കാര്‍ത്തികേയന്റെ രാജിക്ക് ഹൈക്കമാന്റിന്റെ അനുമതി
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ രാജിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അനുമതി. രാജി തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ പിന്തിരിപ്പിക്കാനാവില്ലെന്നാണ് ഹൈക്കമാന്റ് വ്യക്തമാക്കിയത്.
നേരത്തെ സ്പീക്കര്‍ പദവി ഒഴിയാനുള്ള താത്പര്യം ജി കാര്‍ത്തികേയന്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും അന്തിമ തീരുമാനം പാര്‍ട്ടിയെടുക്കും എന്നുമാണ് കാര്‍ത്തികേയന്‍ പറഞ്ഞത്.

കാര്‍ത്തികേയന്റെ രാജി തീരുമാനത്തിനുള്ള അംഗീകാരം കേരളത്തിലെ മന്ത്രിസഭ പുന:സംഘടനക്കുളള അംഗീകാരം കൂടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലാണ്. അദ്ദേഹം തിരിച്ചെത്തിയാലുടന്‍ പുന:സംഘടന ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നാണ് വിവരം.
ജി കാര്‍ത്തികേയന്‍ സ്ഥാനമൊഴിയുമ്പോള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്തേണ്ടി വരും. കാര്‍ത്തികേയന് മന്ത്രിസഭയില്‍ അംഗത്വം കൊടുക്കേണ്ടതായും വരും. നിലവില്‍ മന്ത്രിയായ ഒരാളെ സ്പീക്കറാകാന്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെസി ജോസഫിനാണ് സാധ്യതയെന്നും പറയുന്നു. കെ മുരളീധരന്റെ പേരും ഇടക്ക് ഉയര്‍ന്നിരുന്നു.
മന്ത്രിസഭ പുന:സഘടന വന്നാല്‍ കേരള കോണ്‍ഗ്രസ് ബിക്ക് സ്ഥാനം നല്‍കേണ്ടിവരും. മുന്‍മന്ത്രി കെബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുമെന്നാണ് വിവരം. വകുപ്പുകള്‍ വച്ചുമാറുന്നതല്ലാതെ കാര്യമാറ്റ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications