കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിനൊപ്പം നിന്ന് എല്‍ഡിഎഫ്; കാലുവാരി കോണ്‍ഗ്രസ് അംഗം, പാലക്കാട് ബിജെപി രക്ഷപ്പെട്ടു

Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്. ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പ്രമേയം അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് കോണ്‍ഗ്രസ് അംഗം നഗരസഭാംഗത്വം നാടകീയമായി രാജിവച്ചത് വിനയായി. ഒടുവില്‍ എല്ലാവരും ഒരുമിച്ച് നിന്നിട്ടും അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബിജെപി രക്ഷപ്പെട്ടു.

Bjp

പ്രമേയം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. യുഡിഎഫ് പ്രമേയത്തെ അനുകൂലിച്ചത് 26 പേര്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ശരവണന്‍ രാജിവച്ചതാണ് ബിജെപിക്ക് തുണയായത്. തിങ്കളാഴ്ച രാവിലെയാണ് ശരവണന്‍ രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറിയത്. ഒത്തുകളിയാണിതെന്ന് ആക്ഷേപമുണ്ട്.

കോണ്‍ഗ്രസ് അംഗം രാജിവച്ചതോടെ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. അതുതന്നെ സംഭവിക്കുകയും ചെയ്തു. യുഡിഎഫ് പ്രമേയത്തെ സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. പ്രമേയത്തെ പിന്തുണച്ച് ഇവര്‍ വോട്ട് ചെയ്യുകയുമുണ്ടായി. എങ്കിലും 26 വോട്ട് മാത്രമാണ് ലഭിച്ചത്.

നഗരസഭയില്‍ 52 സീറ്റുകളാണുള്ളത്. ബിജെപിക്ക് 24 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് 13, മുസ്ലിം ലീഗ് 4, സിപിഎം 9, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണ്ടിയിരുന്നു. കോണ്‍ഗ്രസ് അംഗം രാജിവച്ചതോടെ 26 വോട്ടില്‍ ഒതുങ്ങി. കോണ്‍ഗ്രസ് അംഗം തന്നെ കാലുവാരിയത് യുഡിഎഫിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

English summary
Congress councilor resigned; Palakkad municipality no confidence motion failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X