Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനം മാറ്റണമെന്ന അഭിപ്രായം കോൺഗ്രസിന് ഇല്ല, സ്വകാര്യബിൽ പിൻവലിക്കാൻ ഹൈബിയോട് ആവശ്യപ്പെട്ടു': വിഡി സതീശൻ

തിരുവനന്തപുരം: തലസ്ഥാന വിവാദത്തിൽ ഹൈബി ഈഡനെ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈബിയുടേത് കോണ്‍ഗ്രസ് നിലപാടല്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

'തലസ്ഥാന വിവാദത്തിൽ ഹൈബി ഈഡനെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ബിൽ കോൺഗ്രസ് നിലപാടല്ല. അത് പിൻവലിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അതിൻമേൽ ചർച്ച ആവശ്യമില്ല. തലസ്ഥാനം തിരുവനന്തപുരത്ത് ആയത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. കൊച്ചിയിൽ തലസ്ഥാനം ഉണ്ടാക്കാനുള്ള സ്ഥലമൊന്നുമില്ല', സതീശൻ പറഞ്ഞു.

vdsatheesannew

പാര്‍ട്ടിയോട് ആലോചിക്കാതെ ഹൈബി ഈഡന്‍ തലസ്ഥാനം മാറ്റണമെന്ന സ്വകാര്യ ബില്‍ അവതരിപ്പിച്ചത് ശരിയായ നിലപാടല്ലെന്ന് കെ മുരളീധരനും പ്രതികരിച്ചു. ഹൈബി എന്തുകൊണ്ട് ഇങ്ങനെ നിലപാട് സ്വീകരിച്ചെന്ന് അറിയില്ലെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു നിലപാട് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം എംപിയായ ശശി തരൂരും ഹൈബിയെ ആവശ്യം തള്ളിയിരുന്നു.

വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാണിച്ചില്ലെന്നും ചരിത്രം ഉൾപ്പെടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നതെന്നുമായിരുന്നു തരൂർ പറഞ്ഞത്. 'അങ്ങനെയൊരു ബിൽ അവതരിപ്പിക്കാൻ ഹൈബിക്ക് അവകാശം ഉണ്ട്. എന്നാൽ ഹൈബിയുടെ ലോജിക്കിന് അടിസ്ഥാനമില്ല. കാരണം എല്ലാ സംസ്ഥാനങ്ങളുടേയും തലസ്ഥാനം നടുവിലാകണമെന്ന് നിർബന്ധം ഇല്ല. ഹൈബിയുടെ ലോജിക് പ്രകാരമാണെങ്കിൽ നാഗ്പൂർ ആയിരിക്കേണ്ടെ ഇന്ത്യയുടെ തലസ്ഥാനം. ചരിത്രം ഉൾപ്പെടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നത്. ഹൈബി രാഷ്ട്രീയബുദ്ധി കാണിച്ചില്ല', തരൂർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+