കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാട്: രൂക്ഷ വിമർശനവുമായി പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് ബിജെപിയും കേന്ദ്ര സർക്കാറും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തിലും കേരളത്തിലും വ്യത്യസ്ത നിലപാടാണെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ സി പി എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദിലീപും ഡിജിപിയും ചേർന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണം അന്വേഷിച്ചോ: നിയമസഭയില്‍ ചോദ്യങ്ങളുമായി ഉമദിലീപും ഡിജിപിയും ചേർന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണം അന്വേഷിച്ചോ: നിയമസഭയില്‍ ചോദ്യങ്ങളുമായി ഉമ

ചോദ്യം ചെയ്യലിന് കയ്യടിച്ചുകൊടുക്കലായിരുന്നില്ല സി പി എം ചെയ്തത്. ഇഡി നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനയാണ് സി പി എം നടത്തിയത്. വാളയാറിന് അപ്പുറത്ത് ഒരു നിലപാടും വാളയാറിന് ഇപ്പുറത്ത് വേറൊരു നിലപാടും എന്നത് സിപിഎമ്മിനും എല്‍ ഡി എഫിനും ഇല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറയുന്നു. നിയമസഭ സമ്മേളനം പിരിഞ്ഞതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

pinaryiss

കേന്ദ്ര ഏജന്‍സികള്‍ പൊതുവേ സ്വീകരിക്കുന്ന ഒരു നിലപാടുണ്ട്. ആ നിലപാടികളെ എതിർക്കുന്ന നിലയാണ് സിപിഎം സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയേയും ആ രീതിയിലാണ് കണ്ടത്. അത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇതുണ്ടായിട്ടുണ്ട്. പല പ്രതിപക്ഷ നേതാക്കളും ഇതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ സിപിഎം ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും വേറിട്ട സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

സിംപിളായിരിക്കാം പക്ഷെ പവർഫുള്ളാണ് റിതു: സാരിയില്‍ മിന്നിത്തിളങ്ങി റിതു മന്ത്ര

എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യം അങ്ങനെയാണോ. അവർക്ക് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും രണ്ട് നിലപാടാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പുകമറ സൃഷ്ടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് നോക്കുന്നത്. ജനങ്ങള്‍ക്ക് ഇതെല്ലാം മനസ്സിലാക്കാന്‍ കഴിയും. എങ്കിലും ആ ശ്രമം തുടർന്നും നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം ശ്രമങ്ങളെ അതേരീതിയില്‍ നേരിടാതെ സമാധാനപരമായി കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ തന്നെയാണ് ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

അതേസമയം, നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തേയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. നിയമസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുളള കാര്യങ്ങളാണ് ഇന്ന് നടന്നത്. യു ഡി എഫ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം അവർ തന്നെ അടിയന്തര പ്രമേയം തടസ്സപ്പെടുത്തി. എന്താണ് ചോദ്യോത്തര വേള തടസ്സപ്പെടുത്തിയുളള പ്രതിഷേധത്തിനുളള കാരണമെന്ന് പ്രതിപക്ഷ നേതാവ് ഇതുവരെ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്‍

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

English summary
Congress has two positions on both sides of the Valayar: Pinarayi Vijayan with harsh criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X