Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി വിഡിയെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഷാഫിക്ക്? കെസിയുടെ അടുത്തനീക്കം ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ ഹൈക്കമാന്റിന് മുന്നില്‍ അടുത്ത തലവേദന. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കെ പി സി സിയും പുനസംഘടിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം പേര്‍ അവകാശവാദമുന്നയിച്ചത് പോലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കും ഒന്നിലധികം പേരുകള്‍ വന്നിട്ടുള്ളതാണ് ഹൈക്കമാന്‍രിന് തലവേദന സൃഷ്ടിക്കുന്നത്.

സൂക്ഷ്മസിദ്ധി യോഗം ഫലിച്ച് തുടങ്ങി, ഭാഗ്യദേവതയുടെ കടാക്ഷം കൂടെയുണ്ടാകും; ഈ രാശിക്കാരാണോ?
സൂക്ഷ്മസിദ്ധി യോഗം ഫലിച്ച് തുടങ്ങി, ഭാഗ്യദേവതയുടെ കടാക്ഷം കൂടെയുണ്ടാകും; ഈ രാശിക്കാരാണോ?

ഇതിനിടെ മുതിര്‍ന്ന നേതാവും എം പിയുമായ കൊടിക്കുന്നില്‍ സുരേഷ് കെ പി സി സി അധ്യക്ഷ സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. തന്റെ അനുഭവസമ്പത്ത് പരിഗണിക്കണം എന്നും മുന്‍പ് പല ഘട്ടങ്ങളിലും അധ്യക്ഷ സ്ഥാനം തനിക്ക് നഷ്ടപ്പെട്ടതാണ് എന്നും കൊടിക്കുന്നില്‍ സുരേഷ് ഖാര്‍ഗെയെ അറിയിച്ചതായാണ് വിവരം.

Congress CM Race

ദളിത് വിഭാഗത്തില്‍ നിന്നുള്ള പരിചയസമ്പന്നനായ നേതാവ് എന്ന നിലയില്‍ തന്നെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് മന്ത്രിസ്ഥാനവും ഉറപ്പാണ്. ഈ നിലയ്ക്ക് അധ്യക്ഷ സ്ഥാനത്ത് അദ്ദേഹം തുടരില്ല. അതിനാല്‍ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാകും

ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കും? സ്വര്‍ണം വാങ്ങേണ്ടെന്ന് മോദി പറയാനുള്ള കാരണം!
ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കും? സ്വര്‍ണം വാങ്ങേണ്ടെന്ന് മോദി പറയാനുള്ള കാരണം!

കെസിയുടെ അടുത്ത നീക്കം

അതേസമയം മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാന ചര്‍ച്ച കൂടി വന്നതോടെ പിടിമുറുക്കാനുള്ള ശ്രമത്തിലാണ് കെ സി വേണുഗോപാല്‍ പക്ഷം. എം എല്‍ എമാരുടെ പിന്തുണയും പാര്‍ട്ടിയിലെ പിന്തുണയുമെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് അനുകൂലമാണ്. എന്നാല്‍ ഘടകകക്ഷികളും പാര്‍ട്ടി പ്രവര്‍ത്തകരും വി ഡി സതീശനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടുന്നത്.

മാത്രമല്ല കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ രണ്ട് ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കും. ഈ സാഹചര്യം കോണ്‍ഗ്രസിന് അണികള്‍ക്ക് മുന്നിലും ജനങ്ങള്‍ക്ക് മുന്നിലും വിശദീകരിക്കേണ്ടി വരും. അതിനാല്‍ കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത കുറയുന്നതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ആവശ്യത്തില്‍ നിന്ന് ഒരടി പിന്നോട്ട് പോകേണ്ടതില്ല എന്നാണ് കെസി പക്ഷത്തിന്റെ നിലപാട്.

ഖാര്‍ഗെ ഒഴിഞ്ഞാല്‍ കെസി എഐസിസി അധ്യക്ഷന്‍? അറ്റകൈ പ്രയോഗം നടത്തുമോ രാഹുല്‍?
ഖാര്‍ഗെ ഒഴിഞ്ഞാല്‍ കെസി എഐസിസി അധ്യക്ഷന്‍? അറ്റകൈ പ്രയോഗം നടത്തുമോ രാഹുല്‍?

ഏതെങ്കിലും സാഹചര്യത്തില്‍ കെ സി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടാല്‍ സംസ്ഥാന നേതൃത്വത്തില്‍ പിടിമുറുക്കാനുള്ള ശ്രമവും കെസി തുടങ്ങിയിട്ടുണ്ട്. നിലവില്‍ ജയിച്ച ഭൂരിപക്ഷം എംഎല്‍എമാരും കെ സി വേണുഗോപാലിനൊപ്പമാണ്. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ നോമിനിയെ തിരഞ്ഞെടുക്കണം എന്ന ആവശ്യം കെസി മുന്നോട്ട് വെക്കും.

അങ്ങനെ വന്നാല്‍ ഷാഫി പറമ്പിലിനെ കെ പി സി സി അധ്യക്ഷനാക്കണം എന്നായിരിക്കും കെസിയുടെ ആവശ്യം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വി ഡി സതീശന്റെ വലംകൈയായിരുന്നു ഷാഫി. എന്നാല്‍ പിന്നീട് ഷാഫിയും കൂട്ടരും വിഡിയില്‍ നിന്ന് അകന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ ആ അകല്‍ച്ച പൂര്‍ണമായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയോടെ ഷാഫി പറമ്പിലും അനുയായികളും പൂര്‍ണമായും കെസി പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ചുക്കാന്‍ ഷാഫിയിലൂടെ കൈയാളാം എന്നാണ് കെസി വേണുഗോപാല്‍ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ കാലാവധി കഴിയുന്നതോടെ എ ഐ സി സി അധ്യക്ഷ പദവിയും കെസി നോട്ടമിടും. ഇതോടെ സംസ്ഥാന-ദേശീയ നേതൃത്വം ഒരേസമയം നിയന്ത്രിക്കാം എന്ന കണക്കുകൂട്ടലിലാണ് കെസി വേണുഗോപാല്‍.

ഷാഫിയെ അധ്യക്ഷനാക്കുന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയിലും എതിര്‍പ്പ് ഉയരാന്‍ സാധ്യത ഇല്ല എന്ന കണക്കുകൂട്ടലിലാണ് കെ സി വേണുഗോപാല്‍. ഷാഫി പറമ്പിലിനെ കൂടാതെ ബെന്നി ബെഹനാന്‍, ആന്റോ ആന്റണി എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+