കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ സഖ്യം കോൺഗ്രസും സിപിഎമ്മും തമ്മിൽ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ കൊടിയേരിയും ചെന്നിത്തലയും പരസ്പരം ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ചെന്നിത്തലയെ എല്ലാകാലത്തും രക്ഷപ്പെടുത്തിയത് സിപിഎം സർക്കാരുകളാണ്. ടിപി വധക്കേസിൽ സിപിഎമ്മിൻ്റെ ഉന്നതർ രക്ഷപ്പെട്ടത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നതു കൊണ്ട് മാത്രമാണ്. പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ ബംഗാളിൽ രൂപീകരിച്ച സിപിഎം-കോൺഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു. പൂർണരൂപം വായിക്കാം

ഷോക്കിങ്ങ്!! കൊവിഡ് പരിശോധനയ്ക്കെത്തിയ യുവതിയുടെ യോനി സ്രവം ശേഖരിച്ചു; ലാബ് ടെക്നീഷ്യൻ അറസ്റ്റിൽഷോക്കിങ്ങ്!! കൊവിഡ് പരിശോധനയ്ക്കെത്തിയ യുവതിയുടെ യോനി സ്രവം ശേഖരിച്ചു; ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ

കൊടിയേരി ബാലകൃഷ്ണൻ ഉൾപ്പെടുന്ന സി.പി.എം പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ ബംഗാളിൽ രൂപീകരിച്ച സിപിഎം-കോൺഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയതലത്തിൽ നിലനിൽപ്പു നഷ്ടപ്പെട്ട സിപിഎമ്മും കോൺഗ്രസും പിടിച്ചുനിൽക്കാൻ ഏത് അറ്റംവരെയും പോകും എന്നതിൻ്റെ ഉദ്ദാഹരണമാണ് ബംഗാളിലെ പരസ്യസഖ്യമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

 surendran-kodiy

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

ബി.ജെ.പിയുടെ വളർച്ച മനസിലാക്കി കേരളത്തിലും സഖ്യം വ്യാപിപ്പിക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എം-കോൺഗ്രസ് സഖ്യചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരം,വട്ടിയൂർക്കാവ് മോഡൽ സംസ്ഥാന വ്യാപകമാക്കാനാണ് ശ്രമം. തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും മുസ്ലിംലീഗ് ഒപ്പം കൂട്ടുന്നതും ബി.ജെ.പി വിരോധത്തിൻ്റെ പേരിലാണ്.

ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് ആർ.എസ്.എസ് ബന്ധത്തിൻ്റെ പേരിൽ കൊടിയേരിയും ചെന്നിത്തലയും പരസ്പരം ആരോപണം ഉന്നയിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് ഇടതു സർക്കാരിൻ്റെ കാലത്തായിരുന്നു. ചെന്നിത്തലയെ എല്ലാകാലത്തും രക്ഷപ്പെടുത്തിയത് സി.പി.എം സർക്കാരുകളാണ്. ടി.പി വധക്കേസിൽ സി.പി.എമ്മിൻ്റെ ഉന്നതർ രക്ഷപ്പെട്ടത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നതു കൊണ്ട് മാത്രമാണ്. കൊടിയേരി കണ്ണടച്ച് പാലുകുടിച്ചാൽ സത്യം ആരും അറിയില്ലെന്ന് ധരിക്കരുതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

'റിസോർട്ട് ജീവിതം മടുത്തു'; രാജസ്ഥാനിൽ ഗെഹ്ലോട്ട് പക്ഷം എംഎൽഎമാർ മറ്റൊരു റിസോർട്ടിലേക്ക്'റിസോർട്ട് ജീവിതം മടുത്തു'; രാജസ്ഥാനിൽ ഗെഹ്ലോട്ട് പക്ഷം എംഎൽഎമാർ മറ്റൊരു റിസോർട്ടിലേക്ക്

ചൈനയ്ക്ക് വീണ്ടും ഇന്ത്യന്‍ പ്രഹരം; കളര്‍ ടിവി ഇറക്കുമതിയില്‍ നിയന്ത്രണം... സംഭവിക്കുന്നത് ഇങ്ങനെചൈനയ്ക്ക് വീണ്ടും ഇന്ത്യന്‍ പ്രഹരം; കളര്‍ ടിവി ഇറക്കുമതിയില്‍ നിയന്ത്രണം... സംഭവിക്കുന്നത് ഇങ്ങനെ

English summary
Congress-CPM alliance in kerala too says K surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X