കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊന്നത് സിപിഐ അല്ലെന്ന് പിതാവ്... എന്തു ചെയ്യണമെന്നറിയാതെ ലീഗും കോണ്‍ഗ്രസും

  • By Desk
Google Oneindia Malayalam News

മണ്ണാർക്കാട്ടെ കൊലപാടകം രാഷ്ട്രീയ കൊലപാതകമല്ലെന്ന കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ പിതാവ് സിറാജുദ്ദീന്റെ പ്രസ്താവന സിപിഐയെ തുണച്ചപ്പോൾ ആപ്പിലായി ലീഗും കോൺഗ്രസും. സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ മലപ്പുറത്ത് കൊടിയുയരാനിരിക്കെ സഫീറിന്റെ കൊലപാതകം സംബന്ധിച്ച് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐ ശക്തമായ നിലപാടുകളെടുക്കുമ്‌പേൾ മണ്ണാർക്കാട്ടെ കൊലപാതകം തിരിച്ചടിയായെന്നായിരുന്നു വിമർശനം. കണ്ണൂരിലെ സി.പി.എം കൊലപാതകത്തിനെതിരെ നടത്തിയ ശക്തമായ പ്രക്ഷോഭം ജനശ്രദ്ധ പിടിച്ചുപറ്റിയ പശ്ചാത്തലത്തിൽ മണ്ണാർക്കാട്ടേക്കും പ്രക്ഷോഭം വ്യാപിക്കാമെന്ന കോൺഗ്രസിന്റെയും മുസ്‌ലീം ലീഗ് നേതൃത്വത്തിന്റെയും നീക്കങ്ങളാണ് പിതാവിന്റെ പ്രസ്താവനയോടെ പാളിയത്.

പിതാവിന്‍റെ വാക്കുകളിങ്ങനെ

പിതാവിന്‍റെ വാക്കുകളിങ്ങനെ

കൊലപാതകത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. രാഷ്ട്രീയ കൊലപാതകമായും ഇതിനെ കാണേണ്ടതില്ല. കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രതികളും സഫീറും തമ്മിൽ മുമ്പും വഴക്കുകൾ ഉണ്ടായിട്ടുണ്ട്. പള്ളി കമ്മിറ്റി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. നേരത്തെ അവർ ലീഗ് പ്രവർത്തകരായിരുന്നു. പിന്നീട് സി.പി.എമ്മിലും സി.പി.ഐയിലും ചേരുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനക്കാരെ പിടികൂടണം.പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ട്.

ലീഗ് ആരോപണമിങ്ങനെ

ലീഗ് ആരോപണമിങ്ങനെ

സി.പി.ഐക്കാരായ ഗുണ്ടകൾ ചേർന്നാണ് സഫീറിനെ കൊന്നത്. കേസിൽ അഞ്ച് സിപിഐ പ്രവർത്തകർ അറസ്റ്റിലായിട്ടുമുണ്ട്. പിന്നെ ഇതെങ്ങനെ രാഷ്ട്രീയ കൊലപാതകമല്ലാതാവുമെന്നാണ് ലീഗ് നേതൃത്വം ചോദിക്കുന്നത്. സഫീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ലീഗ് മണ്ണാർക്കാടിൽ ഹർത്താലും നടത്തിയിരുന്നു.

വിടില്ലെന്ന് കോണ്‍ഗ്രസ്

വിടില്ലെന്ന് കോണ്‍ഗ്രസ്

സഫീറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സൻ പറഞ്ഞു. ഇതിനായി മണ്ണാർക്കാട്ടെ സിപിഐ ഓഫീസിൽ ഗൂഡാലോചന നടന്നതായും ഹസ്സൻ ആരോപിച്ചു.

സഫീർ സജീവ പ്രവർത്തകൻ

സഫീർ സജീവ പ്രവർത്തകൻ

യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനാണ് സഫീർ. കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര ശാലയുടെ ഉടമകൂടിയാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് ഒരുസംഘമാളുകൾ കടയിൽ കയറി അക്രമിച്ചത്. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പിതാവ് സാധാരണക്കാരനല്ല

പിതാവ് സാധാരണക്കാരനല്ല

സഫീറിന്റെ പിതാവ് ലീഗിന്റെ മണ്ണാർക്കാട് നഗരസഭ കൗൺസിലർ കൂടിയാണ്. ലീഗ് നേതാവ് കൂടിയായ പിതാവ് സിപിഐക്ക് നൽകിയ നല്ല സർട്ടിഫിക്കറ്റിൽ കുടുങ്ങിയത് ലീഗ് നേതൃത്വമാണ്.

ഒരു പങ്കുമില്ലെന്ന് കാനം

ഒരു പങ്കുമില്ലെന്ന് കാനം

സഫീറിന്‍റെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അക്രമത്തിന്‍റെ പാർട്ടിയായി സിപിഐയെ ചിത്രീകരിക്കാൻ ചിലർ ഗൂഡശ്രമങ്ങൾ നടത്തി. കൊലപാതകത്തിൽ പ്രവർത്തകർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും കാനം പറഞ്ഞിരുന്നു.

ഷുഹൈബിന് പിന്നാലെ സഫീർ; യുഡിഎഫ് മുതലെടുപ്പിന് തിരിച്ചടി! സഫീറിന്റെ ഉപ്പയുടെ വെളിപ്പെടുത്തൽ.ഷുഹൈബിന് പിന്നാലെ സഫീർ; യുഡിഎഫ് മുതലെടുപ്പിന് തിരിച്ചടി! സഫീറിന്റെ ഉപ്പയുടെ വെളിപ്പെടുത്തൽ.

ശ്രീദേവിക്ക് വേണ്ടി ഓടിയവർ സാധാരണക്കാർക്ക് വേണ്ടിയും ഓടുമോ? മാധ്യമപ്രവർത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്!ശ്രീദേവിക്ക് വേണ്ടി ഓടിയവർ സാധാരണക്കാർക്ക് വേണ്ടിയും ഓടുമോ? മാധ്യമപ്രവർത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്!

ശ്രീദേവി മറന്നു.. ശ്രീദേവിയെ മറക്കാതെ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം! മയിലിന് വേണ്ടി പ്രാർത്ഥന മാത്രം!<br>lശ്രീദേവി മറന്നു.. ശ്രീദേവിയെ മറക്കാതെ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം! മയിലിന് വേണ്ടി പ്രാർത്ഥന മാത്രം!
l

English summary
congress disagree with safeers fathers clarification in murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X