ജെഎസ്എസ്സിനെ യുഡിഎഫിന് വേണ്ടെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: സിപിഎമ്മിനോടുള്ള നിലപാട് പ്രശ്‌നത്തില്‍ രണ്ടായി പിരിഞ്ഞ ജെഎസ്എസ്സിനെ യുഡിഎഫിനും വേണ്ട. ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള വിഭാഗത്തേയും രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തേയും കൂടെ കൂട്ടേണ്ടതില്ലെന്നാണ് കെപിസിസിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം കൊല്ലത്ത് ചേര്‍ന്ന സര്‍ക്കാര്‍-കെപിസിസി ഏകോപനയോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ശഠിച്ച രാജന്‍ ബാബു ഗ്രൂപ്പിനാണ് തീരുമാനം ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്.

ഏതെങ്കിലും പാര്‍ട്ടി പിളര്‍ന്നാല്‍ രണ്ട് കൂട്ടരേയും മുന്നണിയില്‍ എടുക്കേണ്ടതില്ലെന്നാണത്രെ യുഡിഎഫിന്റെ നിലപാട്. രണ്ട് കൂട്ടരും യോജിച്ച് വന്നാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
എന്നാല്‍ കെപിസിസി-സര്‍ക്കാര്‍ ഏകോപനയോഗ തീരുമാനം നടപ്പാവണമെങ്കില്‍ യുഡിഎഫ് യോഗം അംഗീകരിക്കണം. യുഡിഎഫില്‍ ശക്തമായ എതിര്‍പ്പുണ്ടായാല്‍ ഇക്കാര്യം നടപ്പാവുകയും ഇല്ല.
സിഎംപി പിളര്‍പ്പിന്റെ വക്കിലെത്തിയപ്പോള്‍ യുഡിഎഫ് സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോള്‍ ജെഎസ്എസ്സിനെതിരേയും എടുക്കുന്നത്. സിഎംപി പിന്നീട് ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കി യുഡിഎഫില്‍ തന്നെ തുടരുകയാണ് ഉണ്ടായത്. എന്നാല്‍ ജെഎസ്എസ്സിന്റെ പിളര്‍പ്പ് ഇപ്പോള്‍ തന്നെ പൂര്‍ണമാണ്.












Click it and Unblock the Notifications