കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിലെ തിരിച്ചടി; കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കായി സിപിഎമ്മും കോണ്‍ഗ്രസും

  • By അൻവർ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും കനത്ത തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസ് വട്ടപ്പൂജ്യമായപ്പോള്‍ കേവലം 16 സീറ്റുകളിലേക്ക് സിപിഎം ഒതുങ്ങുകയും ചെയ്തു. തെരഞ്ഞെടുപ്പിന്റെ വോട്ടിങ് ശതമാനം പുറത്തുവന്നതോടെ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം പഴിചാരുന്ന തിരക്കിലാണ്.

കൊച്ചി കായലിൽ പൊങ്ങിയ മൃതദേഹം! മിഷേൽ വിടപറഞ്ഞിട്ട് ഒരാണ്ട്... ആത്മഹത്യയല്ലെന്ന് മാതാപിതാക്കൾ...കൊച്ചി കായലിൽ പൊങ്ങിയ മൃതദേഹം! മിഷേൽ വിടപറഞ്ഞിട്ട് ഒരാണ്ട്... ആത്മഹത്യയല്ലെന്ന് മാതാപിതാക്കൾ...

ത്രിപുരയിലെ തെരഞ്ഞെടുപ്പ് കേരളത്തിലും രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. രണ്ടിടത്തും സിപിഎമ്മിന്റെ ശക്തികേന്ദ്രമെന്ന നിലയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റങ്ങള്‍ക്കും വഴിവെച്ചേക്കാം. കാലങ്ങളായി കേരളത്തില്‍ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്.

cpim

ബിജെപി സംസ്ഥാനത്ത് ശക്തമാകുമ്പോള്‍ ഈ വോട്ടുകള്‍ ഏത് മുന്നണിക്ക് ലഭിക്കുന്നു എന്നത് ഏറെ നിര്‍ണായകമാകും. ബിജെപിയെ പ്രതിരോധിക്കുന്നത് തങ്ങളാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ത്രിപുര ഫലം ചൂണ്ടിക്കാട്ടിയാകും ഇവര്‍ ഇനി ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുക.

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയാണ് ത്രിപുരയിലെ ഫലം അട്ടിമറിക്കപ്പെട്ടതെന്ന് സിപിഎം ആരോപിക്കുന്നു. അതേസമയം, സിപിഎമ്മിന് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതായി കോണ്‍ഗ്രസും പറയുന്നുണ്ട്. ത്രിപുരയില്‍ തങ്ങളുടെ വോട്ടുകളെല്ലാം നഷ്ടമായത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഇത് ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ത്രിപുരയിലെ ഫലം ഏറെ ചര്‍ച്ച ചെയ്യപ്പെടാനാണ് സാധ്യത.

സിപിഐ സെക്രട്ടറിയായി കാനം വീണ്ടുമെത്തുമ്പോള്‍ കോണ്‍ഗ്രസിനും ആഹ്ലാദംസിപിഐ സെക്രട്ടറിയായി കാനം വീണ്ടുമെത്തുമ്പോള്‍ കോണ്‍ഗ്രസിനും ആഹ്ലാദം

കണ്ണൂരിൽ നിന്ന് പിണറായി വിജയന് നേർക്ക് വധഭീഷണി.. ആയുസ് ഒരു ദിവസം മാത്രമെന്ന്!!കണ്ണൂരിൽ നിന്ന് പിണറായി വിജയന് നേർക്ക് വധഭീഷണി.. ആയുസ് ഒരു ദിവസം മാത്രമെന്ന്!!

English summary
kerala cpm and congress eyes minority votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X