കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കമ്യൂണിസ്റ്റ്‌-കോണ്‍ഗ്രസ് മുക്തമാക്കുമെന്ന് അമിത് ഷാ

  • By Anwar Sadath
Google Oneindia Malayalam News

കൊല്ലം: കേരളത്തെ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുക്തമാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കൊല്ലത്ത് ബി.ജെ.പി സംഘടിപ്പിച്ച നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറി മാറി വരുന്ന കേരളത്തിലെ മുന്നണികള്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി ജനങ്ങള്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിയിരിക്കുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അവരുടെ ദര്‍ശനങ്ങള്‍ പോലും മറന്ന് വിനായക ചതുര്‍ഥിയും ജന്‍മാഷ്ടമിയും ആഘോഷിക്കുകയാണ്. ദിശ അറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. ശ്രീകൃഷ്ണ ജയന്തിയും വിനായക ചതുര്‍ഥിയും ആഘോഷിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി നവരാത്രി ആഘോഷിക്കാന്‍ ഒരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

amit-shah-n

ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതാകുന്നതുപോലെ ലോകത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇല്ലാതാകും. 'ഗരീബി ഹഠാവോ'യെന്ന മുദ്രാവാക്യം മറ്റു പാര്‍ട്ടികള്‍ പ്രചരിപ്പിക്കുകമാത്രം ചെയ്തപ്പോള്‍ അത് നടപ്പാക്കിയത് ബിജെപിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയെ അമിത് ഷാ ന്യായീകരിച്ചു. മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് നരേന്ദ്ര മോദി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഇന്ന് മോദി സന്ദര്‍ശനത്തിനത്തെുമ്പോള്‍ പതിനായിരങ്ങള്‍ തടിച്ചുകൂടുന്നു, നേരത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ ചെന്നാല്‍ ആരും അറിയാത്ത അവസ്ഥയായിരുന്നു. ഇന്ത്യ ജനങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരമാണെന്നും അമിഷാ പറഞ്ഞു.

English summary
Congress communist free India is BJP's main agenda: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X