വിഴിഞ്ഞത്തില്‍ ഉമ്മന്‍ ചാണ്ടി പറ്റിച്ചോ... ഹൈക്കമാന്റ് എതിര്?
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പിലാകാന്‍ പോകുന്നു എന്ന് പറഞ്ഞ് അരുവിക്കരയില്‍ വോട്ട് പിടിച്ച ഉമ്മന്‍ ചാണ്ടി കേരള ജനയെ പറ്റിച്ചോ...? പദ്ധതി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ ഗൗതം അദാനിയ്ക്ക് നല്‍കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ശക്തമായ എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അരുവിക്കര ഉപതിരഞ്ഞെടുപ്പിനിടെ ആയിരുന്നു വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനമെടുത്തത്. സമ്മത പത്രത്തില്‍ ഒപ്പുവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിന് തുടര്‍ നടപടികള്‍ ഒന്നും തന്നെ പിന്നീട് ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ ഉമ്മന്‍ ചാണ്ടി സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ട് വിവരങ്ങള്‍ ധരിപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സോണിയയെ നേരിട്ട് കാണാന്‍ പോലും കഴിഞ്ഞില്ല.
അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കുന്നതിന് മുഖ്യമന്ത്രിയും തുറമുഖ് വകുപ്പ് മന്ത്രി കെ ബാബുവും ആണ് മുന്‍കൈ എടുത്തത്. രണ്ട് പേരും എ ഗ്രൂപ്പുകാരും ആണ്. ഐ ഗ്രൂപ്പിന്റെ തലവനായ രമേശ് ചെന്നിത്തല വിഷയത്തില്‍ വലിയ ആവേശം കാണിച്ചിരുന്നില്ല. വിഎം സുധീരനും തണുപ്പന്‍ നിലപാടാണ് എടുത്തിരുന്നത്.
എന്നാല്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്നത് നാഥനില്ലാത്ത വാര്‍ത്തയാണെനന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം. വിഴിഞ്ഞ പദ്ധതിയ്ക്ക് ഹൈക്കമാന്റിന്റെ എതിര്‍പ്പില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണെങ്കില്‍ സമ്മതപത്രം ഒപ്പുവയ്ക്കുന്നത് നീളാന്‍ കാരണം എന്തായിരിയ്ക്കും?












Click it and Unblock the Notifications