സോണിയ വന്നു പോയി;കോണ്‍ഗ്രസില്‍ ഗ്രൂപ്പ്പോര് രൂക്ഷം

എന്നിട്ടെന്തായി? കത്തികൊണ്ടിരിക്കുന്ന തീയില്‍ ആരോ ചെന്ന് മണ്ണെണ്ണ ഒഴിച്ചത് പോലെയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അതുവരെ ഉണ്ടായിരുന്ന കുറ്റപ്പെടുത്തലും പഴിചാരലും വിവാദങ്ങളുമെല്ലാം സോണിയയുടെ മുന്നില്‍ പറഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. ഒടുക്കം പ്രശ്‌നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണം എന്ന് നിര്‍ദ്ദേശിച്ച് മാഡം മടങ്ങി. നേതാക്കളുടെ പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ കേട്ട് സോണിയാ ഗാന്ധി ക്ഷുഭിതയായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ഐ ഗ്രൂപ്പും, പരസ്യപ്രസ്താവനകളുടെ പേരില്‍ കെ മുരളീധരനെതിരെ എഗ്രൂപ്പുമാണ് ഇപ്പോള്‍ തകര്‍പ്പന്‍ മത്സരം നടത്തുന്നത്. ഐ ഗ്രൂപ്പ് തിരുവഞ്ചൂരിനെതിരെ രാഷ്ട്രീയ നീക്കത്തിനായി അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. എന്നാല്‍, സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ അടിക്കടി ആരോപണങ്ങളുയര്‍ത്തിയിട്ട് തങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ മറുപടി.
പ്രശ്‌നം രൂക്ഷമാകുന്നതില്‍ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. തന്നെയുമല്ല, ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇരു ഗ്രൂപ്പുകളെയും ഘടകകക്ഷികളെയും പിണക്കാതെ മുന്നോട്ട് കൊണ്ടുപോകേണ്ടതും അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി വീണ്ടും ദില്ലിയിലേക്ക് പുറപ്പെടുകയാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications