കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ല, വേണ്ടത് വേറൊരു കാര്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായുള്ള ആവശ്യങ്ങളെ തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. കോണ്‍ഗ്രസിന് സംഘടനാ തലത്തില്‍ ഇപ്പോള്‍ വേണ്ടത് നേതൃമാറ്റമല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് ചിലരുടെ പേരുകള്‍ ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരില്‍ പോസ്റ്ററുകള്‍ ഉയരുന്നുണ്ടെങ്കിലും രണ്ട് സംഘടനകളും ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം മുസ്ലീം ലീഗിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ കാര്‍ഡിറക്കാന്‍ ശ്രമിക്കുകയാണ്. മുസ്ലീം ലീഗിനെ കൂടെ നിര്‍ത്താന്‍ നോക്കി പലതവണ ശ്രമിച്ച് പരാജയപ്പെട്ടവരാണ് സിപിഎം. യുഡിഎഫിനെ നയിക്കുന്നത് മുസ്ലീം ലീഗാണെന്ന് കാണിച്ച് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

നേരത്തെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിടുന്നതിലെ അപകടം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞിരുന്നു. കെഎം മാണിയുടെ മരണശേഷം അദ്ദേത്തിന്റെ സ്വാധീനം ഇപ്പോഴും ജനങ്ങള്‍ക്കിടയിലുണ്ട്. ജോസ് കെ മാണിയെ കെഎം മാണിയുടെ പ്രതിപുരുഷനായിട്ടാണ് ജനം കാണുന്നതെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ ഉയര്‍ന്ന പോസ്റ്ററുകള്‍ നല്ലതല്ലെന്നും സുരേഷ് പറഞ്ഞു.

പോസ്റ്ററിന്റെ പേരിലോ ബാനറിന്റെ പേരിലോ നേതാക്കളെ മാറ്റുന്ന രീതി കോണ്‍ഗ്രസില്‍ ഇല്ല. ഡിസിസികളില്‍ നേതൃമാറ്റം ഉണ്ടാവില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വത്തെ മാറ്റുന്നത് തിരിച്ചടി ഉണ്ടാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അതേസമയം ഡിസിസികള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് കഴിഞ്ഞ ദിവസം നേതാക്കള്‍ സൂചിപ്പിച്ചത്. വളരെ മോശം പ്രകടനം നടത്തിയ ഡിസിസികള്‍ക്കെതിരെയാണ് നടപടിക്ക് സാധ്യതയുള്ളത്.

English summary
congress dont leadership change says kodikunnil suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X