Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനമോചനയാത്ര; കര്‍ഷകരെ രണ്ടാം നിര പൗരന്‍മാരാക്കുന്ന സമീപനം കോണ്‍ഗ്രസ്

തൊടുപുഴ:കോണ്‍ഗ്രസ് നടത്തിയ ജനമോചനയാത്രയില്‍ വിമര്‍ശനങ്ങളുടെ പെരുമഴയൊഴുകി.ഇടുക്കിയിലെ ജനങ്ങളെ രണ്ടാം നിര പൗരന്‍മാരായി കാണുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.ജില്ലയില്‍ നിര്‍മ്മാണ നിരോധനം നില നില്‍ക്കുന്ന സാഹചര്യത്തില്‍പ്പോലും സ്വകാര്യ മൊബൈല്‍ കമ്പിനിക്ക് ടവര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളക്കെതിരെ പ്രയോഗിക്കുന്നത് ഇരട്ടതാപ്പുനായമാണെന്നും കോണ്‍ഗ്രസിന്റെ ജനപക്ഷയാത്രയില്‍ പരാമര്‍ശിച്ചു.

മൂന്നാര്‍ ഗ്രീന്‍ ട്രീബൂണലിന്റെ പരിധിയില്‍ വരുന്ന വെള്ളത്തൂവല്‍,പള്ളിവാസല്‍,ബൈസണ്‍വാലി ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകളില്‍ നിര്‍മ്മാണ നിരോധനവും മരം മുറിക്കുന്നതിനുള്ള നിരോധനവും നിലനില്‍ക്കുന്ന സാഹചര്യത്തിലും സ്വകാര്യ കമ്പിനിക്ക് നിര്‍മ്മാണ അനുമതി നല്‍കിയത് ശരിയല്ലന്നും സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാട് പരിഹാസ്യമാണെന്നും മുന്‍ ഡി സി സി പ്രസിന്റ് റോയി കെ പൗലോസ് പറഞ്ഞു.

cong-flag

അതേ സമയം ജില്ലയുടെ മറ്റു താലൂക്കുകളിലെ്ാന്നും ഇല്ലാത്ത നിര്‍മ്മാണ നിരോധനം ദേവികുളത്തുമാത്രം എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാണമെന്ന് നില വിലെ ഡി സി സി പ്രസിഡന്റായ ഇബ്രാഹിം കുട്ടി കല്ലാറും ആവശ്യപ്പെട്ടു.ഇടുക്കിയിലെ ഭൂപ്രശന പരിഹാരം ജൂണ്‍ 30നകം തീര്‍ത്തില്ലെങ്കില്‍ ശക്തമായ പ്രതിക്ഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+