Get Updates
Get notified of breaking news, exclusive insights, and must-see stories!

നറുക്ക് വീഴുന്നത് കെസിക്കോ? എംഎല്‍എമാരുടെ പിന്തുണയാണ് പ്രധാനമെന്ന് എഐസിസി

തിരുവനന്തപുരം: സംസ്ഥാനത്ത് മിന്നുന്ന വിജയം നേടിയെങ്കിലും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തര്‍ക്കം രൂക്ഷമാകുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചരടുവലികള്‍ ശക്തമാക്കുകയാണ്. ഒരടി പിന്നോട്ടില്ലെന്നാണ് മൂന്ന് പക്ഷങ്ങളും വ്യക്തമാക്കുന്നത്.

അതിനിടെ കേരളത്തിലെ സാഹചര്യം മനസിലാക്കാന്‍ എത്തിയ എ ഐ സി സി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങി. എം എല്‍ മാരുമായും ഘടകകക്ഷി നേതാക്കളുമായും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായും കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കിയാണ് എ ഐ സി സി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും മടങ്ങിയത്. എം എല്‍ എമാരുടെ പിന്തുണയാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ പ്രധാനമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Congress CM Race

മുകുള്‍ വാസ്‌നിക് ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത്. ഘടക കക്ഷികളുമായി നടത്തിയത് ഔപചാരിക കൂടിക്കാഴ്ചയാണെന്നും എം എല്‍ എമാരുടെ അഭിപ്രായമാണ് പ്രധാനം എന്നുമാണ് മുകുള്‍ വാസ്‌നിക് പറഞ്ഞത്. ഇത് കെ സി വേണുഗോപാലിനെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്. കാരണം ഭൂരിഭാഗം എം എല്‍ എമാരുടേയും പിന്തുണ കെ സി വേണുഗോപാലിനാണ്.

45 എം എല്‍ എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കെസി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. വി ഡി സതീശന്‍ പക്ഷം 35 പേരുടെയും രമേശ് ചെന്നിത്തല പക്ഷം 23 പേരുടെയും പിന്തുണ അവകാശപ്പെടുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ സി വേണുഗോപാല്‍ ആണ് മേധാവിത്വം പുലര്‍ത്തിയത്. അതിനാല്‍ തന്നെ ജയിച്ച് വന്ന പല കോണ്‍ഗ്രസ് എം എല്‍ എമാരും കെസി പക്ഷത്താണ്.

അതേസമയം ഘടകകക്ഷി എം എല്‍ എമാരുടെ പിന്തുണ വി ഡി സതീശനും ലഭിക്കുന്നുണ്ട്. മുസ്ലീം ലീഗ് ഇതിനോടകം വി ഡി സതീശന് അനുകൂലമാണ് ജനവികാരം എന്നും അത് മാനിക്കണം എന്നും പറഞ്ഞിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് എം എല്‍ എമാരില്‍ നിന്നൊരാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് പറഞ്ഞിരുന്നത്. ഇതില്‍ നിന്ന് കെ സി വേണുഗോപാലിനല്ല പിന്തുണ എന്ന് വ്യക്തമാണ്.

അതിനിടെ കെ പി സി സി മുന്‍ പ്രസിഡന്റും എം പിയുമായ കെ സുധാകരന്‍ ഹൈക്കമാന്റിന് മുന്നിലും പരസ്യമായും കെ സി വേണുഗോപാലിനുള്ള പിന്തുണ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ചയോടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രിയോ നാളെ രാവിലെയോ പാര്‍ട്ടി അധ്യക്ഷന് റിപ്പോര്‍ട്ട് നല്‍കും എന്നാണ് എ ഐ സി സി നിരീക്ഷകര്‍ പറയുന്നത്.

ഒറ്റ പേരിലേക്കല്ല, ഒറ്റ തീരുമാനത്തിലേക്കെത്താനാണ് തങ്ങളെത്തിയതെന്നാണ് നിരീക്ഷകര്‍ പറഞ്ഞത്. നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറുന്നതോടെ ഇനി ഡല്‍ഹിയിലാകും തന്ത്രങ്ങളും തീരുമാനങ്ങളും ഒരുങ്ങുക. ശനിയാഴ്ച വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. ഹൈക്കമാന്റിന്റെ ഭാഗമായതിനാല്‍ കെസി വേണുഗോപാലും ഡല്‍ഹിയിലുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+