കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിൽ കോൺഗ്രസിന് എതിർപ്പില്ല, നിലപാട് വ്യക്തമാക്കി കെ മുരളീധരൻ

Google Oneindia Malayalam News

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനോട് കോണ്‍ഗ്രസ് എതിരല്ലെന്ന് കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസിന് എതിര്‍പ്പുളളത് പളളി പൊളിച്ച് അമ്പലം പണിയുന്നതിനോട് മാത്രമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കേണ്ടത് പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിയാണ്. മറ്റാരുടേയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. ഒരു മതവിഭാഗത്തിനെ മുറിവേൽപ്പിച്ച് കൊണ്ടാവരുത് പളളികളും ക്ഷേത്രങ്ങളും പണിയുന്നത് എന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്ന ഭൂമി പൂജ ബുധനാഴ്ച അയോധ്യയില്‍ നടക്കാനിരിക്കുകയാണ്. അതിനിടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പളളി രാമചന്ദ്രനും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

ayodhya

Recommended Video

cmsvideo
അയോദ്ധ്യയില്‍ ഭൂമി പൂജ നടത്തേണ്ട പൂജാരിക്ക് കൊവിഡ് | Oneindia Malayalam

''ബഹു. സുപ്രീംകോടതിവിധി അംഗീകരിച്ചുകൊണ്ട് അയോധ്യയിലാരംഭിക്കുന്ന ഭവ്യമായ രാമക്ഷേത്രനിർമ്മാണത്തിന് പിന്തുണ നൽകുകയാണ് കേരളത്തിലെ കോൺഗ്രസ്സുകാരും ചെയ്യേണ്ടത്. അതിനുള്ള നട്ടെല്ല് ലീഗിന്റേയും പോപ്പുലർഫ്രണ്ടിന്റേയും തടവറയിൽ കഴിയുന്ന കേരളത്തിലെ കോൺഗ്രസ്സുകാർക്കുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഡിത്തമായിരിക്കും'' എന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

 ക്ഷണക്കത്തിൽ സുരക്ഷാ കോഡ്, 175 അതിഥികൾ, അയോധ്യയിലെ ഭൂമി പൂജയ്ക്ക് വമ്പൻ ഒരുക്കങ്ങളിങ്ങനെ! ക്ഷണക്കത്തിൽ സുരക്ഷാ കോഡ്, 175 അതിഥികൾ, അയോധ്യയിലെ ഭൂമി പൂജയ്ക്ക് വമ്പൻ ഒരുക്കങ്ങളിങ്ങനെ!

അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസ് നിലപാട് അറിയാന്‍ മുസ്ലീം ലീഗ് കാത്തിരിക്കുകയാണെന്ന് എംകെ മുനീര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ ആണ് നിലപാട് പറയേണ്ടത്. മതേതര നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും എംകെ മുനീര്‍ പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സമസ്ത രംഗത്ത് വന്നിരുന്നു.

'ബാബറി മസ്ജിദിനകത്തെ രാമവിഗ്രഹം സരയുവിലേക്ക് വലിച്ചെറിയാൻ പറഞ്ഞ നെഹ്റു'! കോൺഗ്രസിനോട് പി ജയരാജൻ!'ബാബറി മസ്ജിദിനകത്തെ രാമവിഗ്രഹം സരയുവിലേക്ക് വലിച്ചെറിയാൻ പറഞ്ഞ നെഹ്റു'! കോൺഗ്രസിനോട് പി ജയരാജൻ!

കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു. ''രാജ്യത്തെ ജനങ്ങള്‍ ഇതിന് വേണ്ടി ഏറെ നാളുകളായി കാത്തിരിക്കുകയാണ്. എല്ലാവരുടേയും സമ്മതത്തോടെയാണ് ക്ഷേത്ര നിര്‍മ്മാണം. ഇത് ഇന്ത്യയില്‍ മാത്രം സാധ്യമായ കാര്യമാണ്. ഇന്ന് രാജ്യം മുന്നോട്ട് പോകുന്നത് രാമനിലുളള വിശ്വാസം മൂലമാണ്. അതിനാലാണ് അയോധ്യയില്‍ രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവരുടേയും വിശ്വാസത്തിന്റെ കേന്ദ്രം രാമനാണെന്നും രാജീവ് ഗാന്ധിയും ഇതാണ് ആഗ്രഹിച്ചിരുന്നത് എന്നും കമല്‍നാഥ് പറഞ്ഞു.

അമിത് ഷായുടെ പ്ലാൻ പാളുന്നു! ബിജെപി വിടാനൊരുങ്ങി എംപിമാരടക്കം 21 നേതാക്കൾ! ബംഗാളിൽ മമതയ്ക്ക് ലോട്ടറിഅമിത് ഷായുടെ പ്ലാൻ പാളുന്നു! ബിജെപി വിടാനൊരുങ്ങി എംപിമാരടക്കം 21 നേതാക്കൾ! ബംഗാളിൽ മമതയ്ക്ക് ലോട്ടറി

English summary
Congress has no objection in buiding Ram Temple at Ayodhya, Says K Muraleedharan MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X