കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം; കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ നടത്തി

  • By Desk
Google Oneindia Malayalam News

അമ്പലവയല്‍: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധം. അമ്പലവയല്‍ വില്ലേജ് ഓഫീസിന് മുമ്പില്‍ അമ്പലവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കര്‍ഷകര്‍ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും, കാര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാര്‍ഷികവിളകള്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. വന്യമൃഗശല്യം മൂലം ജില്ലയിലെ കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് ജില്ലയില്‍ ഓരോ ദിവസവും നശിപ്പിക്കപ്പെടുന്നത്. വനംവകുപ്പിന്റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള നടപടികളുണ്ടാവുന്നില്ല. നഷ്ടപരിഹാരമായി തുച്ഛമായ തുകയാണ് പലപ്പോഴും ലഭിക്കുന്നത്. ബാങ്കില്‍ നിന്ന് ലോണെടുത്തും മറ്റും കൃഷി ചെയ്തുവരുന്ന കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായുണ്ടാകുന്ന വിളനാശത്തെ അതിജീവിക്കാന്‍ ഏറെ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

news

അതിനാല്‍ തന്നെ അഞ്ച് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും, അന്യായയമായ ജപ്തി നടപടികള്‍ അവസാനിപ്പിക്കണമെന്നും, വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനായിരുന്നു. എം യു ജോര്‍ജ്ജ്, എ പി കുര്യാക്കോസ്, സീത വിജയന്‍, കെ സാജിത്ത്, എം വി തോമസ്, നാരായണന്‍ കൊട്ടങ്കര, റോയി പുതുക്കാട്, ഷഫീക്ക്, പി എം തോമസ്, സി എം മൊയ്തീന്‍, കെ വി അയ്യപ്പന്‍, പി പി ജോസ്, ഷൈല ജോയ്, ടി സി ലൂക്കോസ്, എ എക്‌സ് ജോസഫ്, എ പി പൗലോസ്, സിറില്‍ ജോസ്, നിഖില്‍, കെ പി കുര്യാക്കോസ്, രാമയ്യന്‍ ചെട്ട്യാര്‍, സുബ്രഹ്മണ്യന്‍, പ്രകാശഅ കളത്തുവയല്‍, പി എസ് ജോസ്, സുബൈദ ഗഫൂര്‍, ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.

English summary
congress-dharna on Farmers debt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X