കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല ഔട്ടാകും, പരിഗണനയിലുള്ളത് ഈ 3 പേര്‍, സുധാകരന് പകരം സര്‍പ്രൈസ്, സീനിയേഴ്‌സ് മാറും

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മാറ്റം ഗ്രൂപ്പുകള്‍ തടയാന്‍ നോക്കുന്നുണ്ടെങ്കിലും അത് നടക്കില്ല. തിരഞ്ഞെടുപ്പ് തോല്‍വി സംസ്ഥാന നേതൃത്വത്തിന്റെ ഉത്തരവാദിത്തമായിട്ടാണ് ഹൈക്കമാന്‍ഡ് കാണുന്നത്. രമേശ് ചെന്നിത്തലയ്ക്ക് പുറത്തേക്കുള്ള വഴി ഒരുങ്ങുന്നുവെന്നാണ് വ്യക്തമാക്കുന്നത്. എ ഗ്രൂപ്പിനും മാറ്റം വേണമെന്ന് തന്നെയാണ് ആവശ്യം. മൂന്ന് പേരിലേക്ക് സുപ്രധാന പദവികള്‍ എത്തുന്നുവെന്നാണ് സൂചന. ഈ പേരുകള്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

കളി ഇങ്ങനെ

കളി ഇങ്ങനെ

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എംഎം ഹസനെ നീക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. എ ഗ്രൂപ്പ് ഈ സ്ഥാനത്തിന് താല്‍പര്യപ്പെടുന്നുണ്ട്. കെസി തോമസിനെയാണ് കൊണ്ടുവരാന്‍ നോക്കുന്നതെങ്കിലും ഈ പദവി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിക്കാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും കുറച്ച് കൂടി ചെറുപ്പമായവരെ ഏല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്. അതിലൂടെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പിലെ യുവനേതാക്കളുടെ വിശ്വാസം തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് രാഹുല്‍ ഗാന്ധിയും കരുതുന്നു.

നേമത്തെ ശക്തന്‍ വരുമോ?

നേമത്തെ ശക്തന്‍ വരുമോ?

നേമത്ത് മത്സരിക്കാന്‍ കെ മുരളീധരന്‍ തയ്യാറായതോടെ പാര്‍ട്ടിയിലെ ഹീറോയായിരിക്കുകയാണ് മുരളീധരന്‍. സിപിഎമ്മിന്റെ വിജയം എളുപ്പമാക്കിയതും മുരളീധരന്‍ നേടിയ വോട്ടുകളാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്തേക്കിലേക്ക് നേരത്തെ രാഹുലിനോടും സോണിയാ ഗാന്ധിയോടും പറഞ്ഞതാണ്. ഇവിടെയാണ് മുരളീധരന്‍ രാഹുലിനോട് പറഞ്ഞ് മത്സരിക്കാന്‍ തയ്യാറായത്. അദ്ദേഹത്തെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കം ശക്തമാണ്. എ ഗ്രൂപ്പ് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. സുധാകരനെ കൊണ്ടുവരുന്നതിനോട് രണ്ട് ഗ്രൂപ്പുകള്‍ക്കും താല്‍പര്യവുമില്ല. വേണുഗോപാലിന്റെ അനിഷ്ടവും സുധാകരന് വലിയ തിരിച്ചടിയാവും.

സതീശന്‍ ഒറ്റയ്ക്കല്ല

സതീശന്‍ ഒറ്റയ്ക്കല്ല

വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകുമെന്ന അഭ്യൂഹം പാര്‍ട്ടിയില്‍ തന്നെ ശക്തമാണ്. ഐ ഗ്രൂപ്പിന്റെ പിന്തുണ പൂര്‍ണമായി അദ്ദേഹത്തിനുണ്ട്. ഇത്തവണ ഇടതുതരംഗത്തിലും വലിയ വിജയം നേടിയതാണ് സതീശനെ പരിഗണിക്കാനുള്ള പ്രധാന കാരണം. എന്നാല്‍ സതീശന് ഈ സ്ഥാനം എളുപത്തില്‍ കിട്ടില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിടി തോമസ് എന്നിവരുടെ പേരുകളും ശക്തമായി മുന്നിലുണ്ട്. മല്ലികാര്‍ജുന്‍ ഗാര്‍ഗെ, വി വൈദ്യലിംഗ് എന്നിവരാണ് പ്രതിപക്ഷ നേതാവിനെ കണ്ടെത്താനായി കേരളത്തിലേക്ക് വരുന്നത്.

