Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല തുടർന്നാൽ കോൺഗ്രസ് ഒറ്റ സംഖ്യയിൽ ഒതുങ്ങും, കടിച്ചുതൂങ്ങി ഉള്ളപിന്തുണ കൂടി കളയരുതെന്ന് സൈബർ ടീം

തിരുവനന്തപുരം: ആരായിരിക്കും പ്രതിപക്ഷ നേതാവ് എന്ന കാര്യത്തില്‍ യുഡിഎഫും കോണ്‍ഗ്രസും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആത്യന്തികമായി കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്.

രമേശ് ചെന്നിത്തലയെ കൂടാതെ വിഡി സതീശന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം. തനിക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവാകാന്‍ കടിച്ചുതൂങ്ങരുത് എന്ന് പറഞ്ഞ് സൈബര്‍ കോണ്‍ഗ്രസ് ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. ഫേസ്ബുക്കും പോസ്റ്റും വിലയിരുത്തലുകളും...

അഡ്മിൻമാരുടെ വെല്ലുവിളി

അഡ്മിൻമാരുടെ വെല്ലുവിളി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിക്കുകയും, മാറ്റണം എന്നാവിശ്യപെട്ടു പോസ്റ്റ്‌ ഇടുകയും ചെയ്താൽ കൈ വെട്ടും, കാല് തല്ലിയൊടിക്കും എന്നൊക്കെ പറഞ്ഞ് ഭീഷണിയുമായി ചില പെട്ടി താങ്ങികളും, ഫാൻസോളികളും എത്തിയിട്ടുണ്ട്.. നിന്നോടൊക്കെ ഞങ്ങൾ അഡ്മിൻ മാർക്ക് പറയാനുള്ളത് ബ്രിട്ടീഷ്‌കാരെ തല്ലിയൊടിച്ച പാരമ്പര്യം ഒള്ള കുടുംബത്തിൽ പെട്ടവർ തന്നാ ഞങ്ങളും..

അടിച്ച് ചെവിക്കല്ല് ഇളക്കും

അടിച്ച് ചെവിക്കല്ല് ഇളക്കും

അതുകൊണ്ട് ഫാൻസോളികളോട് പറയാനുള്ളത് കായികമായി ഞങ്ങൾക്കും നേരിടാൻ അറിയാം അടിച്ച് നിന്റെയൊക്കെ ചെവിക്കല്ല് ഇളക്കാനുള്ള ആരോഗ്യം ഞങ്ങൾക്കും ഉണ്ട്‌ കെട്ടോ...

പിന്തുണ നൽകി, പക്ഷേ അപമാനിക്കപ്പെട്ടു

പിന്തുണ നൽകി, പക്ഷേ അപമാനിക്കപ്പെട്ടു

ഞങ്ങൾ ഒരിക്കലും ആദ്ദേഹത്തിന് എതിരല്ല പക്ഷെ ഈ സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് എന്ന സ്ഥാനം മാറണം എന്നാണ് ജനവികാരം അത് ഞങ്ങൾ തുറന്ന് പറഞ്ഞു എന്നുമാത്രം. കഴിഞ്ഞ 5 വർഷക്കാലം അദ്ദേഹത്തിന് വേണ്ട സപ്പോർട്ട് കോൺഗ്രസ് സൈബർ ടീം പേജ് നൽകി, ആ സമയങ്ങളിൽ പോലും പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ നിന്ന് ഞങ്ങൾക്ക് വേണ്ട യാതൊരുവിധ പിന്തുണയും, സഹകരണങ്ങളും ഉണ്ടായിട്ടില്ല. ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ എല്ലാം ഞങ്ങൾ അപമാനിക്കപ്പെട്ടിട്ടുള്ളു. ഈ കാര്യങ്ങൾ അദ്ദേഹത്തിന് അറിയില്ലായിരിക്കാം..

