കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാഫി പറമ്പിൽ പാലക്കാട് ഡിസിസി അധ്യക്ഷനാകും? 'കാലുവാരിയ' ഷാഫിക്കും സിദ്ധിഖിനും പണികൊടുക്കാൻ എ ഗ്രൂപ്പ്?

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ഗ്രൂപ്പ് നീക്കങ്ങൾക്കെതിരെ എഐസിസി പിടിമുറുക്കിയതോടെ കടുത്ത അതൃപ്തിയിലാണ് നേതൃത്വങ്ങൾ. ഗ്രൂപ്പ് സമവാക്യങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്ന് എഐസിസിസി വ്യക്കമാക്കുന്നുണ്ടെങ്കിലും ഇതിനൊന്നും ചെവികൊടുക്കാൻ സംസ്ഥാന നേതാക്കൾ തയ്യാറായില്ല. അതിനിടെ തങ്ങൾക്ക് പാലം വലിച്ച നേതാക്കൾക്കെതിരെ മറുപണി കൊടുക്കാനൊരു്ങുകയാണ് ഗ്രൂപ്പുകൾ. പ്രത്യേകിച്ച് എ ഗ്രൂപ്പ്. വിശദമാക്കാം

ഗ്രൂപ്പ് സമവാക്യങ്ങൾ

ഗ്രൂപ്പ് സമവാക്യങ്ങൾ

പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചതോടെയാണ് കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിക്കപ്പെട്ടത്. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി എ ഗ്രൂപ്പും ഐ ഗ്രൂപ്പും എതിർപ്പുകൾ മറന്ന് കൈകോർത്തപ്പോൾ ഇരു ഗ്രൂപ്പുകളിലും നിന്നും നേതാക്കൾ ഗ്രൂപ്പ് നേതൃത്വങ്ങളുടെ കാലുവാരി. ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും ഞെട്ടിച്ച് സതീശന് പിന്നിൽ നേതാക്കൾ ഉറച്ച് നിന്നു.

സതീശനെ പിന്തുണച്ചത്

ഐ ഗ്രൂപ്പിൽ നിന്ന് കുറഞ്ഞത് മൂന്ന് പേരുടെ പിന്തുണ മാത്രമേ സതീശന് ഉണ്ടാകൂ എന്ന് കണക്ക് കൂട്ടിയ ചെന്നിത്തലയെ ഞെട്ടിച്ച് കൊണ്ട് 8 പേരാണ് വിഡി സതീശനെ പിന്തുണച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.ഉമ്മൻചാണ്ടിയുടെ നിർദ്ദേശങ്ങൾ തള്ളി രണ്ട് പേർ അപ്രതീക്ഷിതമായി എ ഗ്രൂപ്പിൽ നിന്ന് സതീശനെ പിന്തുണച്ചു. നിലവിലെ കൽപ്പറ്റ എംഎൽഎൽയും കോൺഗ്രസ് നിയുക്ത വർക്കിംഗ് പ്രസിഡന്റുമായ ടി സിദ്ധിഖും ഷാഫി പറമ്പിലുമായിരുന്നത്രേ എ ഗ്രൂപ്പിൽ നിന്ന് സതീശനെ പിന്തുണച്ചത്.

പ്രതികാര നടപടികളും

എന്തായാലും ഈ ഗ്രൂപ്പ് അതീത നീക്കങ്ങൾ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കാണ് കാരണമായിരിക്കുന്നത്. തങ്ങളെ മൂലക്കിരുത്തിക്കൊണ്ടുള്ല നീക്കങ്ങൾ അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് നേതാക്കൾ നൽകുന്നത്. കാലുവാരിയ നേതാക്കൾക്കെതിരെ ഗ്രൂപ്പ് നേതൃത്വം പ്രതികാര നടപടികളും തുടങ്ങിയത്രേ. വിഡി സതീശന് പിന്തുണ പ്രഖ്യാപിച്ച എ ഗ്രൂപ്പ് നേതാക്കളായ ഷാഫി പറമ്പിലിനും ടി സിദ്ധിഖിനുമെതിരെ എ ഗ്രൂപ്പ് കടുത്ത നിലപാടിലേക്ക് നീങ്ങിയിരിക്കുകയാണെന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‌

പങ്കെടുപ്പിക്കരുതെന്ന്

ഈ നേതാക്കളെ ഗ്രൂപ്പ് പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നാണത്രേ നിർദ്ദേശം. നേരത്തേ കോഴിക്കോടും പാലക്കാടും ഗ്രൂപ്പുകളുടെ ഏകോപന ചുമതല വഹിച്ചിരുന്ന സിദ്ധിഖിനേയും ഷാഫിയേയും ഇനി സഹരിപ്പിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് തിരുമാനം എന്ന് റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന നേതാവായ കെസി ജോസഫ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെത്രേ.

ചുമതല

നിലവിൽ കോഴിക്കോട്‌ ജില്ലയിലെ ഏകോപനച്ചുമതല നൽകിയിരിക്കുന്നത് മുൻ ഡിസിസി പ്രസിഡന്റുമാരായ കെ സി അബുവിനും യു രാജീവനുമാണ്‌. പാലക്കാട്‌ കെപിസിസി ജനറൽ സെക്രട്ടറി കെ എ ചന്ദ്രനും കെപിസിസി സെക്രട്ടറി ബാലഗോപാലിനുമാണ് ചുമതല.

ഷാഫി പറമ്പിലിനും

ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിച്ചതിനാണ് ടി സിദ്ധിഖിന് കെപിസിസി വർക്കിംഗ് പ്രസിഡനന്റ് സ്ഥാനം നൽകിയതെന്നാണ് ഇക്കൂട്ടർ ഉയർത്തുന്ന വിമർശനം. വൈകാതെ ഷാഫി പറമ്പിലിനും പുതിയ പദവികൾ ലഭിച്ചേക്കും. പാലക്കാട് ഡിസിസി അധ്യക്ഷ പദവി നൽകിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതല്ലേങ്കിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ പദവി.

ഐ ഗ്രൂപ്പിൽ നിന്ന്


അതിനിടെ കെപിസിസി അധ്യക്ഷനായി സുധാകരൻ എത്തിയതോടെ ഇനി സംസ്ഥാനത്ത് ഗ്രൂപ്പ് പ്രവർത്തനം എത്രത്തോളം വിജയിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ ഐ ഗ്രൂപ്പുകാരായിരുന്ന സതീശനും സുധാകരനും പുറത്ത് പോയതോടെ ഐ ഗ്രപ്പ് ഏറെ കുറെ ക്ഷയിച്ച് കഴിഞ്ഞിട്ടുണ്ട്.

ആലോചനയിലാണ്

ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾ സതീശൻ-സുധാകരൻ കൂട്ടുകെട്ടിന് കീഴിലേക്ക് മാറി കഴി‍ഞ്ഞു. അതേസമയം എ ഗ്രൂപ്പിലാകട്ടെ നിരവധി പേർ ഗ്രൂപ്പ് ബന്ധം അവസാനിപ്പിച്ച് പുതിയ നേതൃനിരയ്ക്കൊപ്പം നിൽക്കാനുള്ള ആലോചനയിലാണ്. പ്രത്യേകിച്ച് ഗ്രൂപ്പുകളുടെ ഭാഗമായി നിന്നിട്ട് പോലും യാതൊരു പരിഗണനയും ലഭിക്കാത്ത നേതാക്കൾ.

Recommended Video

cmsvideo
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

English summary
Congress grup leaders highly dissatisfied over AICC's decision regarding state leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X