ചെന്നിത്തല മുഖ്യമന്ത്രി, സതീശന്‍ ഉപമുഖ്യമന്ത്രി? കെസിക്കെതിരെ ഒന്നിക്കാന്‍ വിഡി-ആര്‍സി പക്ഷങ്ങള്‍
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം കൊഴുക്കുന്നു. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുനീക്കം ശക്തമാക്കിയതോടെ വി ഡി സതീശനും രമേശ് ചെന്നിത്തലയും പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മേധാവിത്വം കാണിച്ചതിനാല്‍ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ് കൂടുതല്‍ എം എല്‍ എമാര്‍ എന്നാണ് വിവരം.
45 എം എല്‍ എമാരുടെ പിന്തുണ തനിക്ക് ഉറപ്പാണ് എന്നും 47 വരെ സാധ്യതയുണ്ട് എന്നുമാണ് കെ സി വേണുഗോപാലിന്റെ അവകാശവാദം. മുതിര്‍ന്ന നേതാവും മുന്‍ കെ പി സി സി പ്രസിഡന്റുമായ കെ സുധാകരന്‍ പരസ്യമായി തന്നെ കെ സി വേണുഗോപാലിനായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം 16 എം എല്‍ എമാരുടെ പിന്തുണ തനിക്കുണ്ട് എന്നാണ് രമേശ് ചെന്നിത്തല അവകാശപ്പെടുന്നത്.

അത് 25 വരെയാകാം എന്ന സാധ്യതയും ചെന്നിത്തല മുന്നോട്ട് വെക്കുന്നുണ്ട്. ഒമ്പത് എം എല്‍ എമാരുടെ പിന്തുണയാണ് വി ഡി സതീശന്‍ ഉറപ്പിച്ചിരിക്കുന്നത്. അത് 13 വരെയാകാം എന്നാണ് കണക്കുകൂട്ടല്‍. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും സതീശന്‍ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കെ സി വേണുഗോപാലിന് കൂടുതല്‍ എം എല്‍ എമാരുടെ പിന്തുണയുള്ളതിനാല്‍ അദ്ദേഹത്തിന് സാധ്യത വര്‍ധിച്ചിട്ടുണ്ട്.
അതേസമയം 40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്റെ കണക്ക് തെറ്റാണെന്ന് വി ഡി - ആര്‍ സി പക്ഷങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കെസിയുടെ വരവ് തടയാന്‍ രമേശ് ചെന്നിത്തലയും വി ഡി സതീശനും കൈകോര്‍ത്തേക്കും എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കെ സി വേണുഗോപാലിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതോടെ എംഎല്‍എമാരുടെ പിന്തുണയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നിത്തല തന്നെയാണ് ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത് എന്നാണ് വിവരം.
മുഖ്യമന്ത്രി പദം സംബന്ധിച്ച് വി ഡി സതീശന്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ ആഭ്യന്തരമോ ധനവകുപ്പോ പോലുള്ള പ്രധാന വകുപ്പും ഉപമുഖ്യമന്ത്രി സ്ഥാനവും സതീശന് വിട്ടുകൊടുത്തേക്കും. അതിനിടെ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന്‍ എന്നിവര്‍ കെ സുധാകരന്‍, വിഎം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തി.
വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകര്‍ക്ക് കെ സുധാകരന്‍ കത്ത് നല്‍കിയിരുന്നു. മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ച കഴിഞ്ഞ ശേഷം എംഎല്‍എമാരെ കാണാനും ആരംഭിച്ചിട്ടുണ്ട്. എല്ലാവരേയും കേട്ട ശേഷം അഭിപ്രായങ്ങള്‍ ഇന്ന് തന്നെ നിരീക്ഷകര്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് വിവരം. ശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കളെ നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനാണ് സാധ്യത.
മുഖ്യമന്ത്രി മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎല്‍എമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതൃത്വത്തിന്റെ അനുമതി കിട്ടുമെന്ന പ്രതീഷയിലാണ് കെ സി പക്ഷം. അതേസമയം വിഡി സതീശന് വേണ്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. നെട്ടൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ഡല്‍ഹിയില്‍ കേരള ഹൗസിന് മുന്നില്‍ വി ഡി സതീശന് വേണ്ടിയും തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കെസി വേണുഗോപാലിന് വേണ്ടിയും ഫ്‌ളക്‌സും വെച്ചിട്ടുണ്ട്. പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്നാണ് വിഡി അനുകൂല ഫ്‌ളക്‌സിലെ വാചകം. വീ വാണ്ട് കെ സി എന്നതാണ് കെസി അനുകൂല ഫ്‌ളക്‌സില്‍ എഴുതിവെച്ചിരിക്കുന്നത്.















Click it and Unblock the Notifications