ്പിക്കാന്‍
നേമം മണ്ഡലത്തില്‍ ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍ പറയുന്നു. ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത തലശേരിയില്‍ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടത്തിന് ധാരണയായി എന്നും മുരളീധരന്‍ ആരോപിച്ചു. നേമത്ത് കോണ്‍ഗ്രസ് തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുറത്തായത് ഇങ്ങനെ
വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. സിപിഎമ്മിനെ ഉന്നമിട്ടായിരുന്നു അദ്ദേഹം വിവരങ്ങള്‍ പരസ്യമാക്കിയത്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 140 മണ്ഡലങ്ങളിലും പരിശോധന നടത്തി കുറ്റമ്മറ്റതാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ശക്തമായ നടപടി
വിവിധ മണ്ഡലങ്ങളിലായി നാല് ലക്ഷത്തിലധികം വോട്ടുകള്‍ വ്യാജമായി ചേര്‍ത്തിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ ബോധപൂര്‍വം ചേര്‍ത്തതാകാന്‍ വഴിയില്ലെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. കള്ളവോട്ടിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications