ഉപതിരഞ്ഞെടുപ്പ് നേരിടാമെന്ന് കെസി; 'മികച്ച സര്‍ക്കാരുണ്ടാക്കി ജനവികാരം അനുകൂലമാക്കും'
മുഖ്യമന്ത്രി സ്ഥാനം വേണം എന്ന അവകാശവാദത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ലെന്ന് കെ സി വേണുഗോപാല്‍ പക്ഷം. എം എല്‍ എമാരുടെ പിന്തുണ പരിഗണിക്കണം എന്നും മികച്ച സര്‍ക്കാരുണ്ടാക്കി ജനവികാരം അനുകൂലമാക്കും എന്നുമാണ് കെ സി വേണുഗോപാല്‍ ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. ആറ് മാസം കഴിഞ്ഞുള്ള ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണ് എന്നും ജനങ്ങള്‍ക്ക് മുന്നില്‍ മികച്ച സര്‍ക്കാരിനെ നയിക്കും എന്നുമാണ് കെസി പക്ഷത്തിന്റെ വാദം.
സര്‍ക്കാരിന് ജനകീയമാകാന്‍ സാധിച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകില്ല എന്നും കെ സി ക്യാംപ് പറയുന്നു. ഉപതിരഞ്ഞെടുപ്പിന് ആറു മാസത്തെ സമയമുണ്ട്. സര്‍ക്കാര്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്നും അതോടെ ജയിക്കുമെന്നുമാണ് കെസി പക്ഷത്തുള്ള നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറില്ല എന്ന് രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും കെ സി അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ പലയിടത്തും വി ഡി സതീശന്‍ അനുകൂലികള്‍ കെ സി വേണുഗോപാലിന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയതും കെ സി ക്യാംപ് ആയുധമാക്കുന്നുണ്ട്. ഹൈക്കമാന്‍ഡിന്റേയും കെ പി സി സിയുടേയും നിര്‍ദേശം മറികടന്നുള്ള പരസ്യ പ്രതികരണത്തിന് പിന്നില്‍ വി ഡി സതീശന്റെ അറിവുണ്ട് എന്നാണ് കെ സി പക്ഷം പറയുന്നത്.
സതീശന്‍ അനുകൂലികള്‍ ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോയും കീറിയിരുന്നു. ഇതും കെ സി ക്യാംപ് ആയുധമാക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്കെതിരെ വി ഡി പക്ഷം പ്രചാരണം നടത്തിയെന്ന പരാതിയും ഉന്നയിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തെരുവ് പോരില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. നിര്‍ദേശം മറികടന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ക്ക് എതിരെ പാര്‍ട്ടി അച്ചടക്ക നടപടി ഉണ്ടാകും.
അതേസമയം ഇന്ന് തന്നെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയേക്കും എന്നാണ് വിവരം. രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവരുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും. ഹൈക്കമാന്‍ഡിന്റെ ഭാഗമായതിനാല്‍ കെ സി വേണുഗോപാലുമായുള്ള നേരിട്ട ചര്‍ച്ച ഉണ്ടായേക്കില്ല. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു.
എം എല്‍ എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ ആണ് മുന്നില്‍. എന്നാല്‍ ഘടക കക്ഷികളുടെ നിലപാടും ജനവികാരവും വി ഡി സതീശന് അനുകൂലമാണ്. സീനിയോറിറ്റി പരിഗണിക്കണം എന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. തനിക്ക് മുന്നിലുള്ളത് അവസാനത്തെ അവസരമാണ് എന്നും രമേശ് ചെന്നിത്തല പറയുന്നത്. കെസി-വിഡി വടംവലിക്കിടെ സമവായ സ്ഥാനാര്‍ത്ഥിയായി താന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല.
യു ഡി എഫിന് മിന്നുന്ന ജയം ലഭിച്ച് ഒരാഴ്ചയോട് അടുക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമെടുക്കാനാകാത്തതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പത്തോളം എം എല്‍ എമാര്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.















Click it and Unblock the Notifications