കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണിയില്‍ കോണ്‍ഗ്രസിന്‌ കൂടുതല്‍ സീറ്റുകള്‍ക്ക്‌ അവകാശമുണ്ടെന്ന്‌ മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്നത്‌ കോണ്‍ഗ്രസിന്റെ അവകാശമാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. 87 സീറ്റിന്‌ മുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന്‌ മുല്ലപ്പള്ളി പറഞ്ഞു.മുന്നണി വിട്ട എല്‍ജെഡിയുടെ സീറ്റുകള്‍ കോണ്‍ഗ്രസിന്‌ അവകാശപ്പെട്ടാതാണ്‌. സീറ്റുകളുടെ കാര്യത്തില്‍ ഘടകക്ഷികള്‍ക്ക്‌ തര്‍ക്കമുണ്ടാകില്ലെന്നാണ്‌ പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുസ്ലിം ലീഗ്‌ യാഥാര്‍ഥ്യബോധമുള്ള പാര്‍ട്ടിയാണ്‌. കടുപിടുത്തമുണ്ടാകില്ല. കെ മുരളീധരനെ കോണ്‍ഗ്രസ്‌ എവിടെയും ഒവിവാക്കിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്നത്‌ രാഷ്ട്രീയ സമിതിയില്‍ ചര്‍ച്ച ചെയ്‌ത ശേഷം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

എന്‍സിപി വിട്ട പാല എംഎല്‍എ മാണി സി കാപ്പനെ സ്വീകരിക്കുന്നത്‌ നയങ്ങള്‍ പരിശോധിച്ച ശേഷം മത്രമായിരിക്കും. ഘടകക്ഷി ആക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ദേശീയ നേതൃത്വത്തിന്റെ അനുമതി ഇതിനാവശ്യമാണെന്നും മുല്ലപ്പള്ളി വ്യകതമാക്കി. കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റേത്‌ അപകടകരമായ രാഷ്ട്രീയമാണ്‌. ന്യൂനപക്ഷങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നതായും മുല്ലപ്പള്ളി ആരോപിച്ചു. എ വിജയരാഘവന്‌ ചരിത്രബോധമില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
ഈ തിരഞ്ഞെടുപ്പില്‍ ശബരിമല കോണ്‍ഗ്രസ്‌ പ്രചാരണ വിഷയമാക്കില്ലെന്ന്‌ വ്യക്തമാക്കിയ കെപിസിസി പ്രസിഡന്റ്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും ആവര്‍ത്തിച്ചു.

വേറിട്ട ലുക്കുമായി ഇനിയ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഡിവൈഎഫ്ഐ നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരിന്റെ വിലയറിയണം: ഷാഫി പറമ്പിൽ

English summary
നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്നത്‌ കോണ്‍ഗ്രസിന്റെ അവകാശമാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X