കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുത്ത് തെളിയിക്കാൻ ഗ്രൂപ്പുകൾ..ഡിസിസി പുനഃസംഘടനയെ എതിർക്കും,ഒറ്റക്കെട്ടായ നീക്കം..സുധാകരന് മുന്നിൽ പ്രതിസന്ധി

Google Oneindia Malayalam News

തിരുവനന്തപുരം; സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ പ്രതിസന്ധിയിലായി പുതിയ കെ പി സി സി നേതൃത്വം. തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നുവെന്ന് അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടന്നാൽ ഗ്രൂപ്പുകൾക്കാകും സ്വാധീനമെന്നത് നേതൃത്വത്തിന് അറിയാം.

തിരിച്ചടി നൽകാൻ സുധാകരൻ; മുൻ സിപിഎം എംഎൽഎ കോൺഗ്രസിലേക്ക്? ഒപ്പം ബിജെപി നേതാക്കളും?തിരിച്ചടി നൽകാൻ സുധാകരൻ; മുൻ സിപിഎം എംഎൽഎ കോൺഗ്രസിലേക്ക്? ഒപ്പം ബിജെപി നേതാക്കളും?

അതേസമയം മറുവശത്ത് പുതിയ നേതൃത്വത്തിനെതിരെ മത്സരിച്ച് കരുത്ത് തെളിയിക്കാനുള്ള നീക്കങ്ങൾ ഐ,ഐ ഗ്രൂപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

'എന്റെ പവർബാങ്ക്';ഗോപി സുന്ദറിനൊപ്പം അതീവ ഗ്ലാമറസ് ലുക്കിൽ അവാർഡ് വേദിയിൽ അഭയ ഹിരൺമയി..വൻ വൈറൽ ചിത്രങ്ങൾ

1

ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം പൊളിച്ച് ഡി സി സി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചത് മുതൽ സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യം ഗ്രൂപ്പ് നേതാക്കൾ ശക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് നടന്നാൽ പുതിയ കെ പി സി സി നേതൃത്വത്തിന് വലിയ പിന്തുണ ലഭിക്കില്ലെന്ന ഉറച്ച വിശ്വാസം ഗ്രൂപ്പുകൾക്ക് ഉണ്ട്. അതിനിടയിലാണ് ഇപ്പോൾ ദേശീയ നേതൃത്വം സംഘടന തിരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

2

ഹൈക്കമാന്റ് തിരുമാനത്തിൽ വലിയ ആഹ്ളാദത്തിലാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ.ഡി സി സി അധ്യക്ഷ നിയമനത്തിൽ ഏറ്റ അപമാനങ്ങൾക്കും മാറ്റി നിർത്തലുകൾക്കുമെല്ലാം മറുപടി നൽകാനുള്ള അവസരമാക്കി തിരഞ്ഞെടുപ്പിനെ മാറ്റാനാണ് ഇപ്പോൾ ഗ്രൂപ്പുകളുടെ ആലോചന. ഹൈക്കമാന്റ് തിരുമാനത്തിൽ ഇതിനോടകം നന്ദി അറിയിച്ച് യു ഡി എഫ് കൺവീനർ കത്തയച്ച് കഴിഞ്ഞു.

3

പുതിയ സംസ്ഥാന നേതൃത്വം വന്നത് മുതൽ ഒറ്റക്കെട്ടായി നീങ്ങുന്ന ഗ്രൂപ്പുകൾ സംഘടന തിരഞ്ഞെടുപ്പിലും കൈകോർത്ത് നീങ്ങാൻ തന്നെയാണ് തിരുമാനം. സംസ്ഥാന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യത ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും തന്നെയാണെന്ന് നേതാക്കൾ ആവർത്തിക്കുന്നത്. ഗ്രൂപ്പ് പോരില്ലാതെ ഇരുവരും ഒന്നിച്ചു നിന്നാല്‍ വലിയ വൻ പിന്തുണയോടെ തന്നെ പാർട്ടിയുടെ കടിഞ്ഞാൺ കൈകളിലെത്തും എന്നും ഇവർ കരുതുന്നു.

