കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ വരവ് ഹിന്ദു വോട്ടുബാങ്കിനെയും സ്വാധീനിച്ചു, ഈഴവ നായര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ വന്‍ ഏകീകരണമുണ്ടായെന്നും അത് യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാക്കിയെന്നുമാണ് സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഈ വാദം ശരിയല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടുബാങ്ക് വ്യത്യാസങ്ങളും സൂചിപ്പിക്കുന്നത് മുന്നോക്ക വോട്ടുകളില്‍ വന്‍ ഏകീകരണമുണ്ടായെന്നാണ്.

ന്യൂനപക്ഷ ഏകീകരണത്തിന് രാഹുല്‍ ഗാന്ധിയുടെ നിലപാടുകളും കാരണമായപ്പോള്‍, മുന്നോക്ക വോട്ടുകള്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലുള്ള വിശ്വാസ കുറവാണ് യുഡിഎഫിലേക്ക് വഴിമാറാന്‍ കാരണം. അതേസമയം മുന്നോക്ക വോട്ടുകള്‍ ബിജെപിയെ ഇപ്പോഴും അവരോട് അനുഭാവമുള്ള പാര്‍ട്ടിയായി കാണുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഈ ഫലം വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഫലിക്കാനും സാധ്യതയുണ്ട്.

പൊതു കാഴ്ച്ചപ്പാട്

പൊതു കാഴ്ച്ചപ്പാട്

കോണ്‍ഗ്രസിനെ ന്യൂനപക്ഷ വോട്ടുകളും വന്‍ ഏകീകരണമാണ് ഇത്ര വലിയ നേട്ടത്തിലേക്ക് നയിച്ചതെന്ന് ഇടതുപക്ഷം വിലയിരുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇത്തരമൊരു നേട്ടം ലഭിച്ചിരുന്നു. എന്നാല്‍ കേരളത്തിലെയും ദേശീയ തലത്തിലെയും പൊതു കാര്യങ്ങള്‍ വോട്ടര്‍മാരെ സ്വാധീനച്ചത് കോണ്‍ഗ്രസിന് അനുകൂലമായി മാറുകയായിരുന്നു. ടിവി ചര്‍ച്ചകളിലാണ് ന്യൂനപക്ഷ ഏകീകരണം എന്ന കാരണം ഉയര്‍ന്നത്. എന്നാല്‍ ഇത് കൊണ്ട് മാത്രം കേരളത്തില്‍ 19 മണ്ഡലങ്ങളും വമ്പന്‍ വിജയം നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്.

ന്യൂനപക്ഷ ഏകീകരണം

ന്യൂനപക്ഷ ഏകീകരണം

മലബാര്‍ മേഖലയിലെ മുസ്ലീങ്ങളും മധ്യകേരളത്തിലെയും തീരദേശ മേഖലയിലെയും ക്രിസ്ത്യന്‍ വോട്ടുകളും യുഡിഎഫിന്റെ വോട്ടുബാങ്കിനെ ശക്തമായ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് വ്യക്തമായ കാരണമുണ്ട്. മലബാറില്‍ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനത്തെ മറികടക്കാന്‍ സഹായിച്ചിരുന്നു. വയനാട്ടില്‍ മുസ്ലീം വോട്ടുകള്‍ കൂടുതലായി കോണ്‍ഗ്രസിലേക്കെത്താനും ഇത് കാരണമായി. മറ്റൊന്ന് കോണ്‍ഗ്രസിന്റെ ബൂത്ത് തല ക്യാമ്പയിന്‍ അടക്കം കേരളത്തില്‍ ശക്തമായിരുന്നു.

ഭൂരിപക്ഷ വോട്ടുകള്‍

ഭൂരിപക്ഷ വോട്ടുകള്‍

ഭൂരിപക്ഷ വോട്ടുകള്‍ കുത്തനെ കോണ്‍ഗ്രസിലേക്കാണ് ഒഴുകിയത്. ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തിയിട്ടില്ല. ആദ്യ കാര്യം ശബരിമലയാണ്. കോണ്‍ഗ്രസ് വിശ്വാസികളുടെയും സുപ്രീം കോടതി വിധിയുടെയും ഇടയിലുള്ള സമീപനം സ്വീകരിച്ചത് ഇതില്‍ നിര്‍ണായകമായി. സിപിഎമ്മിന് ഏറ്റവും നല്ല ബദല്‍ കോണ്‍ഗ്രസാണെന്ന ബോധ്യവും വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. വിശ്വാസികള്‍ എല്‍ഡിഎഫിനെതിരെ ഇക്കാര്യത്തില്‍ തിരിഞ്ഞു എന്നാണ് വ്യക്തമാകുന്നത്. ഭൂരിപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി വോട്ട് നല്‍കണമെന്ന തോന്നല്‍ ഒരിക്കല്‍ പോലും ഉണ്ടാകാന്‍ സംസ്ഥാന ബിജെപി നേതൃത്വത്തിനും സാധിച്ചില്ല.

2 കാരണങ്ങള്‍

2 കാരണങ്ങള്‍

സംസ്ഥാനത്ത് യുഡിഎഫ് 47.24 ശതമാനം വോട്ടാണ് നേടിയത്. എല്‍ഡിഎഫിന് ലഭിച്ചത് 31.88 ശതമാനവും. ഇതില്‍ കോണ്‍ഗ്രസിന് മാത്രം 37.27 ശതമാനം ലഭിച്ചു. സിപിഎമ്മിന് 25 ശതമാനമാണ് ലഭിച്ചത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് ഹിന്ദുക്കളുടെ വോട്ട് മതപരമായ കാരണങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിന് ലഭിച്ചു എന്നാണ്. അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ ഭയത്തില്‍ നിന്നാണ് കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചത്. ഇവിടെ ന്യൂനപക്ഷ ഏകീകരണം വര്‍ഗീയവും ഭൂരിപക്ഷ ഏകീകരണം അങ്ങനെയല്ല എന്ന തോന്നലും ഉണ്ടെന്നാണ് ഇവിടെ വോട്ടര്‍മാരെ വ്യത്യസ്തമാക്കുന്നത്.

ഈഴവ നായര്‍ വോട്ടുകള്‍

ഈഴവ നായര്‍ വോട്ടുകള്‍

ശബരിമല വിഷയത്തില്‍ ഏറ്റവും പ്രശ്‌നം ഉണ്ടാക്കിയത് ഈഴവരും നായര്‍ വിഭാഗവുമാണ്. ഇവര്‍ ഒന്നടങ്കം സിപിഎമ്മിനെ കൈവിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായ ന്യൂനപക്ഷങ്ങള്‍ 45 ശതമാനമാണ് ഉള്ളത്. ഇവര്‍ 38 ശതമാനത്തിലധികം കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. ഇതെല്ലാം ചേരുമ്പോള്‍ 19 സീറ്റിലും യുഡിഎഫ് വിജയിച്ചത് അമ്പരിപ്പിക്കുന്ന കാര്യമല്ല. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും, ശബരിമല വിഷയത്തില്‍ ഒരു മാറ്റം വരുമെന്നും ഹിന്ദു വോട്ടര്‍മാര്‍ ചിന്തിച്ചു എന്നാണ് വ്യക്തമാകുന്നത്. 50 ശതമാനം മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കാനാണ് സാധ്യത.

മോദിയെ ഭയം

മോദിയെ ഭയം

കേരളത്തില്‍ ഭൂരിഭാഗം ന്യൂനപക്ഷങ്ങള്‍ക്കും മോദി പ്രധാനമന്ത്രിയാവുന്നതില്‍ താല്‍പര്യമില്ല. കോണ്‍ഗ്രസിന് അനുകൂലമോ എല്‍ഡിഎഫ് വിരുദ്ധമോ ആയ ഘടകങ്ങളല്ല ഇവിടെ മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിച്ചത്. മോദി വിരുദ്ധ വോട്ടുകളാണ് ഇതില്‍ നിര്‍ണായകമായത്. കേന്ദ്രത്തില്‍ സിപിഎം വന്നിട്ട് ഒന്നും ചെയ്യാനില്ലെന്ന കോണ്‍ഗ്രസിന്റെ പ്രചാരണവും ഇതില്‍ നിര്‍ണായകമായിരിക്കുകയാണ്. കേന്ദ്രത്തിലെ നേതാക്കള്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും വന്‍ സ്വാധീനമാണ് ഉണ്ടാക്കിയത്. വയനാടിനെ മിനി പാകിസ്താനായി വിശേഷിപ്പിച്ചതും ബിജെപിക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

രാഹുലിന്റെ വരവ്

രാഹുലിന്റെ വരവ്

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇത് സംസ്ഥാനത്ത് തരംഗമായി മാറിയെന്നാണ് വോട്ട് ശതമാം സൂചിപ്പിക്കുന്നത്. മുസ്ലീം വിഷയങ്ങള്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ സ്ഥിരമായി ഉന്നയിച്ചതും ഈ തരംഗത്തിന് കാരണമായിരിക്കുകയാണ്. ഇതിന് പുറമേ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുലിന്റെ സന്ദര്‍ശനം ഹിന്ദുവോട്ടുകളെയും പാര്‍ട്ടിയുടെ ഭാഗമാക്കി. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ മാത്രമാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. എന്നിട്ടും മുസ്ലീം വോട്ടുകളില്‍ വന്‍ ഏകീകരണം ഉണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം.

എല്‍ഡിഎഫ് തിരിച്ചുവരുമോ?

എല്‍ഡിഎഫ് തിരിച്ചുവരുമോ?

വരുന്ന തദ്ദേശസ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ തകര്‍ച്ച എല്‍ഡിഎഫിന് ഉണ്ടാവില്ലെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരിക്കും ആ തിരഞ്ഞെടുപ്പുകള്‍ നടക്കുക. മോദി വിരുദ്ധത അവിടെ ഉണ്ടാവില്ല. രാഹുല്‍ മോദിയെ പുറത്താക്കും എന്ന പൊതുവികാരത്തിലാണ് മുസ്ലീങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തത്. ഇത് മറ്റ് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാവില്ല. അതല്ലെങ്കില്‍ രാഹുലിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരകനാക്കി കോണ്‍ഗ്രസ് മാറ്റണം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് വീണ്ടും തൂത്തുവാരും.

മഹാരാഷ്ട്രയില്‍ മോദി തരംഗത്തിന് കാരണം വിബിഎ..... 7 സീറ്റില്‍ കോണ്‍ഗ്രസിന്റെ കാലുവാരി!!മഹാരാഷ്ട്രയില്‍ മോദി തരംഗത്തിന് കാരണം വിബിഎ..... 7 സീറ്റില്‍ കോണ്‍ഗ്രസിന്റെ കാലുവാരി!!

English summary
congress gets hindu votes in kerala on rahul effect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X