കോൺഗ്രസ് ഒറ്റ സംഖ്യയിൽ എത്തും

കോൺഗ്രസ് ഒറ്റ സംഖ്യയിൽ എത്തും

ഇനിയും ഞങ്ങൾ അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യും.. പക്ഷേ ഇപ്പോൾ പ്രതിപക്ഷനേതാവ് സ്ഥാനം അദ്ദേഹം മാറേണ്ടത് വളരെ അനിവാര്യമാണ്. രമേശ് ചെന്നിത്തലക്ക് ജനപിന്തുണഇല്ല അദ്ദേഹം ഇനിയും പ്രതിപക്ഷ നേതാവായി തുടർന്നാൽ 41ൽ നിന്ന് ഒറ്റസംഖ്യയിൽ കോൺഗ്രസ്‌ വരും..
കഴിഞ്ഞ 5 വർഷം പ്രതിപക്ഷനേതാവിന് പാർട്ടിയിൽ നിന്നും, മീഡിയയിയിൽ നിന്നും, സോഷ്യൽ മീഡിയയിൽ നിന്നും വേണ്ട സപ്പോർട് കിട്ടിയില്ല എന്ന് ചിലർ വാദിക്കുന്നത് കണ്ടു. അതിന് ഉത്തരവാദി പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ ഓഫീസിനും ആണ് അല്ലാതെ സാധാരണ പ്രവർത്തകരുടെ നെഞ്ചത്തോട്ട് കയറിയിട്ട് കാര്യം ഇല്ല.

കടിച്ചുനിന്നാൽ

കടിച്ചുനിന്നാൽ

ഇനിയും പ്രതിപക്ഷ നേതാവാകാൻ കടിച്ച് തൂങ്ങി കിടന്നാൽ ഇതുവരെ കിട്ടിയ പിന്തുണ പോലും താങ്കൾക്ക് കേരളത്തിൽ കിട്ടില്ല. അതുകൊണ്ട് മാറി കൊടുക്കുക. പാർട്ടിയെ നയിക്കാൻ പുതിയ നേതാക്കൾ വരട്ടെ. പോരായിമകൾ മനസിലാക്കി പുതിയ ഒരു നേതൃത്വം പാർട്ടിയെ ഏറ്റെടുക്കട്ടെ. നമ്മുക്ക് തിരിച്ചു വരാൻ കഴിയും .

കോൺഗ്രസ് സൈബർ ടീം

കോൺഗ്രസ് സൈബർ ടീം

രണ്ടര ലക്ഷത്തിലധികം ലൈക്കുകളും മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സും ഉള്ള ഫേസ്ബുക്ക് പേജ് ആണ് കോൺഗ്രസ് സൈബർ ടീം. തിരഞ്ഞെടുപ്പ് സമയത്തും അല്ലാത്തപ്പോഴും കോൺഗ്രസിന് വേണ്ടി സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നും ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം പൊട്ടിത്തെറി

തിരഞ്ഞെടുപ്പിന് ശേഷം പൊട്ടിത്തെറി

എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് സൈബർ ടീം പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനുമായി രംഗത്ത് വന്നു. സോഷ്യൽ മീഡിയ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന അനിൽ കെ ആന്റണിയെ മരക്കഴുതയെന്ന് വരെ വിളിച്ചുകൊണ്ടായിരുന്നു പ്രതികരണം.

പ്രശ്നം രൂക്ഷമാണ്

പ്രശ്നം രൂക്ഷമാണ്

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ള വലിയ പ്രശ്നം നടക്കുന്നു എന്നതിന്റെ സൂചന തന്നെയാണ് ഇപ്പോൾ കോൺഗ്രസ് സൈബർ ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടേയും വെളിപ്പെടുന്നത്. ചരിത്രം സൃഷ്ടിക്കാൻ കോൺഗ്രസിന് സാധിക്കുമോ എന്നറിയാൻ രണ്ട് ദിവസം കൂടി കാത്ത് നിന്നാൽ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+