കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ പ്രതിരോധിച്ച് തരൂരും ഉമ്മന്‍ ചാണ്ടിയും, കേരളത്തില്‍ വന്നത് ജയിക്കാന്‍, സിപിഎമ്മിന് മറുപടി!!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിനെതിരെ കടുത്ത ആക്രമണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി കിട്ടിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് ശശി തരൂരും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. നേതൃത്വം ഒന്നടങ്കം രാഹുലിന്റെ പ്രസ്താവനകളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങള്‍ ഒന്ന് കൂടി കടുപ്പിച്ചതോടെ കോണ്‍ഗ്രസ് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാണ് ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് രംഗം ഇതോടെ വന്‍ ആരോപണ പ്രത്യാരോപണത്തിലേക്കാണ് വീണിരിക്കുന്നത്.

അത് വൃത്തിക്കേടാണ്

അത് വൃത്തിക്കേടാണ്

രാഹുല്‍ ഗാന്ധിയെ പറ്റ് സിപിഎം പറഞ്ഞത് വൃത്തികേടാണെന്ന് ശശി തരൂര്‍. രാഹുല്‍ വന്നത് യുഡിഎഫിനെയും കോണ്‍ഗ്രസിനെയും വിജയിപ്പിക്കാനാണ്. ജനങ്ങളുടെ ശബ്ദമാകും ഇത്തവണ യുഡിഎഫ് പ്രകടനപത്രികയെന്നും തരൂര്‍ വ്യക്തമാക്കി. ശംഖുമുഖം പ്രസംഗത്തിന്റെ പേരില്‍ രാഹുലിനെ വേട്ടയാടുന്ന രീതി ശരിയല്ല. രാഹുലിനെ ബിജെപി റിക്രൂട്ട് ഏജന്റെന്ന് വിളിച്ചതും റോബര്‍ട്ട് വദ്രയെ കുറിച്ചുള്ള പരാമര്‍ശങ്ങളുമെല്ലാം വളരെ മോശമായെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിന് വേണ്ടിയാണ്

കോണ്‍ഗ്രസിന് വേണ്ടിയാണ്

രാഹുല്‍ സ്വന്തം പാര്‍ട്ടിക്ക് വേണ്ടിയല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പിന്നെ സംസാരിക്കേണ്ടത്. ശംഖുമുഖം പ്രസംഗത്തില്‍ രാഹുല്‍ ബിജെപിക്കെതിരെയും രൂക്ഷമായി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും എന്തെന്ന് അറിയുന്നതിനാണ് പ്രകടനപത്രിക സമിതി ശ്രമിച്ചത്. നിരവധി പുതിയ ആശയങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജനവികാരം വിശ്വാസത്തിലെടുക്കുന്നതായിരിക്കും യുഡിഎഫിന്റെ പ്രകടനപത്രികയെന്നും തരൂര്‍ വ്യക്തമാക്കി.

സിപിഎമ്മിന് പേടി

സിപിഎമ്മിന് പേടി

രാഹുലിന്റെ ശംഖുമുഖം പ്രസംഗത്തിന്റെ പേരില്‍ സിപിഎം വിമര്‍ശിക്കുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയാണ് ഉമ്മന്‍ ചാണ്ടി. ആ പ്രസംഗത്തില്‍ ആദ്യഭാഗം മുഴുവന്‍ മോദിക്കെതിരെയായിരുന്നു. എന്നിട്ടാണ് സിപിഎം പറയുന്നത് ബിജെപിയെ വിമര്‍ശിച്ചില്ലെന്ന്. രാഹുല്‍ കേരളത്തിന്റെ സജീവമാകുന്നതിന്റെ പേടിയാണ് സിപിഎമ്മിന്റെ വിമര്‍ശനത്തിന് കാരണം. അവര്‍ ഉന്നയിക്കുന്നത് ദുര്‍ബലവാദമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സിപിഎം സര്‍ട്ടിഫിക്കറ്റ് വേണ്ട

സിപിഎം സര്‍ട്ടിഫിക്കറ്റ് വേണ്ട

രാഹുല്‍ ഗാന്ധിയുടെ ബിജെപി വിരുദ്ധതയ്ക്ക് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ തീരദേശ മേഖല വിദേശ കമ്പനിക്ക് തീറെഴുതി കൊടുക്കാനുള്ള ഗൂഢാലോചനയും കടല്‍ക്കൊള്ളയും കൈയ്യോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തി കാരണമാണ് സിപിഎം രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ ഏജന്റായി കേരളത്തില്‍ വന്ന് രാഹുല്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ല. ഇത്തരം നിലവാരമില്ലാത്ത കാര്യങ്ങള്‍ പറയുന്നത് സിപിഎം അവസാനിപ്പിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ചുട്ടമറുപടിയുമായി മുഖ്യമന്ത്രി

ചുട്ടമറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിലെ മനസ്സിലാക്കാതെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമെന്ന് മുഖ്യമന്ത്രി. യോഗി ആദിത്യനാഥും ഇതേ പോലെയാണ്. ആദ്യം കര്‍ഷകരോട് രാഹുല്‍ നിരുപാധികം മാപ്പ് പറയണം. കാര്‍ഷിക പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാരാണ്. രാഹുല്‍ കേരളത്തില്‍ നടത്തിയത് അസാധാരണ ഇടപെടലാണ്. രാഹുലിനും യോഗിക്കും സിപിഎമ്മിന് എതിരെ ഒരേ വികാരമാണ്. അതില്‍ അവര്‍ ഐക്യപ്പെടുകയാണ്. ഇവരുടെ സര്‍ട്ടിപിക്കറ്റ് ലക്ഷ്യമിട്ടല്ല കേരളം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ സംഭവിച്ചത്?

വയനാട്ടില്‍ സംഭവിച്ചത്?

സ്വന്തം മണ്ഡലമായ വയനാട്ടില്‍ എന്താണ് സംഭവിച്ചതെന്ന് തിരക്കാനെങ്കിലും രാഹുല്‍ ഗാന്ധി തയ്യാറാവണം. വയനാടിന്റെ നട്ടെല്ലായിരുന്നു കാപ്പി, കുരുമുളക് കൃഷി എങ്ങനെയാണ് തകര്‍ന്നടിഞ്ഞത്. ഏതാണ്ട് 6000 കോടി രൂപയുടെ നഷ്ടമാണ്. രണ്ടായിരം മുതലുള്ള മൂന്ന് വര്‍ഷത്തോളം സംഭവിച്ചത്. ആയിരക്കണക്കിന് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്തു. കോണ്‍ഗ്രസിന്റെ പരിഷ്‌കരണങ്ങളാണ് ഇതിന് കാരണം. ഇതിന് രാഹുല്‍ ആദ്യം കര്‍ഷകരോട് മാപ്പ് പറയണം. രാജ്യത്ത് പുതിയ ബദലിനുള്ള ആര്‍ജവം അദ്ദേഹത്തിനുണ്ടോയെന്നും പിണറായി ചോദിച്ചു.

English summary
congress defending rahul gandhi on remarks against ldf government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X