കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവിലും അരൂരിലും വമ്പന്‍ സസ്പെന്‍സുമായി കോണ്‍ഗ്രസ്!! വെച്ച് മാറും, ലക്ഷ്യം

Google Oneindia Malayalam News

തിരുവനന്തപുരം: പാലായില്‍ പ്രചരണ ചൂട് കനക്കുകയാണ്. സപ്തംബര്‍ 23 നാണ് ഇവിടെ വോട്ടെടുപ്പ്. ഇതിന് തൊട്ട് പിറകെ തന്നെ അഞ്ച് മണ്ഡലങ്ങളില്‍ കൂടി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കപെടുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിനോടകം തന്നെ മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.

പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്

വട്ടിയൂര്‍ക്കാവിലും അരൂരിലും ഇത്തവണ കോണ്‍ഗ്രസ് വമ്പന്‍ സര്‍പ്രൈസുകളാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഐ ഗ്രൂപ്പിന്‍റെ കൈവശമുള്ള വട്ടിയൂര്‍ക്കാവും എ ഗ്രൂപ്പിന്‍റെ കൈവശമുള്ള അരൂര്‍ സീറ്റും പരസ്പരം വെച്ച് മാറിയാകും ഇത്തവണ കോണ്‍ഗ്രസ് പോരാട്ടത്തിനിറങ്ങുക. വിശദാംശങ്ങള്‍ ഇങ്ങനെ

അരൂരില്‍ മുന്നേറി ഷാനി

അരൂരില്‍ മുന്നേറി ഷാനി

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അലയടിച്ച യുഡിഎഫ് തരംഗത്തിനിടയിലും എല്‍ഡിഎഫിന് വിജയം നേടാന്‍ കഴിഞ്ഞ ഏക മണ്ഡലമായിരുന്നു ആലപ്പുഴ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഷാനിമോള്‍ ഉസ്മാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എഎം ആരിഫ് കീഴ്പ്പെടുത്തിയത്. 9096 വോട്ടുകള്‍ക്കായിരുന്നു ആരിഫിന്‍റെ വിജയം. ആരിഫ് 443003 വോട്ടുകള്‍ നേടിയപ്പോള്‍ ഷാനിമോള്‍ 433790 വോട്ടുകളായിരുന്നു പെട്ടിയിലാക്കിയത്.

 മത്സരിക്കാന്‍ തയ്യാര്‍

മത്സരിക്കാന്‍ തയ്യാര്‍

എന്നാല്‍ എല്‍ഡിഎഫിനേയും ആരിഫിനേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭയില്‍ നിന്നും ഷാനിമോള്‍ക്ക് ലഭിച്ച വോട്ടുകള്‍. 648 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ഷോനിമോള്‍ ഉസ്മാന്‍ നേടിയത്.ഇത്തവണയും ഷാനി മോള്‍ ഉസ്മാനെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഷാനി മോള്‍ ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ട്.

 വട്ടിയൂര്‍ക്കാവില്‍ പൊടിപാറും

വട്ടിയൂര്‍ക്കാവില്‍ പൊടിപാറും

അതേസമയം ഐ ഗ്രൂപ്പ് നേതാവായ ഷാനിമോള്‍ക്ക് അരൂര്‍ വിട്ട് നല്‍കണമെങ്കില്‍ ഐ ഗ്രൂപ്പിന്‍റെ കൈവശമുള്ള വട്ടിയൂര്‍ക്കാവ് വേണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.
ഇത് സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഇത്തവണ എ ഗ്രൂപ്പില്‍ നിന്നുള്ള നേതാക്കളാകും വട്ടിയൂര്‍കാവില്‍ മത്സരിക്കുക.

 ന്യൂനപക്ഷ വോട്ടുകള്‍

ന്യൂനപക്ഷ വോട്ടുകള്‍

മുസ്ലീം സമുദായാംഗങ്ങളെ കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ഷാനിമോളെ അരൂരില്‍ മത്സരിപ്പിച്ചാല്‍ അത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍ ഉണ്ടെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം വട്ടിയൂര്‍ക്കാവില്‍ ഇതിനോടകം തന്നെ സീറ്റിനായി നേതാക്കള്‍ വടംവലി തുടങ്ങിയിട്ടുണ്ട്.

 മുരളീധരന്‍റെ വിജയത്തോടെ

മുരളീധരന്‍റെ വിജയത്തോടെ

കെ മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന്‍ വിജയിച്ചത്. അന്ന് 7622 വോട്ടുകളാണ് മുരളീധരന്‍ നേടിയത്.

 സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം

മുരളീധരന്‍റെ സഹോദരി പത്മജ വേണുഗോപാലിനെയാണ് വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുന്‍ മുഖ്യന്‍റെ മകള്‍ എന്ന പരിഗണനയും മുരളീധരന്‍റെ സഹോദരിയെന്ന പരിഗണനയും പത്മജയ്ക്ക് ലഭിക്കുമെന്നാണ് ഒരുവിഭാഗം കണക്കാക്കുന്നത്.

 എ ഗ്രൂപ്പ് നേതാവ്

എ ഗ്രൂപ്പ് നേതാവ്

അതേസമയം മുന്‍ കൊല്ലം എംപി പീതാംബരകുറുപ്പ്, തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍, മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ എന്നിവരും സീറ്റിനായി ചരടുവലികള്‍ നടത്തുന്നുണ്ട്. എ ഗ്രൂപ്പിനാണ് സീറ്റെങ്കില്‍ എ ഗ്രൂപ്പ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവിയെ മത്സരിപ്പിച്ചേക്കാനും സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

'ഈ എതിർപ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നെ, എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്?''ഈ എതിർപ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നെ, എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്?'

English summary
Congress groups to swap vattiyoorkavu ,aroor seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X