കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂർക്കാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു, പ്രചാരണം നിർത്തി

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം. ഡിസിസി വൈസ് പ്രസിഡണ്ട് കാവല്ലൂര്‍ മധുവാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടത്. 58 വയസ്സായിരുന്നു. കുഴഞ്ഞ് വീണ മധുവിനെ ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. മുന്‍ എഐസിസി അംഗമാണ് കാവല്ലൂര്‍ മധു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മധു കിളിമാനൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു. എന്നാല്‍ പരാജയപ്പെട്ടു.

congress

ജില്ലയിലെ രാഷ്ട്രീയ-പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ നേതാവായിരുന്നു മധു. പ്രിയദര്‍ശിനി സാംസ്‌ക്കാരിക സമിതി, കാവല്ലൂര്‍ പട്ടിക ജാതി വെല്‍ഫെയര്‍ സഹകരണ സംഘം, വട്ടിയൂര്‍ക്കാവിലെ സ്വാതന്ത്ര്യസമര സമ്മേളന സ്മാരക സമിതി എന്നിവയുടെ പ്രസിഡണ്ടായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മധുവിന്റെ മരണത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലെ പ്രചാരണ പരിപാടികള്‍ യുഡിഎഫ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എകെ ആന്റണി, വിഎം സുധീരന്‍ എന്നിവരടക്കമുളള നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മധുവിന്റെ മരണം കോണ്‍ഗ്രസ് പാര്‍ട്ടിക്കും തനിക്ക് വ്യക്തിപരമായും കനത്ത നഷ്ടമാണെന്ന് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മൃതദേഹം ഡിസിസിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. ശാന്തി കവാടത്തില്‍ രാവിലെ 10 മണിക്കാണ് സംസ്‌ക്കാരം.

English summary
Congress DCC vise president died during Election campaign at Vattiyoorkkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X