• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിജയന്‍ തോമസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ബിജെപിയിലേക്ക് എന്ന് സൂചന, സീറ്റ് നല്‍കാതെ അവഗണിച്ചു

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിവരം. ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ഭാവി പരിപാടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് വിജയന്‍ തോമസ് പറഞ്ഞു. 2011ലും 2016ലും ഇദ്ദേഹത്തിന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയിരുന്നില്ല. 2018ല്‍ ദില്ലിയിലെത്തി ബിജെപി നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് അനുനയിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവന്നു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് വിജയന്‍ തോമസ് ആവശ്യപ്പെട്ടിരുന്നുവത്രെ. കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജിവച്ചിരിക്കുന്നത് എന്നാണ് വിവരം. തിരുവനന്തപുരത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് നേമം. ഇവിടെ മല്‍സരിക്കണമെന്ന് വിജയന്‍ തോമസിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇവിടെ ശക്തനായ നേതാവിനെയാണ് പരിഗണിക്കുന്നത്. ബിജെപിയുടെ കേരളത്തിലെ ഏക സീറ്റാണ് നേമം. അതു തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമം തുടരുകയാണ്.

പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വിജയന്‍ തോമസ് കടുത്ത തീരുമാനം എടുത്തതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. നേരത്തെ രാജി ഭീഷണി മുഴക്കിയ കെവി തോമസിനെ കോണ്‍ഗ്രസ് അര്‍ഹമായ പദവി നല്‍കി പരിഗണിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു നേതാവ് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജിവച്ചിരിക്കുന്നത്. വയനാട്ടിലും പാലക്കാടും കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചിരിക്കെയാണ് പുതിയ സംഭവം.

കോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളും

നടി മൃണാള്‍ താക്കൂറിന്റെ ലേറ്റസ്റ്റ് ഫോട്ടോസ്

English summary
Congress General Secretary Vijayan Thomas resigned; Likely to Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X