കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ 3.5 ലക്ഷം ഭൂരിപക്ഷം നേടുമെന്ന് നിരീക്ഷകര്‍; ചുമ്മാപറയുന്നതല്ല, വ്യക്തമായ കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ 3.5 ലക്ഷം ഭൂരിപക്ഷം നേടുമെന്ന് നിരീക്ഷകര്‍

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിനപ്പുറത്തുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. വെറുമൊരു ഊഹക്കണക്കല്ല ഇത്.. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷരുടെ വിലയിരുത്തല്‍ അനുസരിച്ചുള്ള കണക്കാണിത്.

<strong> ചരിത്രപരമായി ഇടത് കോട്ട... ഇത്തവണ പക്ഷേ ശക്തമായ ത്രികോണ മത്സരം.. കാസർഗോഡ് എങ്ങോട്ട് തിരിയും? </strong> ചരിത്രപരമായി ഇടത് കോട്ട... ഇത്തവണ പക്ഷേ ശക്തമായ ത്രികോണ മത്സരം.. കാസർഗോഡ് എങ്ങോട്ട് തിരിയും?

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ നിന്നുമുള്ള പ്രാഥമിക കണക്കുകള്‍ എഐസിസി കെപിസിസി നീരിക്ഷര്‍ രേഖരിച്ചത്. ഇവര്‍ ശഖരിച്ച കണക്കുകളുടേയും വിശകലനങ്ങളുടേയും വിശദമായ വിവരങ്ങള്‍ ഇങ്ങനെ..

രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം

രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷത്തിനുമുകളില്‍ കടക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ വിലിയിരുത്തിയിരുന്നു. ഈ വിലയിരുത്തലുകള്‍ക്കും മുകളില്‍ രാഹുലിന്‍റെ ഭൂരിപക്ഷം ഉയരുമെന്നാണ് നിരീക്ഷകര്‍ ശേഖരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2009 ല്‍

2009 ല്‍

2009 ല്‍ എംഐ ഷാനവാസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ രണ്ടു ലക്ഷം വോട്ടുകളെങ്കിലും രാഹുല്‍ ഗാന്ധിക്ക് കിട്ടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നരലക്ഷത്തിനപ്പുറം പോവും.

കെപിസിസി നിരീക്ഷകന്‍

കെപിസിസി നിരീക്ഷകന്‍

ഇത്തരത്തിലുള്ള കണക്കുകളാണ് താഴെത്തട്ടില്‍ നിന്നും ലഭിക്കുന്നതെന്നാണ് കല്‍പറ്റ മണ്ഡലത്തിന്‍റെ ചുമതല വഹിക്കുന്ന കെപിസിസി നിരീക്ഷകന്‍ പഴകുളം മധു മാധ്യമങ്ങളോട് വ്യക്തമാക്കുന്നത്.

കല്‍പ്പറ്റയില്‍ നിന്ന്

കല്‍പ്പറ്റയില്‍ നിന്ന്

കല്‍പ്പറ്റയില്‍ നിന്ന് 30000 മുതല്‍ 40000 വരെ ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിക്ക് പ്രതീക്ഷിക്കുന്നത്. മാനന്തവാടിയില്‍ നന്ന് 50000 വരേയും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 45000 വരേയും ഭൂരിപക്ഷം കിട്ടുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.

മലപ്പുറം ജില്ലയില്‍

മലപ്പുറം ജില്ലയില്‍

ലീഗിന് വലിയ മേല്‍ക്കൈയുള്ള മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധി കരസ്ഥമാക്കിയേക്കും. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ നിന്ന് 40000 മുതല്‍ 50000 വരെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.

രാഹുല്‍ വന്നതോടെ

രാഹുല്‍ വന്നതോടെ

കഴിഞ്ഞ തവണ എംഐ ഷാനവാസിന്‍റെ ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായെങ്കില്‍ മണ്ഡലത്തില്‍ രണ്ടര ലക്ഷം വോട്ടിന്‍റെ ലീഡ് നേരത്തെ തന്നെ ഉണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. രാഹുല്‍ വന്നതോടെ ഇതില്‍ പ്രകടമായ മാറ്റം ഉണ്ടാകുമെന്നുമാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്.

വിളളലുകളും

വിളളലുകളും

രാഹുലിന്‍റെ വരവ് പുതുവോട്ടര്‍മാരിലും സ്ത്രീജനങ്ങളിലും വലിയ സ്വാധീനമുണ്ടാക്കിയേക്കും. എല്‍ഡിഎഫ് - ബിജെപി വോട്ടുകളിലുണ്ടാകുന്ന വിളളലുകളും രാഹുലിന്‍റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസിനുള്ളത്.

ഊതിപ്പെരുപ്പിച്ചത്

ഊതിപ്പെരുപ്പിച്ചത്

എന്നാല്‍ കോണ്‍ഗ്രസിന്‍റെ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതെന്നാണ് ഇടതുമുന്നണിയും എന്‍ഡിഎയും ആരോപിക്കുന്നത്. തന്‍റെ മുത്തശ്ശിയുടെ അവസ്ഥയായിരിക്കും വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടാവുകയെന്നാണ് സിപിഐ നേതാവ് സത്യന്‍ മൊകേരി അഭിപ്രായപ്പെടുന്നത്.

എല്‍ഡിഎഫ് ജയിക്കും

എല്‍ഡിഎഫ് ജയിക്കും

ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കും, രാഹുല്‍ ഗാന്ധി തോല്‍ക്കും. 2014 ല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നുവെന്നും രാഹുലിന്‍റെ വരവ് വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ

എന്‍ഡിഎ

കഴിഞ്ഞ തവണ വയനാട്ടില്‍ 80,000ത്തോളം വോട്ടുകള്‍ പിടിച്ച എന്‍ഡിഎ മലപ്പുറം ജില്ലയിലെ വണ്ടൂരും ഏറനാടും ഒഴികെയുളള മറ്റ് അ‍ഞ്ച് നിയോജക മണ്ഡലങ്ങളിലും വന്‍മുന്നേറ്റം നടത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി

അതേസമയം രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്നുണ്ട്. രാവിലെ മാനന്തവാടിയിലായിരുന്നു പ്രിയങ്കയുടെ ആദ്യപരിപാടി. പിന്നീട് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പ്രിയങ്ക പങ്കെടുക്കുന്നു.

സന്ദര്‍ശിക്കും

സന്ദര്‍ശിക്കും

ജില്ലയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളേയും. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന്‍റെ വീടും പ്രിയങ്ക സന്ദര്‍ശിക്കും. ഉച്ചക്ക് ശേഷം നിലമ്പൂരിലും അരീക്കോടുമാണ് പ്രിയങ്കയുടെ പരിപാടികള്‍. പ്രിയങ്ക എത്തുന്നതോടെ വലിയ ആവേശത്തിലാണ് വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
congress expect a majority of three and half lakhs vote for rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X