ഇടത് പ്രചാരണം, കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

പരസ്യമായി തന്നെയാണ് താന്‍ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതെന്നും പുറത്താക്കിയ നടപടിയില്‍ ദുഖമില്ലെന്നും അംഗീകരിയ്ക്കുന്നുവെന്നും വര്‍ഗീസ് ഫിലിപ്പ് പറഞ്ഞു. വര്‍ഗീസ് ഫിലിപ്പിനെ പുറത്താക്കിയ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ നടപടി നേരിടാന്‍ സാധ്യതയുണ്ട്.
തനിയ്‌ക്കൊപ്പം ഒട്ടേറെ കോണ്‍ഗ്രസുകാര്‍ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ടെന്നും പിന്തുണ നല്‍കിയിട്ടുണ്ടെന്നും വര്‍ഗീസ് ഫിലിപ്പ് ആരോപിയ്ക്കുന്നു. എന്നാല്‍ അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിസിസി തയ്യാറാകാത്തത് എന്ത്‌കൊണ്ടാണെന്ന് അറിയില്ലെന്നും വര്‍ഗീസ് ഫിലിപ്പ്
പത്തനംതിട്ടയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ആയിരുന്ന പീലിപ്പോസ് തോമസ് ആണ് ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയത്. കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തനം നടത്തിയവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും പുറത്താക്കിയ നേതാവ് ആരോപിയ്ക്കുന്നു.












Click it and Unblock the Notifications