കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് പ്രചാരണം, കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

  • By Meera Balan
Google Oneindia Malayalam News

Congress
പത്തനംതിട്ട: തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പരസ്യമായി പുറത്തിറങ്ങിയ കോണ്‍ഗ്രസ് നേതാവിനെ ഡിസിസി പുറത്താക്കി. മുന്‍ ഡിസിസി അംഗമായ വര്‍ഗീസ് ഫിലിപ്പ് മോനായിയെയാണ് പാര്‍ട്ടി പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നാരാപിച്ചാണ് പുറത്താക്കല്‍. ഇടത് സ്ഥാനാര്‍ത്ഥി പീലിപ്പോസ് തോമസിന് വേണ്ടി പ്രചാരണം നടത്തിയെന്നാണ് ആരോപണം.

പരസ്യമായി തന്നെയാണ് താന്‍ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതെന്നും പുറത്താക്കിയ നടപടിയില്‍ ദുഖമില്ലെന്നും അംഗീകരിയ്ക്കുന്നുവെന്നും വര്‍ഗീസ് ഫിലിപ്പ് പറഞ്ഞു. വര്‍ഗീസ് ഫിലിപ്പിനെ പുറത്താക്കിയ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ നടപടി നേരിടാന്‍ സാധ്യതയുണ്ട്.

തനിയ്‌ക്കൊപ്പം ഒട്ടേറെ കോണ്‍ഗ്രസുകാര്‍ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ടെന്നും പിന്തുണ നല്‍കിയിട്ടുണ്ടെന്നും വര്‍ഗീസ് ഫിലിപ്പ് ആരോപിയ്ക്കുന്നു. എന്നാല്‍ അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിസിസി തയ്യാറാകാത്തത് എന്ത്‌കൊണ്ടാണെന്ന് അറിയില്ലെന്നും വര്‍ഗീസ് ഫിലിപ്പ്

പത്തനംതിട്ടയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ആയിരുന്ന പീലിപ്പോസ് തോമസ് ആണ് ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയത്. കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തനം നടത്തിയവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും പുറത്താക്കിയ നേതാവ് ആരോപിയ്ക്കുന്നു.

English summary
Congress expelled DCC member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X