Get Updates
Get notified of breaking news, exclusive insights, and must-see stories!

'തേങ്ങ ഉടക്ക് സ്വാമീ.....' 'മുഖ്യമന്ത്രി' പോരിൽ കോണ്‍ഗ്രസുകാർക്ക് അടപടലം ട്രോൾ...

തിരഞ്ഞെടുപ്പ് ഫലം വന്നാൽ 24 മണിക്കൂറിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാൽ 24 മണിക്കൂർ പോയിട്ട് നാല് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. 'മുഖ്യനായി' കുപ്പായം തൈപ്പിച്ചവർ തമ്മിൽ കസേരക്കായി പിടിവലി ശക്തമാക്കിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്.

വിഡി സതീശനും കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും തമ്മിലാണ് പോര്. മുതിർന്ന നേതാവും ഭരണപരിചയം ഉള്ള ആളെന്ന നിലയ്ക്കും തന്നെ പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. എന്നാൽ സംസ്ഥാനത്ത് യുഡിഎഫിൻ്റെ വമ്പൻ തിരിച്ചുവരവിൻ്റ പ്രധാന ശിൽപ്പി താനെന്നാണ് വിഡി സതീശൻ്റെ നിലപാട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി കസേരയ്ക്ക് ഏറ്റവും യോഗ്യൻ താനെന്നും വിഡി പറയുന്നു. അതേസമയം തിരഞ്ഞെടുപ്പിന് വേണ്ട സകല സന്നാഹങ്ങളും ഒരുക്കിയത് താനെന്നും ഭരണപരിചയം കൊണ്ടും താനാണ് അർഹൻ എന്നതാണ് കെസി വേണുഗോപാലിൻ്റെ പക്ഷം.

പോര് കടുത്തതോടെ എംഎൽഎമാരുടെ അഭിപ്രായം തേടിയിരിക്കുകയാണ് ഹൈക്കമാൻ്റ്. കഴിഞ്ഞ ദിവസം ഹൈക്കമാൻ്റ് നിരീക്ഷകർക്ക് മുന്നിൽ എംഎൽഎമാർ മനസ് തുറക്കുകയും ചെയ്തു. 63 എംഎൽഎമാരിൽ 47 പേർ കെസി വേണുഗോപാലിന്റെ പേരാണ് നിരീക്ഷകരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് 8 എംഎൽഎമാരുടേയും വിഡി സതീശന് 6 എംഎൽഎമാരുടേയും പിന്തുണ മാത്രമാണ് ഉള്ളതെന്നാണ് വിവര.

അതിനിടെ എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന ഹൈക്കമാൻ്റ് നിരീക്ഷകനായ മുകുൾ വാസ്തനിക്കിൻ്റെ കൈയ്യിലിരുന്ന ഒരു പട്ടികയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ കെസി വേണുഗോപാലിനെ പിന്തുണച്ചതായാണ് കാണുന്നത്.സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് വാരിയർ, സജീവ് ജോസഫ്, ടി ഒ മോഹനൻ, ഉഷാ വിജയൻ, ടി സിദ്ദിഖ് എന്നിവരുടെ പേരിന് നേരേയും കെ സി വേണുഗോപാൽ എന്നാണ് എഴുതിയിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണന്‍ കെ സി എന്നും ആര്‍ സി. എന്നും അറിയിച്ചതായാണ് കാണാൻ കഴിയുക.

എന്തായാലും ശനിയാഴ്ചയോടെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഒരു അന്തിമ തീരുമാനം ഉണ്ടായേക്കും. ശനിയാഴ്ച രാഹുൽ ഗാന്ധി കേരളത്തിൽനിന്നുള്ള നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. ർച്ചയിൽ പങ്കെടുക്കാൻ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച രാവിലെയോ ഡൽഹിയിലെത്തുമെന്നാണ് വിവരം.

അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള പോര് ട്രോളൻമാർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. വിഡി സതീശനേയും കെസി വേണുഗോപാലിനേയുമെല്ലാം അളവറ്റ് പരിഹസിക്കുന്നതാണ് പലതും. ചില ട്രോളുകൾ നോക്കാം

vm7-177
cm9-

m6-1

cm5-

cm3

cm-17

cm4-

cm2-177

cm8-1
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+