തോമസിന് സ്വാധീമേറുന്നു

തോമസിന് സ്വാധീമേറുന്നു

രമേശ് ചെന്നിത്തലയ്ക്ക് ഐ ഗ്രൂപ്പിന്റെ പിന്തുണ പൂര്‍ണമായി നേടാനാവാത്തതാണ് വലിയ തടസ്സമാകുന്നത്. 12 എംഎല്‍എമാരുണ്ടെങ്കിലും ഇവര്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ അദ്ദേഹത്തെ പൂര്‍ണമായി അംഗീകരിക്കുന്നുള്ളൂ. മികച്ച പ്രവര്‍ത്തനമെന്നതും പലരും അംഗീകരിക്കുന്നില്ല. സതീശന്റെ കാര്യത്തില്‍ ക്ലീന്‍ ഇമേജാണ്. പക്ഷേ പാര്‍ട്ടിക്ക് അതീതമായി ജനങ്ങള്‍ക്കിടയിലും താഴേ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയിലും ഏറ്റവും സ്വീകാര്യനാണ് പിടി തോമസ്. അദ്ദേഹത്തിന് ഗ്രൂപ്പുമില്ല. പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ നയിക്കാന്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ടിലൊരാള്‍ വരുമെന്ന് ഇതോടെ വ്യക്തമാകുകയാണ്.

മുല്ലപ്പള്ളി കുടുങ്ങും

മുല്ലപ്പള്ളി കുടുങ്ങും

മുല്ലപ്പള്ളി നേമത്ത് അടക്ക പ്രചാരണത്തിന് ഇറങ്ങിയില്ല എന്നാണ് ഹൈക്കമാന്‍ഡിന് ലഭിച്ച പരാതി. നേതാക്കളെ നയിക്കാനറിയാത്ത ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയെന്നാണ് മുല്ലപ്പള്ളിയെ കുറിച്ച് നേതാക്കള്‍ക്കുള്ള പരാതി. ഹൈക്കമാന്‍ഡിനും മുല്ലപ്പള്ളി മാറണമെന്ന് തന്നെയാണ് ഉള്ളത്. അതേസമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതൃ സ്ഥാനത്തിനായും നീക്കങ്ങള്‍ ശക്തമാക്കി. നേരത്തെ ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്‌തെന്നാണ് പ്രതിപക്ഷ നേതൃ സ്ഥാനത്തിനായി അദ്ദേഹം ഉന്നയിക്കുന്നത്. മികച്ച ഭൂരിപക്ഷത്തില്‍ കോട്ടയത്ത് നിന്ന് വിജയിക്കുകയും ചെയ്തു.

ലീഗ് പറയും കോണ്‍ഗ്രസ് കേള്‍ക്കും

ലീഗ് പറയും കോണ്‍ഗ്രസ് കേള്‍ക്കും

മുസ്ലീം ലീഗിന്റെ അഭിപ്രായം പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് മുഖവിലയ്‌ക്കെടുക്കേണ്ടി വരും. പികെ കുഞ്ഞാലിക്കുട്ടിക്ക് അടക്കം ഉമ്മന്‍ ചാണ്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ മികവ് രമേശ് ചെന്നിത്തലയുമായില്ല. ലീഗിനും നഷ്ടം സംഭവിച്ച തിരഞ്ഞെടുപ്പില്‍, പ്രതിപക്ഷ നേതാവ് കരുത്തനാവേണ്ടത് ലീഗിന്റെ കൂടി ആവശ്യമാണ്. ചെന്നിത്തലയെ ലീഗ് പ്രോത്സാഹിപ്പിക്കുന്നില്ല. പിടി തോമസോ മുരളീധരനോ വന്നാല്‍ ലീഗ് പിന്തുണയ്ക്കും. മുരളീധരനാണ് കൂടുതല്‍ പിന്തുണ. മുരളീധരനെ പ്രചാരണത്തില്‍ ഇറക്കണമെന്ന് നേരത്തെ ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനോട് പറയുക വരെ ചെയ്തിരുന്നു.

അവസാന കച്ചിത്തുരുമ്പ്

അവസാന കച്ചിത്തുരുമ്പ്

ബൂത്ത് തലം മുതല്‍ പാര്‍ട്ടിയില്‍ മാറ്റത്തിനാണ് ധാരണയെങ്കിലും നടപടി ക്രമങ്ങള്‍ തീരാന്‍ സമയമെടുക്കും. അങ്ങനെയാണെങ്കില്‍ മുല്ലപ്പള്ളിക്ക് കുറച്ച് കാലം കൂടി തുടരാനാകും. എന്നാല്‍ ചെന്നിത്തല മാറിയാല്‍ പിന്നെ മുല്ലപ്പള്ളിക്ക് അധികം പിടിച്ചുനില്‍ക്കാനുമാവില്ല. എന്ത് തീരുമാനവും ഹൈക്കമാന്‍ഡിന് എടുക്കാമെന്നാണ് ചെന്നിത്തല രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞിട്ടുള്ളത്. ചെന്നിത്തലയെ തല്‍ക്കാലം എ ഗ്രൂപ്പ് എതിര്‍ക്കുന്നില്ല. എന്നാലും അദ്ദേഹം മാറണമെന്ന വികാരം പാര്‍ട്ടിയിലുണ്ട്. ഇതുവരെ കാണാത്ത പുതിയൊരു നേതൃത്വമാണ് ഹൈക്കമാന്‍ഡിന്റെയും മനസ്സിലുള്ളത്.

നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
congress finalise three names to opposition leader's post, changes coming in party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X