കര്‍ഷകരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലേക്ക്; കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് തുടക്കമായി
കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരോട് കേന്ദ്ര-കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളും ഉപരോധിച്ചുകൊണ്ടായിരുന്നു പ്രക്ഷോഭത്തിന് തുടക്കമായത്. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാവേണം.ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും, പാക്കേജും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിനോ, കാര്‍ഷിക വിലയിടിവ് തടയുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കാന്‍ ഇടതുസര്‍ക്കാരിന് സാധിക്കുന്നില്ല. സര്‍ഫാസി പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് സാധാരണക്കാരായ കര്‍ഷകരുടെ വീടുകളും സ്ഥലങ്ങളും ജപ്തി ചെയ്യാനൊരുങ്ങുകയാണ്. ഇതിനിടയില്‍ ഇരുട്ടിയെന്നോണം ഭൂനികുതിയിലും സര്‍ക്കാര്‍ വര്‍ധനവ് വരുത്തി. കര്‍ഷകരുടെ കാര്‍ഷികവിളകള്‍ക്കും ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനും സര്‍ക്കാരിന് കഴിയുന്നില്ല. ഇത്തരം കര്‍ഷകരുടെ ജീവിതപ്രശ്‌നങ്ങളായ വിഷയങ്ങളില്‍ നടപടിവേണമെന്നാവശ്യപ്പട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തിയത്.

വില്ലേജ് ഓഫീസ് മാര്‍ച്ചുകളുടെ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറയില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അബ്ദുറഹിമാന്‍, ജോണി നന്നാട്ട്, എം.വി ജോണ്‍, ശകുന്ദളാ ഷണ്‍മുഖന്‍, ശ്രീധരന്‍ മാസ്റ്റര്‍, ജസ്റ്റിന്‍ കട്ടക്കയം, ടൈറ്റസ് കെ.വി, മാത്യു വട്ടുകുളം, ഗോപി അമയമംഗലം, ജോസഫ് പുല്ലുമാലി, ഇബ്രാഹിം കെ.വി, പി. നാസര്‍, സത്യപ്രകാശ്, അനീഷ് കെ.കെ, ജിഷ ശിവരാമന്‍, ബേബി കിളിയമ്പ്ര എന്നിവര്‍ സംസാരിച്ചു. മുട്ടിലില്‍ കെ.പി.സി.സി മെമ്പര്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അദ്ധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളിയില്‍ കെ.പി.സി.സി മെമ്പര്‍ കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പനമരത്ത് എ.ഐ.സി.സി അംഗം പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേര്‍മല അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റയില്‍ കെ.പി.സി.സി മെമ്പര്‍ പി.പി ആലി ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലിയില്‍ കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍ അദ്ധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications