Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ഗാന്ധിയുടെ സെക്രട്ടറി താമസിക്കുന്ന ബംഗ്ലാവ് ഒഴിയാന്‍ കോണ്‍ഗ്രസിന് നോട്ടീസ്

ദില്ലി: തലസ്ഥാനത്തെ സി-II/109 ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവുകളിൽ ഒന്ന് ഒഴിയാൻ കോൺഗ്രസ് പാർട്ടിക്ക് ഒഴിപ്പിക്കൽ നോട്ടീസ് അയച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ്. ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം, രാജ്യതലസ്ഥാനത്തെ ഈ കെട്ടിടം കോൺഗ്രസ് പാർട്ടിക്ക് നൽകിയിരുന്നു. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സെക്രട്ടറി വിൻസെന്റ് ജോർജാണ് ഈ വസ്തുവിൽ താമസിക്കുന്നത്. എന്നാല്‍ എത്രയു പെട്ടെന്ന് ഇത് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നല്‍കുകയായിരുന്നു.

ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ

മാർച്ച് 25-ന് മന്ത്രാലയം കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വസ്തുവിന്റെ അടയ്ക്കപ്പെടാത കിടക്കുന്ന മൊത്തം കുടിശ്ശിക 3.08 കോടി രൂപയാണെന്നതും ശ്രദ്ധേയമാണ്. 2013 ലാണ് ഈ കെട്ടിടത്തിന്റെ വാടക അവസാനമായി അടച്ചത്. ഫെബ്രുവരിയിൽ, കോൺഗ്രസ് ഓഫീസ്, സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതി, അവരുടെ സെക്രട്ടറി താമസിക്കുന്ന ഈ വസതി എന്നിവയുൾപ്പെടെ മൂന്ന് വസ്‌തുക്കളുടെ കെട്ടിക്കിടക്കുന്ന വാടകയും കുടിശ്ശികയും നൽകാൻ കോൺഗ്രസ് പാർട്ടിക്ക് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിരുന്നു.

 congress-

അക്ബർ റോഡിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് ഏകദേശം 12.7 ലക്ഷം രൂപ വാടക കെട്ടിക്കിടക്കുന്നുണ്ട്. 2012 ഡിസംബറിലാണ് വാടക അവസാനമായി അടച്ചതെന്നും കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയം വിവരാവകാശം നല്‍കിയ നോട്ടീസിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. സമാനമായി സോണിയാ ഗാന്ധിയുടെ ജൻപഥ് റോഡിലെ വസതിക്ക് 2020 സെപ്റ്റംബറിലാണ് വാടക അടച്ചത്. 4,610 രൂപയാണ് വാടക ഇനത്തില്‍ കെട്ടിക്കിടക്കുന്നത്.

ലോക് ജനശക്തി പാർട്ടി നേതാവും അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാൻ കൈവശം വച്ചിരുന്ന ബംഗ്ലാവ് ഒഴിപ്പിക്കാന്‍ മന്ത്രാലയും ഉദ്യോഗസ്ഥരെ വിട്ടിരുന്നു. പാർപ്പിട, നഗരകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിലെ ഉദ്യോഗസ്ഥ സംഘമാണ് ദില്ലിയിലെ 12 ജൻപഥിലെ ബംഗ്ലാവിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം തന്നെ കെട്ടിടം ഒഴിയാന്‍ ഉത്തരവിട്ടിരുന്നെങ്കിലും ഒഴിഞ്ഞു പോവാന്‍ ചിരാഗ് പാസ്വാന്‍ തയ്യാറായിരുന്നില്ല.

നേരത്തെ രാംവിലാസ് പാസ്വാന് അനുവദിച്ച ബംഗ്ലാവാണിത്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഒഡീഷയിൽ നിന്നുള്ള ബി ജെ പി രാജ്യസഭാ എംപി കൂടിയായ കേന്ദ്ര റെയിൽവേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് ബംഗ്ലാവ് അനുവദിച്ചിരുന്നു. എന്നാല്‍ ചിരാഗ് ഒഴിയാത്തതിനെ തുടർന്ന് അദ്ദേഹത്തിന് താമസം മാറാന്‍ സാധിച്ചില്ല. 2021 ഓഗസ്റ്റിൽ, ലോക്‌സഭാ എംപി ചിരാഗ് പാസ്വാനും 12 ജൻപഥ് ബംഗ്ലാവിലെ മറ്റ് താമസക്കാർക്കും താമസസ്ഥലം ഒഴിയാൻ ആവശ്യപ്പെട്ട് കേന്ദ്രം ഒഴിപ്പിക്കൽ നോട്ടീസ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+