4

അതേസമയം നേതൃത്വം വഴങ്ങിയില്ലേങ്കിൽ ബൂത്ത് തലം മുതൽ ബലാബലം പരീക്ഷിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്. തങ്ങൾ കരുത്തരെങ്കിലും പുതിയ നേതൃത്വം അത് തിരഞ്ഞെടുപ്പിലൂടെ തെളിയിക്കട്ടേയെന്നും ഗ്രൂപ്പുകൾ വെല്ലുവിളിക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ഇനി ഡി സി സി പുനഃസംഘടനയെ അംഗീകരിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.

5

ഡി സി സി അധ്യക്ഷ നിയമനത്തിലായിരുന്നു ഗ്രൂപ്പുകൾക്ക് ഏറ്റവും കൂടുതൽ തിരിച്ചടി നേരിടേണ്ടി വന്നത്. മുതിർന്ന നേതാക്കളുമായി യാതൊരു ചർച്ചയും നടത്താതെ ഗ്രൂപ്പില് നിന്ന് തന്നെയുള്ള ഗ്രൂപ്പ് അതീത നേതാക്കളെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഡി സി സി അധ്യക്ഷൻമാരെ നേതൃത്വം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പാർട്ടി സമവാക്യങ്ങൾ പാടെ മാറി മറിയുന്ന കാഴ്ചയായിരുന്നു പുനഃസംഘടനയിൽ ഉണ്ടായത്.

6

ഈ സാഹചര്യത്തിലാണ് ഡി സി സിയെ അംഗീകരിക്കില്ലെന്ന നിലപാട് ഗ്രൂപ്പുകൾ കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അധ്യക്ഷൻമാർക്കൊപ്പം പഴയ ഭാരവാഹികളും പ്രവർത്തിക്കട്ടെയെന്ന നിലപാടിലാണ് ഇപ്പോൾ ഗ്രൂപ്പുകൾ.ഇക്കാര്യം രാഷ്ട്രീയ കാര്യ സമിതിയിൽ ഗ്രൂപ്പുകൾ ഉന്നയിക്കും. അതേസമയം കെ പി സി സി പുനഃസംഘടനയ്ക്കും പ്രസക്തിയില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ വാദിക്കുന്നുണ്ട്.
ഇപ്പോഴത്തെ തിരക്കിട്ട ചർച്ചകളുടെ ആവശ്യമില്ലെന്നാണ് നേതൃത്വം പറയുന്നത്.

7

അതേസമയം തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും മാസങ്ങൾ ഉണ്ടെന്നിരിക്കെ പട്ടിക മരവിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ഹൈക്കമാന്റിനും സമാന നിലപാടാണ് അതുകൊമ്ട് തന്നെ ഭാരവാഹി പ്രഖ്യാപനം ഉടൻ ഉണ്ടാകും. അതേസമയം ചർച്ചകൾ പൂർത്തികരിച്ച് കെപിസിസി പട്ടിക അന്തിമമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

8

നേരത്തേ വനിതകൾ പട്ടികയിൽ ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം തഴയപ്പെട്ടതായാണ് റിപ്പോർട്ട്. പദ്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവരെ പരിഗണിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇവരെ ഉൾപ്പെടുത്താൻ മാനദണ്ഡങ്ങളിൽ ഇളവ് നൽകാനായിരുന്നു തിരുമാനം.

9

എന്നാൽ കെപിസിസി ഭാരവാഹിത്വത്തില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്നാണ് സംസ്ഥാന നേതൃത്വം അവസാന നിമിഷം ശുപാർശ ചെയ്തത്രേ. തിരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ ഇരുവരും പട്ടികയിൽ നിന്ന് പുറത്തായി. നിലവിൽ കെപിസിസി പ്രസിഡണ്ട്, 3 വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ ട്രഷറര്‍ എന്നിവരെ കൂടി ചേര്‍ത്ത് ആകെ ഭാരവാഹികള്‍ 31 ആകും. 51 പേരിൽ മറ്റുള്ളവർ നിർവാഹക സിമിതി അംഗങ്ങളാണ്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Congress groups will join hands for organisational election in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X