Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പട്ടികയില്‍ അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത; മല്‍സരിക്കാനെത്തുക രണ്ടില്‍ ഒരാള്‍...

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാകുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ല എന്നാണ് ഒടുവിലെ വിവരം. എഐസിസി സംഘടനാ സെക്രട്ടറി കെസി വേണുഗോപാല്‍ ആലപ്പുഴ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

എല്‍ഡിഎഫിന്റെ ഭാഗമായി സിപിഐ നേതാവ് ആനി രാജയാണ് വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. ഇവര്‍ക്കെതിരെ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലോ മറ്റോ ജനവിധി തേടിയേക്കും. രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും ഒരുമിച്ച് കേരളത്തില്‍ മല്‍സരിക്കില്ലെന്നും നേതാക്കള്‍ സൂചിപ്പിച്ചു.

rahul-venugopal

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ഇന്ന് ഡല്‍ഹിയിലെത്തും. ചൊവ്വാഴ്ച സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട് മല്‍സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യം ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യ മുന്നണിയിലെ നേതാവിനെതിരെ രാഹുല്‍ മല്‍സരിക്കുന്നത് ഉചിതമാകില്ലെന്നാണ് ചര്‍ച്ച.

വയനാട് മണ്ഡലത്തില്‍ എംഐ ഷാനവാസ് ആയിരുന്നു നേരത്തെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗ ശേഷമാണ് 2019ല്‍ രാഹുല്‍ ഗാന്ധി എത്തിയത്. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നില്ലെങ്കില്‍ മണ്ഡലത്തില്‍ നിന്ന് മുസ്ലിം സ്ഥാനാര്‍ഥി മല്‍സരിക്കും. ഷാനവാസുമായി അടുപ്പമുണ്ടായിരുന്ന കെപി നൗഷാദ് അലി വയനാട്ടില്‍ മല്‍സരിക്കണം എന്ന ആവശ്യം കോണ്‍ഗ്രസിലുണ്ട്.

എംഎം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, പിഎം നിയാസ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരും സാധ്യതയുള്ളവരാണ്. രാഹുല്‍ ഇല്ലെങ്കില്‍ വയനാട്ടില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് ഉറപ്പുള്ള മണ്ഡലമാണ് വയനാട്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥി മോഹികള്‍ വയനാട് ലക്ഷ്യമിടുന്നത്. അതേസമയം, ആലപ്പുഴയില്‍ കാര്യങ്ങള്‍ മറിച്ചാണ്.

2019ല്‍ യുഡിഎഫിന് നഷ്ടമായ ഏക മണ്ഡലമാണ് ആലപ്പുഴ. ഇവിടെ ഇനിയും മല്‍സരിക്കാന്‍ ഷാനിമോള്‍ ഉസ്മാന് താല്‍പ്പര്യമില്ലെന്നാണ് വിവരം. പാര്‍ട്ടിയിലുള്ളവര്‍ തന്നെ പാലം വലിക്കുമെന്ന ആശങ്കയാണുള്ളതത്രെ. അതേസമയം, മണ്ഡലത്തിന് പുറത്തുനിന്നുള്ള ഒരാള്‍ സ്ഥാനാര്‍ഥിയായാല്‍ ജില്ലയിലെ എല്ലാ നേതാക്കളും ഒരുമിച്ച് നില്‍ക്കുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.

അവസാന നിമിഷം വരെ തീരുമാനങ്ങള്‍ മാറാന്‍ സാധ്യതയുണ്ട് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നില്ലെങ്കില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ ഇവിടെ മല്‍സരിപ്പിക്കും. രണ്ട് വനിതകള്‍, രണ്ട് ഈഴവ, ഒരു മുസ്ലിം എന്നിങ്ങനെയുള്ള സമവാക്യം സ്ഥാനാര്‍ഥി പട്ടികയില്‍ ഉറപ്പാക്കണം എന്ന് ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കെസി വേണുഗോപാലിന് 2026 വരെ രാജ്യസഭാംഗത്വമുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് അദ്ദേഹം പിന്മാറിയാല്‍ ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. കണ്ണൂരില്‍ കെ സുധാകരന് പുറമെ വിപി അബ്ദുല്‍ റഷീദ്, ഷമ മുഹമ്മദ് എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്. ചൊവ്വാഴ്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുന്നതോടെ കേരളത്തിലെ 20 മണ്ഡലത്തിലെയും ചിത്രം വ്യക്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+