കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐ പിന്തുണച്ച ഭരണം ഉപേക്ഷിച്ചില്ല, പഞ്ചായത്ത് പ്രസിഡന്റിനെ പിടിച്ച് പുറത്താക്കി കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണയോടെ ലഭിച്ച ഭരണം ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത സംഭവത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത നടപടി. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസ് പുറത്താക്കി. പ്രസിഡന്റ് ബീനാ ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്‍ പിള്ളയേയുമാണ് പുറത്താക്കിയത്. എസ്ഡിപിഐയുടെ ഒരംഗത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ഇവര്‍ ഡിസിസി രേഖാമൂലം ആവശ്യപ്പെട്ടിട്ടും രാജിവെക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

1

കണക്കോട് വാര്‍ഡില്‍ നിന്നാണ് ബീന ജയന്‍ വിജയിച്ചത്. വട്ടവിള വാര്‍ഡില്‍ നിന്നുള്ള പഞ്ചായത്തംഗമാണ് ജഗന്നാഥന്‍ പിള്ള. നറുക്കെടുപ്പിലൂടെയാണ് ഭരണം ലഭിച്ചതെന്നും, അതിന് ആരൊക്കെ അനുകൂലിച്ച് വോട്ട് ചെയ്‌തെന്ന് അറിയില്ലെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെയും ബ്ലോക്ക് കമ്മിറ്റിയുടെയും വിശദീകരണം. എന്നാല്‍ എസ്ഡിപിഐ പിന്തുണയില്‍ ഭരണം വേണ്ടെന്ന നിലപാടില്‍ ജില്ലാ നേതൃത്വം ഉറച്ച് നില്‍ക്കുകയായിരുന്നു. നിര്‍ദേശ പാലിച്ചില്ലെങ്കില്‍ ഇവരോട് നടപടി നേരിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോവേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

ഡിസിസി ആവശ്യത്തെ പ്രാദേശിക നേതൃത്വം ഒന്നടങ്കം തള്ളുകയായിരുന്നു. ഇതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. 21 അംഗ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് എട്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവരായിരുന്നു ഏറ്റവും വലിയ കക്ഷി. യുഡിഎഫിന് ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. എസ്ഡിപിഐ യുഡിഎഫിനെ പിന്തുണച്ചോടെ ഇവിടെ തുല്യനിലയിലായി കാര്യങ്ങള്‍. തുടര്‍ന്ന് നറുക്കെടുപ്പിലേക്കാണ് കാര്യങ്ങള്‍ നീങ്ങി. നറുക്കെടുപ്പില്‍ യുഡിഎഫിന് ഭരണം ലഭിച്ചു. 25 വര്‍ഷത്തിന് ശേഷമായിരുന്നു വെമ്പായത്ത് യുഡിഎഫിന് അധികാരം ലഭിച്ചത്.

്അതേസമയം റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയെന്ന് എല്‍ഡിഎഫ് നേതാവ് ടിഎന്‍ ശിവകുട്ടി അറിയിച്ചു. ഇവര്‍ എല്‍ഡിഎഫ് നയങ്ങള്‍ എതിരായി പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. പഞ്ചായത്തിലെ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണ നേടി വിജയിച്ചത് കൊണ്ട് രാജിവെക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ അതിന് തയ്യാറായില്ല. തുടര്‍ന്നാണ് നടപടിയുണ്ടായത്. കേരള കോണ്‍ഗ്രസ് എം അംഗമാണ് ശോഭ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ശോഭ ചാര്‍ളി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല.

English summary
congress expelled panchayat president in vembayam says she rejected party instructions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X