''കേരളത്തിനെതിരെയുളള ബിജെപിയുടെ അതേ മാനസികാവസ്ഥയാണ് കോൺഗ്രസിനും'': മുഖ്യമന്ത്രി
കൊച്ചി: കേരളത്തോട് ബിജെപിക്കുളള സമീപനം തന്നെയാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സില്‍ പങ്കെടുക്കാതെ യുഡിഎഫ് എംഎല്‍എമാര്‍ ബഹിഷ്‌ക്കരിച്ചു. കേരളത്തിന് അര്‍ഹിച്ച ധനവിഹിതം നേടിയെടുക്കാനുളള ശ്രമത്തിന് യുഡിഎഫ് എംപിമാര്‍ പിന്തുണച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
''കേരളത്തിനെതിരെ പ്രവർത്തിക്കുന്ന ബിജെപിയുടെ അതേ മാനസികാവസ്ഥയാണ് കോൺഗ്രസിനും യുഡിഎഫിനും. നാടിന്റെ പുരോഗതി തടയാൻ ഒരു ശക്തിക്കും കഴിയില്ല. ലോകത്തിന് മുന്നിൽ നാം തന്നെ കാണിച്ച പാഠമാണത്. പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ നമ്മെ സഹായിക്കാൻ ബാധ്യതപ്പെട്ടവർ സഹായിക്കാതിരുന്നിട്ടും കേരളം തകർന്നില്ല. ജനങ്ങളുടെ ഐക്യത്തിൽ നാം പുരോഗതി നേടി.

നമ്മുടെ മുന്നോട്ടുപോക്കിനെ എങ്ങനെയൊക്കെ തടയാം എന്ന് കേന്ദ്ര സർക്കാർ ചിന്തിക്കുന്നു. പ്രാദേശിക സർക്കാരുകൾക്ക് ധനവും അധികാരവും നൽകേണ്ടതുണ്ട്. പക്ഷെ കേരളത്തിന് അത് ലഭിക്കുന്നില്ല. നവകേരള സദസ്സിൽ അധ്യക്ഷത വഹിക്കേണ്ടത് എംഎൽഎമാരാണ്. ഈ പരിപാടി നിശ്‌ചയിച്ചപ്പോൾ സർക്കാർ അങ്ങനെയാണ് തീരുമാനിച്ചത്.
പക്ഷെ യുഡിഎഫ് ബഹിഷ്കരിച്ചു. ഇതെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്. ഇവിടുത്തെ എംഎൽഎ ഈ പരിപാടിയിലില്ല. മുമ്പ് ഇവിടെ നടന്ന പ്രധാന പരിപാടിയിലും അദ്ദേഹം സഹകരിച്ചില്ല. സർക്കാരിന്റെ ഏത് പരിപാടിയുമായും സഹകരിക്കാതിരിക്കാനുള്ള മാനസികാവസ്ഥയിലാണ് യുഡിഎഫ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. ലോക്‌സഭയിൽ 18 എംപിമാർ യുഡിഎഫിനുണ്ട്. ഇവർ കേരളത്തിന്റെ പ്രശ്‌നം ഉന്നയിക്കുന്നത് കാണുന്നില്ല.
നമ്മെ ദ്രോഹിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ അതേ മാനസികാവസ്ഥയിലാണ് കോൺഗ്രസും യുഡിഎഫും. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എംപിമാരുടെ യോഗം വിളിക്കുന്ന പതിവുണ്ട്. കേരളത്തിന് അർഹതപ്പെട്ട വിഹിതം നേടിയെടുക്കാൻ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പക്ഷെ യുഡിഎഫ് എംപിമാർ ഒപ്പിട്ടില്ല. ബിജെപിയുടെ അതേ സമീപനം തന്നെയാണ് ഇവർക്കും.
ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഒട്ടേറെ സംഭവങ്ങൾ രാജ്യത്തുണ്ട്. കൊലയും കൂട്ടക്കൊലയും വംശഹത്യയുമുണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാൻ വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം. കോൺഗ്രസിന് അതില്ല. പശുവിന്റെ പേരിൽ ലഹളയുണ്ടായപ്പോൾ ബിജെപിയുടെ അതേ നിലപാട് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. പൗരത്വ നിയമ ഭേദഗതി വന്നപ്പോൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞു. അത് ഇടതുപക്ഷത്തിന്റെ മനസ്സാണ്. പക്ഷെ വർഗീയതയുമായി സമരസപ്പെട്ട നിലപാടാണ് കോൺഗ്രസിനുള്ളത്. ഇത് ജനം തിരിച്ചറിയുന്നുണ്ട്'', മുഖ്യമന്ത്രി പറഞ്ഞു.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications