Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിലെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകച്ചവടം അവസാനിപ്പിക്കണം; ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ. കോണ്‍ഗ്രസ് ആലപ്പുഴയിൽ സിപിഎമ്മിലെ ചിലരുമായി ചേർന്ന് നടത്തുന്ന കൂട്ടുകച്ചവടം അവസാനിപ്പിക്കണമെന്ന് സുധാകരൻ പറഞ്ഞു. ഇത് രാഷ്ട്രീയമല്ല അരാഷ്ട്രീയമാണ് ,അവസരവാദമാണ്, അഴിമതിയിലേക്ക് വഴിവെക്കുന്നതാണെന്നും സുധാകരൻ വിമർശിച്ചു.

'രമേശ് ചന്നത്തിലയുടെ പാർട്ടി ആലപ്പുഴയിൽ സിപിഎമ്മിലെ ചിലരുമായി ചേർന്ന് നടത്തുന്ന കൂട്ടുകച്ചവടം അവസാനിപ്പിക്കണം. തെളിവ് സഹിതം ഞാൻ തരാം .ഇത് രാഷ്ട്രീയമല്ല അരാഷ്ട്രീയമാണ് ,അവസരവാദമാണ് അഴിമതിയിലേക്ക് വഴിവെക്കുകയാണ്. അഴിമതിക്കാർ തമ്മിലുള്ള കൂട്ടുകെട്ട് എന്ന് മാത്രമേ ഞാൻ പറയുള്ളൂ. ആലപ്പുഴയിൽ കോൺഗ്രസിലെ ഒരു ചെറിയ വിഭാഗവും സിപിഎമമിലെ ക്രിമിനലുകളും തമ്മിൽ ഒരു ബന്ധമുണ്ട് .

sudcon2-5286

എനിക്കൊരു അനുഭവം ഉണ്ടായത് കൊണ്ടാണ് ഇതൊക്കെ പറയുന്നത്. രണ്ട് എംഎൽഎമാർക്കുള്ള സ്വീകരണത്തിലേക്ക് അവർ കത്ത് തന്നു. എനിക്കും തോമസിനുമാണ് കത്ത് .ഞാൻ കൃത്യസമയത്ത് പോയി. എന്നാൽ അവിടെ ആരുമില്ല. പിന്നീടൊരു കല്യാണത്തിന് പോയി വീണ്ടും പോയപ്പോഴും അവിടെ ആരുമില്ല. എനിക്ക് യൂറിനലിന് പോകണമായിരുന്നു. ഞാൻ പോകാൻ ശ്രമിച്ചപ്പോൾ ഒരാൾ പറയുകയാണ് അങ്ങോട്ട് പോകല്ലേ സാറേ ഒരാൾ അവിടെ ഇരിക്കുന്നുണ്ടെന്ന്. എനിക്ക് തോന്നി എന്തോ പ്ലാൻ ഉണ്ടെന്ന്.അതുകൊണ്ട് ഞാൻ അങ്ങോട്ട് പോയില്ല. എനിക്കെതിരെ പ്രതിഷേധിക്കാന്‍ പ്ലക്കാര്‍ഡും പിടിച്ച് കുറച്ചുപേരുണ്ടായിരുന്നു. അവര് ഇളിഭ്യരായി..

ക്ഷണിച്ചുവരുത്തിയവരെ സ്വീകരിക്കുമ്പോള്‍ പ്ലക്കാര്‍ഡ് പിടിച്ചവരെ അറസ്റ്റു ചെയ്തു മാറ്റണ്ടേ. പോലീസിനും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അറിയാമായിരുന്നു പ്രതിഷേധം ഉണ്ടാകുമെന്ന്. ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ അടി നടക്കുമായിരുന്നില്ലേ?', സുധാകരൻ ചോദിച്ചു.

അതേസമയം സുധാകരന്റെ വിമര്‍ശനത്തിന് ചെന്നിത്തല മറുപടി നൽകി. 'അദ്ദേഹത്തിനെതിരായ പ്രതിഷേധം അത് ശരിയായ നടപടിയല്ല, അതൊന്നും അംഗീകരിക്കാൻ കഴിയുന്നതല്ല. ഞങ്ങൾ ഈ കാര്യത്തിൽ സുധാകരന് പൂർണ പിന്തുണ നൽകുന്നുണ്ട്. പാർട്ടി ഒറ്റക്കെട്ടാണ് ഈ കാര്യത്തിൽ .അദ്ദേഹത്തെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഒരു നടപടിയോടും ഞങ്ങൾക്ക് യോജിപ്പില്ല. അതിൽ നിന്ന് സിപിഎം പിന്തിരിയണം', ചെന്നിത്തല പറഞ്ഞു.

ജി സുധാകരന്‍ നിഷ്‌കളങ്കനായ വ്യക്തിയാണ്. മുന്നില്‍ ഒന്നു വെച്ചിട്ട് വേറൊന്നു പറയുന്ന ആളല്ല. അതുകൊണ്ടാണ് അദ്ദേഹം ഇതൊക്കെ തുറന്നു പറഞ്ഞത്. തീര്‍ച്ചയായും എല്ലാവിധ പിന്തുണയും ഞങ്ങളുടെ എല്ലാവരുടേയും ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+